*ഭാഗം* 6️⃣0️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*സംഗീതം - മദ്ഹബിന്റെ ഇമാമുകളുടെ വീക്ഷണങ്ങൾ*
---------------------------------------------------------------
*"അന്യ സ്ത്രീയുടെയോ അല്ലെങ്കിൽ സുന്ദരനായ ഒരു കുട്ടിയുടെയോ (അംറദ്) പാട്ട് കേൾക്കൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ ഹറാമാണ്"*
------------------------------------------------------
*ഇമാം ഇബ്‌നു ഹജറുൽ ഹൈതമി (رحمه الله) രചിച്ച "കഫ്ഫു റആഅ് അൻ മുഹർറമാതി ലഹ്‌വി വസ്സമാഅ്" (كف الرعاع عن محرمات اللهو والسماع) എന്ന വിഖ്യാത ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ ഭാഗങ്ങൾ കാണുക:*
*ثانيها: أنَّه مكروهٌ: وهو الأظهَرُ عند الشَّافِعِي وأحمد وأكثر أصحابهما، وقول أهل البصرة، وقال غير واحدٍ من العلماء: لا يُعرَف عن أهل البصرة خلاف فِي كراهته، وقال الماوردي: حرَّم الغناء قومٌ وأباحَه آخَرون، وكرهه مالك والشافعي وأبو حنيفة فِي أصحِّ ما قِيل عنهم، ومرَّ أنَّ سماعه من أجنبيَّةٍ مع أمن الفتنة مكروهٌ، لكنَّه شديد الكراهة، ومع خوفها حرامٌ بلا خلاف، وكذا من الأمرد الحسن.*
*രണ്ടാമത്തെ അഭിപ്രായം: സംഗീതം കറാഹത്താണ് എന്നതാണ്." ഇതാണ് ഇമാം ശാഫിഈ (رحمه الله), ഇമാം അഹ്‌മദ് ബിൻ ഹംമ്പൽ (رحمه الله) എന്നിവരുടെയും അവരുടെ ഭൂരിഭാഗം അനുയായികളുടെയും ഇടയിൽ കൂടുതൽ പ്രബലമായ (അള്‌ഹർ) അഭിപ്രായം. ബസ്വറയിലുള്ള പണ്ഡിതന്മാരുടെ അഭിപ്രായവും ഇതുതന്നെയാണ്.*
*( മ്യൂസിക് ഇല്ലാത്തതിനെ സംബന്ധിച്ചാണ് ഈ പറഞ്ഞത്)*
*ബസ്വറയിലെ പണ്ഡിതന്മാർക്കിടയിൽ ഇത് കറാഹത്താണെന്ന കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവും അറിയപ്പെട്ടിട്ടില്ലെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.*
*ഇമാം മാവർദി (رحمه الله) പറഞ്ഞത്: "പാട്ട് പാടുന്നത് ഒരു വിഭാഗം പണ്ഡിതന്മാർ ഹറാമാണെന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം അത് അനുവദനീയമാണെന്ന് (മുബാഹാണെന്ന്) പറഞ്ഞു.*
*എന്നാൽ ഇമാം മാലിക് (رحمه الله), ഇമാം ശാഫിഈ (رحمه الله), ഇമാം അബൂഹനീഫ (رحمه الله) എന്നിവരിൽ നിന്ന് ഏറ്റവും ശരിയായി റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായം അത് കറാഹത്താണ് എന്നാണ്.*
*( ഇമാം ഖുർത്വുബി (رحمه الله) പറഞ്ഞതാണ് ഇമാം മാലിക് (رحمه الله) വിന്റെ മദ്ഹബിൻ്റെ ളാഹിർ. അതായത് ഹറാമാണ് എന്നതാണ് എന്നും ഇമാം മാവർദി (رحمه الله) പറഞ്ഞതല്ല പ്രബലം എന്നും ഇമാം അദ്റഈ (رحمه الله) മുമ്പ് പറഞ്ഞത് ഓർക്കുന്നുണ്ടാവുമല്ലോ).*
*ഒരു അന്യസ്ത്രീയിൽ നിന്നുള്ള പാട്ട് കേൾക്കുന്നത്, ഫിത്‌ന (അനാവശ്യ പ്രേരണകൾ) ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അത് കറാഹത്താണ്. എന്നാൽ ആ കറാഹത്ത് അങ്ങേയറ്റം കഠിനമായതാണ് (ശദീദുൽ കറാഹ).എന്നാൽ ഫിത്‌ന ഉണ്ടാകുമെന്ന് ഭയമുണ്ടെങ്കിൽ, അന്യസ്ത്രീയുടെയോ അല്ലെങ്കിൽ സുന്ദരനായ ഒരു കുട്ടിയുടെയോ (അംറദ്) പാട്ട് കേൾക്കൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഹറാമാണ്.*
*ഈ വിഷയത്തിലെ മൂന്നാമത്തെ അഭിപ്രായം കാണുക:*
*ثالثها: الإباحة: وهو المروي عن إبراهيم بن سعد والعنبري، وهما شاذَّان، على أنَّ العنبري مُبَدَّع فِي اعتقاده، غير مَرضِيٍّ عمله، وإبراهيم بن سعد ليس من أهل الاجتهاد*
*സംഗീതം അനുവദനീയമാണ് (മുബാഹ്) എന്നതാണ്." ഈ അഭിപ്രായം ഇബ്രാഹിം ബിൻ സഅദ്, അൻബരി എന്നിവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. എന്നാൽ ഇവരുടെ ഈ രണ്ട് അഭിപ്രായങ്ങളും 'ഷാദ്ദ്' (ഭൂരിപക്ഷ പണ്ഡിത അഭിപ്രായത്തിന് വിരുദ്ധവും ഒറ്റപ്പെട്ടതും) ആണ്.*
*കൂടാതെ, അൻബരി എന്നയാൾ തന്റെ വിശ്വാസപരമായ കാര്യങ്ങളിൽ ബിദ്അത്ത് (പുത്തനാചാരങ്ങൾ) ഉള്ളവനായി പറയപ്പെട്ടയാളും, പ്രവൃത്തികൾ തൃപ്തികരമല്ലാത്തവനുമാണ്. ഇബ്രാഹിം ബിൻ സഅദ് ആകട്ടെ, ഇജ്തിഹാദിൻ്റെ യോഗ്യതയുള്ള പണ്ഡിതന്മാരുടെ (അഹ്‌ലുൽ ഇജ്തിഹാദ്) കൂട്ടത്തിൽ പെട്ടയാളുമല്ല.*
*തുടരും...*
*അബൂ നവവി* ✍🏼
*00974 77882082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
============================
[7/7/2026 7:47 PM] Abu Thahir Nk: 💫✨💫✨💫✨💫✨💫✨💫💫✨💫
*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
Comments
Post a Comment