*ഭാഗം* 6️⃣3️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*നൃത്തത്തെയും ആത്മീയതയുടെ പേരിൽ കാണിക്കുന്ന കൃത്രിമ പ്രകടനങ്ങളെയും സലഫുസ്സ്വാലിഹീങ്ങൾ ( ഉത്തമ നൂറ്റാണ്ട്കാർ) എങ്ങനെയാണ് കണ്ടിരുന്നത് എന്ന് വ്യക്തമാക്കുന്ന ഭാഗമാണിത്.*
*ان ابن عمر رضي الله عنهما مر برجل من أهل العراق ساقطا فقال: ما بال هذا؟ قالوا: إنه إذا قرئ عليه القرآن أو سمع ذكر الله سقط. فقال ابن عمر: إنا لنخشى الله وما نسقط. وقال ابن عمر: إن الشيطان يدخل في جوف أحدهم، ما كان هذا صنيع أصحاب محمد صلى الله عليه وسلم*
[7/7/2026 7:49 PM] Abu Thahir Nk: *وذكر عند عبدالله بن سيرين الذين يصرعون إذا قرئ عليهم القرآن، فقال: بيننا وبينهم أن يقف أحدهم على ظهر بيته باسطا رجليه، ثم يقرأ عليه القرآن من أوله إلى آخره، فإن رمى بنفسه فهو صادق.*
*وهذا الإنكار من هؤلاء السلف إنما هو على المتكلفين المتواجدين، ثم بالغ القرطبي - رحمه الله - في الرد عليهم في تمزيقهم الثياب وإعطاء ما سقط منها للقوال، وقال: هذا ضرب من الجنون والهذيان، وفي قول بعضهم: هذا الشيخ يحكم فيه بما يريد، وهذا كله إخراج ملك عن مالكه بغير طريق شرعي*
*كف الرعاع لابن حجر الهيتمي* 📚
*ഒരിക്കൽ ബോധരഹിതനായി വീണുകിടക്കുന്ന ഇറാഖുകാരനായ ഒരു മനുഷ്യന്റെ അരികിലൂടെ പ്രമുഖ സ്വഹാബി വര്യരായ അബ്ദുല്ലാഹിബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) നടന്നു പോയി അപ്പോൾ അവിടുന്ന് ചോദിച്ചു: "ഇയാൾക്ക് എന്തുപറ്റി?"*
*കൂടെയുള്ളവർ പറഞ്ഞു: "ഖുർആൻ ഓതിക്കേൾക്കുമ്പോഴും അല്ലാഹുവിൻ്റെ ദിക്റ് കേൾക്കുമ്പോഴും ഇദ്ദേഹം ഇപ്രകാരം ബോധംകെട്ടു വീഴാറുണ്ട്."*
*അപ്പോൾ ഇബ്നു ഉമർ (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു: "തീർച്ചയായും നാമും അല്ലാഹുവെ ഭയപ്പെടുന്നവരാണ്, പക്ഷേ നമ്മൾ ഇപ്രകാരം ബോധംകെട്ടു വീഴാറില്ല." തുടർന്ന് അവിടുന്ന് പറഞ്ഞു: "നിശ്ചയമായും പിശാച് ഒരാളുടെ ഉള്ളിൽ പ്രവേശിക്കുന്നതാണിത്. മുഹമ്മദ് നബി(ﷺ)യുടെ സ്വഹാബികളുടെ രീതി ഇപ്രകാരമായിരുന്നില്ല.*
*ഖുർആൻ കേൾക്കുമ്പോൾ ബോധരഹിതരായി വീഴുന്ന ആളുകളെക്കുറിച്ച് മുഹമ്മദ് ഇബ്നു സീരീൻ (رحمه الله)വിൻ്റെ അടുക്കൽ പറയപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നമുക്കും അവർക്കും (ഖുർആൻ കേൾക്കുമ്പോൾ ബോധംകെട്ടു വീഴുന്നവർക്കും) ഇടയിലുള്ള പരീക്ഷണം ഇതാണ്:*
*അവരിൽ ഒരാൾ തന്റെ വീടിന്റെ മുകളിൽ കാലുകൾ നീട്ടി ഇരിക്കട്ടെ, എന്നിട്ട് അയാളുടെ അടുത്തിരുന്ന് ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഓതട്ടെ. ആ ഓത്ത് കേട്ട് അയാൾ മുകളിൽ നിന്ന് താഴേക്ക് സ്വയം എടുത്തുചാടുകയാണെങ്കിൽ അയാൾ പറയുന്നത് (തനിക്ക് ബോധം പോയതാണ് എന്നത്) സത്യമാണെന്ന് നമുക്ക് സമ്മതിക്കാം.*
*ഈ മുൻഗാമികളുടെയെല്ലാം 'ഇൻകാർ' പ്രതിഷേധം ആത്മീയത അഭിനയിക്കുന്നവരോടും (മുതകല്ലിഫീങ്ങൾ) കൃത്രിമമായി ചലനങ്ങൾ ഉണ്ടാക്കുന്നവരോടുമാണ് (മുതവാജിദീങ്ങൾ)*
*പിന്നെ, ഇമാം ഖുർതുബി (رحمه الله) ഇവർക്കെതിരെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകുന്നുണ്ട്. സംഗീത സദസ്സുകളിൽ വെച്ച് ഇവർ വസ്ത്രങ്ങൾ വലിച്ചുകീറുന്നതിനെയും, ആ കീറിയ വസ്ത്രങ്ങൾ പാട്ടുകാരന് നൽകുന്നതിനെയും മഹാനവർകൾ ശക്തമായി എതിർക്കുന്നു.*
*ഇമാം ഖുർതുബി (رحمه الله) പറയുന്നു: 'ഇത് ഭ്രാന്തും ജല്പനവുമാണ്. ചിലർ പറയുന്നത് 'ഈ (കീറിയ) വസ്ത്രങ്ങളുടെ കാര്യത്തിൽ ശൈഖിന് (തന്റെ ഇഷ്ടാനുസരണം) എന്ത് തീരുമാനവും എടുക്കാം.' ഇതെല്ലാം തന്നെ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് (വസ്ത്രം), ശരീഅത്ത് അനുവദിക്കാത്ത വഴിയിലൂടെ അയാളുടെ ഉടമസ്ഥതയിൽ നിന്ന് പുറത്തുകടത്തലാണ് (അന്യായമായി സ്വത്ത് തട്ടിയെടുക്കലാണ്)*
===========================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*ചുരുക്കം കാര്യങ്ങൾ ഇങ്ങനെ മനസ്സിലാക്കാം*
*സ്വഹാബികളുടെ മാതൃക എന്നത് ഖുർആൻ കേൾക്കുമ്പോൾ അലറിവിളിക്കുന്നതോ ബോധംകെട്ടു വീഴുന്നതോ സ്വഹാബികളുടെ രീതിയല്ല. അവർ അങ്ങേയറ്റം അച്ചടക്കമുള്ളവരായിരുന്നു.*
*താബിഈ പ്രമുഖരായ ഇബ്നു സീരീന്റെ (رحمه الله) പറഞ്ഞതിന്റെ യുക്തി ഇതാണ് ആത്മീയമായി ബോധം പോകുന്നു എന്ന് അവകാശപ്പെടുന്നവർ പലപ്പോഴും സുരക്ഷിതമായ ഇടങ്ങളിൽ മാത്രമേ വീഴാറുള്ളൂ. ശരിക്കും ബോധം പോകുകയാണെങ്കിൽ അപകടകരമായ സ്ഥലത്തു വെച്ചും അത് സംഭവിക്കണം. ഈ കാപട്യത്തെയാണ് മഹാനവർകൾ പരിഹസിച്ചത്.*
*വസ്ത്രം കീറുന്ന ആചാരം അത് ചില വ്യാജ സൂഫി സദസ്സുകളിൽ ആവേശം മൂത്ത് വസ്ത്രങ്ങൾ വലിച്ചുകീറി പാട്ടുകാർക്കും മറ്റും നൽകുന്ന രീതി ഉണ്ടായിരുന്നു. ഇത് സാമ്പത്തികമായ തട്ടിപ്പാണെന്നും ശരീഅത്ത് വിരുദ്ധമാണെന്നും ഇമാം ഖുർതുബി (رحمه الله) വ്യക്തമാക്കുന്നു. ആത്മീയതയുടെ പേരിൽ നടത്തുന്ന വിഡ്ഢിത്തങ്ങളെ 'ഭ്രാന്ത്' (ജുനൂൻ) എന്നാണ് ഇമാം വിശേഷിപ്പിച്ചത്.*
*വ്യാജന്മാരായ ശൈഖന്മാർ എന്ന പേരിലുള്ള ദീനിന്റെ പേരിൽ ജീവിക്കുന്ന കള്ളന്മാർ ഇതിന്റെയൊക്കെ വ്യത്യസ്തങ്ങളായ പുതിയ രൂപ ഭാവഭേദങ്ങൾ ഇന്നും നമ്മുടെ നാട്ടിൽ പയറ്റുന്നത് നമുക്ക് കാണാവുന്നതാണ്. അത്തരക്കാർ കാലങ്ങൾക്കു മുമ്പേ കഴിഞ്ഞുപോയത് ഇമാമുകൾ ചൂണ്ടിക്കാണിച്ചതാണ് മുകളിൽ നാം വായിച്ചത്.*
*അബൂ നവവി* ✍🏼
*0097466582082*
[7/7, 7:34 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
[7/7/2026 7:49 PM] Abu Thahir Nk: *സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
Comments
Post a Comment