*ഭാഗം* 6️⃣6️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*ഈ ഹദീസുകൾ നിലനിൽക്കെ, അല്പമെങ്കിലും മതബോധമോ ബുദ്ധിയോ സൂക്ഷ്മതയോ ഉള്ള ഒരാൾ എങ്ങനെയാണ് സംഗീതത്തെ/പാട്ടിനെ പുകഴ്ത്താനും അത് കേൾക്കാനും തുനിയുക* ❓
----------------------------------------------------------------------
*تتمَّة) فيها ردعٌ لِمَن يزعُم تصوُّفًا، وسُلوكًا لطريق القوم المبرَّئين عن السفساف واللوم، ثم بعدَ ذلك يمدح الغناء، ويُثنِي على سماعه، ويحض العامَّة والخاصَّة على سَماعه، ليس ذلك إلاَّ لاستِحكام هَواه وغلبة شَهواته فِي دَقائق حُظوظه الذي أرداه وأصمَّه وأعماه، وأي لذَّة أو قُربة أو مدْح فيمَن قال فيه الصادق المصدوق:*
*1- إنَّه يُنبِت النِّفاق في القلب، كما يُنبِت الماء البَقل،*
*2- حبُّ الغِناء يُنبِت النِّفاق، كما يُنبِت الماء العشب*
*3- مَن قعَد إلى قَيْنةٍ يستَمِع منها صبَّ الله في أذنَيْه الآنُك أي: الرَّصاص المذاب يوم القيامة.*
*4- الغناء واللهو يُنبِتان النِّفاق في القلب كما يُنبِت الماء العشب،*
*5- والذي نفسي بيده إنَّ القرآن والذكر لينبتان الإيمان في القلب كما ينبت الماء العشب؛*
*فكيف بعد هذه الأحاديث يقدم مَن له أدنى مسكةٍ من دِين أو عَقل أو ورَع على مَدح الغِناء واستِماعه، ويزعُم أنَّ فِي استِماعه استجلاء للمَعارِف والكَرامات؟ كلاَّ والله ليس إلاَّ كما أخبر الصادق أنَّه يُنبِت النِّفاق فِي القَلب سريعًا كثيرًا كما ينبت الماء العشب والبقل، وأنَّه يُوجِب صبَّ الرَّصاص المذاب فِي الأذن التي سمعته يوم القيامة*
*وتأمَّل ما يحرمه صاحب الغناء، فقد أخرَج الحكيم الترمذي أنَّه - صلَّى الله عليه وسلَّم - قال: مَن استَمَع إلى صوت غناء لم يُؤذَن له أن يَستَمِع الروحانيِّين فِي الجنَّة، قيل: ومَن الروحانيون؟ قال: قُرَّاء أهل الجنَّة*
*فانظُر هذا الحِرمان المشابِه لما فِي الحديث الصحيح: مَن شَرِبَ الخَمر في الدُّنيا لم يشرَبْه في الآخِرة.*
*وتأمَّل أيضًا مُقابَلته صلَّى الله عليه وسلَّم لهذا! بقوله: والذي نفسِي بيده إنَّ القُرآن والذكر لينبتان الإيمانَ في القلب كما يُنبِت الماء العُشب*
*كف الرعاع لابن حجر*📚
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*ആത്മീയതയുടെ പേരിൽ പാട്ടിനെയും സംഗീതത്തെയും ന്യായീകരിക്കുന്നവർക്കുള്ള കടുത്ത താക്കീതാണ് كف الرعاع عن محرمات اللهو والسماع (കഫുർ റആഅ്) എന്ന ഗ്രന്ഥത്തിലൂടെ മഹാ പണ്ഡിതരായ ഇമാം ഇബ്നു ഹജർ ഹൈതമിയുടെ (رحمه الله) യുടെ ഈ ഭാഗം.*
*താൻ വലിയ സൂഫിയാണെന്നും മഹത്തുക്കളുടെ വഴിയിലാണെന്നും അവകാശപ്പെടുകയും, എന്നിട്ട് സംഗീതത്തെ/പാട്ടിനെ പുകഴ്ത്തുകയും അത് കേൾക്കാൻ സാധാരണക്കാരെയും അറിവുള്ളവരെയും പ്രേരിപ്പിക്കുകയും ചെയ്യുന്നവർക്കുള്ള കടുപ്പമേറിയ താക്കീതാണിത്.*
*ഇങ്ങനെ ഒരാൾ ചെയ്യുന്നത് തന്റെ ആസക്തികൾ (ഹവാ) ശക്തമായി പിടിമുറുക്കിയതിനാലും, തന്റെ സ്വാർത്ഥ താൽപ്പര്യങ്ങളുടെ സൂക്ഷ്മമായ തലങ്ങളിൽ പോലും അവന്റെ ശഹവാത്തുകൾ (ഇച്ഛകൾ /മോഹങ്ങൾ) അവനെ കീഴടക്കി മേൽക്കൈ നേടി അവനെ നാശത്തിൽ വീഴ്ത്തുകയും സത്യത്തിന് നേരെ ബധിരനും അന്ധനുമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.*
*സ്വാദിഖും മസ്ദൂഖുമായ തിരുനബി (ﷺ) സംഗീതത്തെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ അരുളിയിരിക്കെ, സംഗീതത്തിൽ എന്ത് ആനന്ദമോ പുണ്യമോ പുകഴ്ത്തലോ ആണ് ഉള്ളത്?*
*തിരുനബി ( ﷺ) യുടെ വാക്കുകൾ: വെള്ളം ചെടിയെ വളർത്തുന്നത് പോലെ പാട്ട് ഹൃദയത്തിൽ കാപട്യത്തെ (നിഫാഖ്) വളർത്തുന്നു.*
*പാട്ടിനോടുള്ള ഇഷ്ടം ഹൃദയത്തിൽ കാപട്യം വളർത്തുന്നു; വെള്ളം പുല്ലിനെ വളർത്തുന്നത് പോലെ.*
*ആരെങ്കിലും ഒരു ഗായികയുടെ പാട്ട് ശ്രദ്ധിച്ചു കേട്ടാൽ, അന്ത്യദിനത്തിൽ അല്ലാഹു അവന്റെ ചെവികളിൽ ഉരുക്കിയ ഈയം ഒഴിക്കുന്നതാണ്.*
*പാട്ടും വിനോദവും ഹൃദയത്തിൽ കാപട്യം വളർത്തുന്നു; വെള്ളം പുല്ലിനെ വളർത്തുന്നത് പോലെ.*
*എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം! തീർച്ചയായും ഖുർആനും ദിക്റും ഹൃദയത്തിൽ ഈമാനിനെ (വിശ്വാസത്തെ) വളർത്തുന്നു; വെള്ളം പുല്ലിനെ വളർത്തുന്നത് പോലെ.*
*ഈ ഹദീസുകൾ നിലനിൽക്കെ, അല്പമെങ്കിലും മതബോധമോ ബുദ്ധിയോ സൂക്ഷ്മതയോ ഉള്ള ഒരാൾ എങ്ങനെയാണ് സംഗീതത്തെ/പാട്ടിനെ പുകഴ്ത്താനും അത് കേൾക്കാനും തുനിയുക?*
[7/7/2026 7:50 PM] Abu Thahir Nk: *സംഗീതം/പാട്ട് കേൾക്കുന്നതിലൂടെ'മഅ്‌രിഫത്തുകൾ' ആത്മീയ ജ്ഞാനങ്ങൾ തെളിഞ്ഞുകിട്ടുന്നതിനും 'കറാമത്തുകൾ' അത്ഭുതസിദ്ധികൾകൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് എങ്ങനെ അവൻ വാദിക്കുകയും ചെയ്യുന്നു?!അല്ലാഹുവാണെ സത്യം! തിരുനബി (ﷺ) പറഞ്ഞതുപോലെ അത് ഹൃദയത്തിൽ കാപട്യം വളർത്തുകയും പരലോകത്ത് ചെവിയിൽ ഉരുക്കിയീയം ഒഴിക്കാൻ കാരണമാവുകയും മാത്രമേ ചെയ്യൂ.*
*സംഗീതം/പാട്ട് കേൾക്കുന്നവർക്ക് നഷ്ടപ്പെടാൻ പോകുന്ന വലിയ അനുഗ്രഹത്തെക്കുറിച്ച് ചിന്തിക്കുക! ഹക്കീം തിർമിദി (رحمه الله) ഉദ്ധരിച്ച ഹദീസിൽ നബി ( ﷺ) ഇപ്രകാരം പറഞ്ഞു: "ആരെങ്കിലും പാട്ട് ശ്രദ്ധിച്ചു കേട്ടാൽ, സ്വർഗ്ഗത്തിലെ റൂഹാനീങ്ങളെ' (ആത്മീയ ഗായകർ) കേൾക്കാൻ അവന് അനുവാദം നൽകപ്പെടില്ല."*
*ആരാണ് ഈ റൂഹാനീങ്ങൾ? എന്ന് ചോദിക്കപ്പെട്ടപ്പോൾ"അവർ സ്വർഗ്ഗവാസികളിലെ ഖുർആൻ പാരായണം ചെയ്യുന്നവരാണ്" എന്ന് അവിടുന്ന് മറുപടി നൽകി. ദുനിയാവിൽ മദ്യം കുടിച്ചവന് പരലോകത്ത് അത് നിഷിദ്ധമാകുമെന്ന ഹദീസിന് സമാനമായ ഒരു നഷ്ടമാണിത്. തിരുനബി (ﷺ) ഇതിന് വിപരീതമായി പറഞ്ഞ കാര്യം ശ്രദ്ധിക്കുക: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! ഖുർആനും ദിക്റും ഹൃദയത്തിൽ ഈമാനിനെ വളർത്തുന്നത് വെള്ളം പുല്ലിനെ വളർത്തുന്നത് പോലെയാണ്."*
*ചുരുക്കത്തിൽ ഇങ്ങിനെ മനസ്സിലാക്കാം:*
*കാപട്യം (നിഫാഖ്): സംഗീതം കേൾക്കുന്നത് ഹൃദയത്തിൽ കാപട്യം വളർത്തുമെന്നത് നബി ﷺ തങ്ങളുടെ ശക്തമായ മുന്നറിയിപ്പാണ്.*
*പരലോക ശിക്ഷയായി പാട്ട് ആസ്വദിക്കുന്നവർക്ക് പരലോകത്ത് ചെവിയിൽ ഉരുക്കിയീയം ഒഴിക്കപ്പെടുമെന്നത് ഗൗരവകരമായ ശിക്ഷയാണ്.*
*സ്വർഗ്ഗീയ അനുഭൂതി നഷ്ടപ്പെടൽ: ഈ ലോകത്ത് നിഷിദ്ധമായ പാട്ടുകൾ കേൾക്കുന്നവർക്ക് സ്വർഗ്ഗത്തിലെ ഖുർആൻ പാരായണം കേൾക്കാനുള്ള മഹാഭാഗ്യം നഷ്ടപ്പെടും.*
*പരിഹാരം: ഹൃദയത്തിൽ വിശ്വാസം (ഈമാൻ) വളരാൻ പാട്ടിന് പകരം ഖുർആനും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും (ദിക്ർ) വർദ്ധിപ്പിക്കണം.*
*തുടരും...*
*അബൂ നവവി* ✍🏼
*0097466582082*
[7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment