*ഭാഗം* 6️⃣5️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"പണ്ഡിതന്മാരോ മറ്റുള്ളവരോ ആരുമാകട്ടെ,സംഗീത സദസ്സുകൾ (സമാഅ്) ആഴ്ചയിലോ മാസത്തിലോ പലതവണ ഇത് പതിവാക്കിയാൽ അയാൾ 'ഫാസിഖ്' ആയിത്തീരും, അത്തരക്കാരുടെ സാക്ഷിത്വം തള്ളപ്പെടേണ്ടതുമാണ്"*
[7/7/2026 7:49 PM] Abu Thahir Nk: ---------------------------------------------------------------
*قال بعض الأئمَّة من أهل اليمن: وأمَّا سَماع أهل الوقت فمُحرَّم بلا شكٍّ؛ ففيه من المنكرات واختلاط الرجال بالنساء، وافتِتان العامَّة باللهو ما لا يُحصى، فالواجب على الإمام قصرُهم عنه؛ وسُئِلَ القاضي عن الحال فِي السماع؟ فقال: مَن تعوَّده من الفقهاء وغيرهم فِي كلِّ أسبوعٍ مرارًا وفِي كلِّ شهرٍ مرارًا يفسق وتردُّ شهادته، فقِيل له: فإذا تعوَّده فِي كلِّ شهر مرَّة؟ قال: لا تردُّ شهادته، وهو فسقٌ وليس كلُّ فسق يُوجِب ردَّ الشهادة، قال الأذرعي: وهذا خلاف المفهوم من كَلام الفقهاء، ا. هـ، وهو كما قال*
*كف الرعاع لابن حجر الهيتمي* 📚
*യമനിലെ ചില പണ്ഡിതന്മാരും ഖാളിമാരും സംഗീത സദസ്സുകളെക്കുറിച്ച് (സമാഅ്) നൽകിയ ഗൗരവകരമായ വിധികൾ വിവരിക്കുന്ന ഭാഗമാണിത്- ഈ വിവരങ്ങൾ രേഖപ്പെടുത്തിയ ഇമാം ഇബ്നു ഹജർ ഹൈതമി(رحمه الله) ഈ ഗ്രന്ഥം രചിച്ചത് തന്നെ ഏകദേശം 460 വർഷങ്ങൾക്ക് മുമ്പാണ് ഓർക്കണം.*
*യമനിലെ ചില ഇമാമുകൾ പറഞ്ഞു: "ഇക്കാലത്തുള്ളവരുടെ സംഗീത സദസ്സുകൾ (സമാഅ്) യാതൊരു സംശയവുമില്ലാതെ ഹറാമാണ്. കാരണം അതിൽ 'മുൻകറാത്ത്' വിലക്കപ്പെട്ട കാര്യങ്ങൾ, സ്ത്രീപുരുഷന്മാരുടെ ഇടകലരൽ, വിനോദങ്ങളിൽ മുഴുകി സാധാരണക്കാർ ഫിത്‌നയിൽ അകപ്പെടൽ തുടങ്ങി എണ്ണമറ്റ തിന്മകളുണ്ട്. അതിനാൽ ഭരണാധികാരി അവരെ അതിൽ നിന്നും തടയൽ നിർബന്ധമാണ്.*
*സംഗീത സദസ്സുകളിൽ പതിവായി പങ്കെടുക്കുന്നവരുടെ നിയമപരമായ അവസ്ഥയെക്കുറിച്ച് (ഹാലു ഫിസ്സമാഅ്) ഒരു ഖാളിയോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: "പണ്ഡിതന്മാരോ മറ്റുള്ളവരോ ആരുമാകട്ടെ, ആഴ്ചയിലോ മാസത്തിലോ പലതവണ ഇത് പതിവാക്കിയാൽ അയാൾ 'ഫാസിഖ്' ആയിത്തീരും, അയാളുടെ സാക്ഷിത്വം തള്ളപ്പെടേണ്ടതുമാണ്.*
*അപ്പോൾ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ഇനി മാസത്തിൽ ഒരു തവണയാണ് ഒരാൾ ഇത് പതിവാക്കുന്നതെങ്കിലോ?" അദ്ദേഹം മറുപടി നൽകി: "അയാളുടെ സാക്ഷിത്വം തള്ളപ്പെടില്ല. എങ്കിലും അതൊരു പാപം (ഫിസ്ഖ്) തന്നെയാണ്. എല്ലാ പാപങ്ങളും സാക്ഷ്യം തള്ളാൻ കാരണമാകാറില്ല എന്ന്. എന്നാൽ ഇമാം അദ്‌റഈ (رحمه الله) പറഞ്ഞു: ഇത് (ഖാളിയുടെ ഈ മറുപടി) ഫുഖഹാക്കളുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നതിന് വിരുദ്ധമാണ്. ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) കൂട്ടിച്ചേർത്തു: ഇമാം അദ്‌റഈ (رحمه الله) പറഞ്ഞത് തന്നെയാണ് ഈ വിഷയത്തിൽ ശരി.*
*ഇമാം അദ്‌റഈ (رحمه الله) പറഞ്ഞത്തിന്റെ അർത്ഥം "ഖാദിയുടെ ഈ അഭിപ്രായം മറ്റു ഫുഖഹാക്കളുടെ (കർമ്മശാസ്ത്ര പണ്ഡിതരുടെ) വാക്കുകളിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ്." അതായത്, സാധാരണയായി ഫുഖഹാക്കൾക്കിടയിൽ ഇതിനേക്കാൾ കർക്കശമായ നിലപാടാണുള്ളതെന്ന് മഹാനവർകൾ സൂചിപ്പിക്കുന്നു).*
*വിശദീകരണം:*
*ഇക്കാലത്തെ സമാഅ് പഴയകാലത്തെ ചില സദസ്സുകളിൽ നിന്ന് വ്യത്യസ്തമായി, സംഗീതവും ആത്മീയതയും ഇടകലരുന്ന ഇന്നത്തെ സദസ്സുകളിൽ സ്ത്രീ പുരുഷ സങ്കലനം പോലുള്ള ഹറാമുകൾ ഉള്ളതുകൊണ്ട് അവ പൂർണ്ണമായും നിഷിദ്ധമാണെന്ന് പണ്ഡിതർ വിധിക്കുന്നു.*
*സാക്ഷിവിചാരണ (شهادة): ഇസ്‌ലാമിക നിയമപ്രകാരം ഒരാൾക്ക് കോടതിയിൽ സാക്ഷി നിൽക്കണമെങ്കിൽ അയാൾ നീതിമാനും (ആദിൽ) വൻപാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവനുമായിരിക്കണം. സംഗീതം പതിവാക്കുന്ന ഒരാൾ ആ പദവിയിൽ നിന്ന് പുറത്താകുമെന്നും (ഫാസിഖ്), അയാൾ വിശ്വസിക്കാൻ കൊള്ളാത്തവനാകുമെന്നും ഖാളി വ്യക്തമാക്കുന്നു.*
*ഇമാം അദ്‌റഈ (رحمه الله)യുടെ വിയോജിപ്പ് മാസത്തിൽ ഒരിക്കൽ പാട്ട് കേൾക്കുന്നവനെ ഫാസിഖ് എന്ന് വിളിക്കാമെങ്കിലും സാക്ഷിത്വം തള്ളേണ്ടതില്ല എന്ന ഖാളിയുടെ നിലപാടിനോട് അദ്‌റഈ (رحمه الله) വിയോജിക്കുന്നു. കാരണം, ഒരു തവണയാണെങ്കിൽ പോലും നിഷിദ്ധമായ സദസ്സുകളിൽ പങ്കെടുക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നാണ് മഹാനവർകളുടെ വീക്ഷണം അതാണ് ശരിയെന്ന് ഇമാം ഇബ്നുൽ ഹജർ (رحمه الله) പറയുകയും ചെയ്തു.*
*അബൂ നവവി*✍🏼
*00974 66582082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
[7/7/2026 7:50 PM] Abu Thahir Nk: [7/7, 7:41 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
Comments
Post a Comment