*ഭാഗം* 5️⃣9️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഹറാമാണെന്നും, അത് ചെയ്യുന്നവർ ഫാസിഖുമാണ്. ഒരു ഫാസിഖിന്റെ കൈകളിലൂടെ അല്ലാഹു ഒരിക്കലും 'കറാമത്തുകൾ' പ്രകടിപ്പിക്കില്ല"*
*ഇമാം ഇബ്നു ഹജറിന്റെ (رحمه الله) രേഖപ്പെടുത്തി:*
*وبهذا كله الذي قاله القرطبي وغيره يتبين خطأ صاحب ذلك الكتاب في قوله: والشبابة تحرك الدمع وترقق القلب، ثم قال: ولم يزل أهل المعارف والصلاح والعلم يحضرون السماع بالشبابة، وتجري على أيديهم الكرامات الظاهرة وتحصل لهم الأحوال السنية، ومرتكب المحرم لا سيما إذا أصر عليه يفسق به، وقد صرح إمام الحرمين والمتولي وغيرهما من الأئمة بامتناع جريان الكرامة على يد الفاسق، ا. هـ.*
*كف الرعاع لابن حجر الهيتمي* 📚
*ഇമാം ഖുർതുബി (رحمه الله) യും മറ്റു പണ്ഡിതന്മാരും പറഞ്ഞ ഈ കാര്യങ്ങളിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്: "കുഴൽവിളി (ശബ്ബാബ) കണ്ണുനീർ ഒഴുക്കാനും ഹൃദയത്തെ അലിയിക്കാനും മൃദുവാക്കാനും സഹായിക്കും" എന്ന് തന്റെ പുസ്തകത്തിൽ എഴുതിയ ആ വ്യക്തിക്ക് (മുമ്പ് പറഞ്ഞ ഗ്രന്ഥകാരൻ) വലിയ തെറ്റ് പറ്റിയിരിക്കുന്നു.*
*അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം തുടരുന്നു:"ആരിഫീങ്ങളും (ആത്മജ്ഞാനികൾ) സ്വാലിഹീങ്ങളും പണ്ഡിതന്മാരും കാലാകാലങ്ങളായി കുഴൽവിളിയോട് കൂടിയ പാട്ട് സദസ്സുകളിൽ പങ്കെടുക്കാറുണ്ട്. അവരുടെ കൈകളിലൂടെ പ്രകടമായ അത്ഭുതങ്ങൾ (കറാമത്തുകൾ) വെളിപ്പെടാറുമുണ്ട്. അവർക്ക് ഉന്നതമായ ആത്മീയ അവസ്ഥകൾ കൈവരാറുമുണ്ട്."*
*(ഇതിനുള്ള മറുപടി ഇതാണ്): ഹറാമായ ഒരു കാര്യം ചെയ്യുന്നവൻ, പ്രത്യേകിച്ച് അതിൽ ഉറച്ചുനിൽക്കുന്നവൻ (മുസ്വിർ) ആ പ്രവൃത്തിയാൽ 'ഫാസിഖ്' (ദുർവൃത്തൻ) ആയി മാറുന്നു. ഇമാം ഹറമൈനി (رحمه الله), ഇമാം മുതവല്ലി (رحمه الله) തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ വ്യക്തമാക്കിയത് ഒരു ഫാസിഖിന്റെ കൈകളിലൂടെ ഒരിക്കലും 'കറാമത്ത്' വെളിപ്പെടുകയില്ല എന്നാണ്.*
*ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) ഈ ഭാഗങ്ങളിലൂടെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്:"സൂഫികളും, സജ്ജനങ്ങളും സംഗീതം കേൾക്കാറുണ്ടായിരുന്നു എന്ന വാദം ഉന്നയിച്ചവർക്ക്, അവർക്ക് അല്ലാഹുവിൽ നിന്ന് കറാമത്തുകൾ ലഭിക്കാറുമുണ്ടായിരുന്നു. അതിനാൽ ഇത് തെറ്റല്ല" എന്നതായിരുന്നു ആ വാദം ഉന്നയിച്ചവരുടെ വാദം.*
*ഇമാം ഇബ്നു ഹജറിന്റെ (رحمه الله) മറുപടി: സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഹറാമാണെന്നും , അത് ചെയ്യുന്നവർ ഫാസിഖ് (പാപി) ആണെന്നുമാണ് ഇബ്നു ഹജർ (رحمه الله) തങ്ങളുടെ പക്ഷം. ഒരു ഫാസിഖിന്റെ കൈകളിലൂടെ അല്ലാഹു ഒരിക്കലും 'കറാമത്തുകൾ' പ്രകടിപ്പിക്കില്ലെന്ന് മഹാനരായ ഇമാം ഹറമൈനി (رحمه الله) വിനെപ്പോലുള്ള പ്രമുഖരെ ഉദ്ധരിച്ച് ബഹുമാനപ്പെട്ടവർ ആ വാദത്തെ ഖണ്ഡിക്കുന്നു.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 77882082*
..
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക*
[7/7/2026 7:47 PM] Abu Thahir Nk: 💫✨💫✨💫✨💫✨💫💫✨💫✨💫
*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
Comments
Post a Comment