സംഗീതവും നൃത്തവും ചെയ്യുന്നവരുടെ ന്യായങ്ങളും വാദങ്ങളും
ഭാഗം 58
സംഗീതവും നൃത്തവും ചെയ്യുന്നവരുടെ ന്യായങ്ങളും വാദങ്ങളും — മഹാരഥന്മാരായ ഇമാമുകൾ നൽകിയ വിശദമായ മറുപടിയും
ഈ ഭാഗം മുഴുവനായും വായിച്ചുതീർക്കുമ്പോൾ ഇന്ന് നമ്മുടെ മുമ്പിൽ ജീവിക്കുന്ന, കള്ള ത്വരീഖത്ത് എന്ന പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന ചിലരെ വിലയിരുത്താൻ സാധിക്കുമെന്നാണ് ലേഖകന്റെ നിലപാട്. പരിശുദ്ധ ദീനിന്റെ പേരിൽ പ്രവർത്തിക്കുന്ന ഇത്തരം ആളുകളെ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ അഹ്ലുസ്സുന്നയുടെ ഇമാമുകൾ വിമർശിച്ചിട്ടുണ്ടെന്ന് ഈ ഭാഗം വിശദീകരിക്കുന്നു.
ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) തങ്ങൾ രേഖപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ:
وتمسكوا أيضا بأن الحركات الموزونة من أهل الصفاء حالة السماع نتائج القلب المعتدل الموزون بميزان الرياضة والمجاهدة، ومن هو كذلك لا يصدر عنه قول ولا فعل إلا على نظام ووزن، وخصوصا حالة السماع التي هي حالة ظهور مكامن القلوب وإبداء العيوب، وأطالوا من هذه الكلمات التي هي حق في نفسها أريد بها باطل أي باطل؛ إذ الصادر عن القلب المذكور وزن الأعمال بميزان الشرع لا وزن الحركات بميزان المخنثين؛
ومن ثم قال القرطبي في جواب ذلك: إن هذا من التمويهات والترهات التي لا تتمشى على العوام، فضلا عن ذوي الأفهام؛ ووجه تمويهه أنهم إن أرادوا بالوزن مطابقة الحركات الحسية لحركات الغناء فهو باطل، أو مطابقتها للميزان الشرعي فمسلم، لكن تلك الميزان تمنع من حضور الغناء المطرب وسماعه؛ لأنه يمنع من المكروه والمحرم؛ وقد بينا أن الغناء المطرب وسماعه حرام ولهو وباطل، ثم يلزمهم أن أصفى الناس قلوبا أحسنهم رقصا، وأن من لا يحسنه كالصحابة والأئمة بعدهم يكونوا بخلاف ذلك، وهذه زلات لا يتدارك قبحها ولا يتناهى إثمها، وأطال في بيانها وفي التشنيع على أولئك الأغبياء المتمسكين بما آل بهم إلى أعظم الزلل وأقبح الخطأ والخطل.
وجوابه: أن أكثر حكاياتهم خرافات لا حقيقة لها، ولو سلمت فالحجة في كتاب الله - تعالى - وسنة رسوله واتباع سبيل المؤمنين من الصحابة ومن بعدهم من المجتهدين، وما ظهر على أولئك حالة الرقص إن صح إما حيل أو فتن كفتن الدجال فلا يغتر بها؛ لما هو مقرر عند أئمة الشرع أن من ظهر عليه خارق إن وافقت أحواله الشريعة أصولها وفروعها فهي الكرامة، وإلا فهي استدراج، وصاحبها إما مفتون أو زنديق؛ ومن ثم قال الجنيد: لو رأيتم الرجل يمشي على الماء أو في الهواء فلا تغتروا به حتى تنظروا حاله عند الأمر والنهي، وقد سمع الشبلي برجل اشتهر بالولاية، فمشى إليه في أصحابه فدخل عليه في المسجد فرآه قد تنخم في قبلة المسجد فقال لأصحابه: ارجعوا فإن الله لم يأمن هذا على أدب من آداب شريعته، فكيف يأتمنه على أسراره؟
كف الرعاع لابن حجر الهيتمي
നൃത്തത്തെ ന്യായീകരിക്കുന്നവരുടെ വാദവും അതിനുള്ള മറുപടിയും
ആരാധനയുടെ പേരിൽ സംഗീതം കേട്ട് നൃത്തം ചെയ്യുന്നവർ ഉന്നയിക്കുന്ന ഒരു വിചിത്രമായ വാദത്തെയും പണ്ഡിതന്മാർ അതിന് നൽകുന്ന മറുപടിയെയുമാണ് ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) തങ്ങളുടെ കിതാബിലെ ഈ ഭാഗം വിവരിക്കുന്നത്.
നൃത്തത്തെ ന്യായീകരിക്കുന്നവർ മറ്റൊരു വാദം കൂടി മുറുകെപ്പിടിക്കുന്നുണ്ട്:
“ആത്മീയശുദ്ധി കൈവരിച്ചവർ (അഹ്ലുസ്സഫാഅ്) പാട്ട് കേൾക്കുമ്പോൾ നടത്തുന്ന താളാത്മകമായ ചലനങ്ങൾ (حركات موزونة), ആത്മീയശിക്ഷണത്തിലൂടെയും (رياضة) കഠിനമായ മനസ്സാന്നിധ്യത്തിലൂടെയും (مجاهدة) സമനില കൈവരിച്ച ഒരു ഹൃദയത്തിന്റെ പ്രതിഫലനമാണ്.
അത്തരമൊരു ഹൃദയത്തിന്റെ ഉടമയിൽ നിന്ന് പുറപ്പെടുന്ന വാക്കുകളും പ്രവൃത്തികളും ഒരു ക്രമത്തിലും താളത്തിലും മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രത്യേകിച്ച് പാട്ട് കേൾക്കുന്ന സമയത്ത് ഹൃദയത്തിനുള്ളിലെ രഹസ്യങ്ങൾ പുറത്തുവരികയും പോരായ്മകൾ വെളിപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ അത് സ്വാഭാവികമാണ്.”
ഇങ്ങനെയുള്ള ഒരുപാട് വാക്കുകൾ അവർ നീട്ടിപ്പറയുന്നു. ഈ വാക്കുകൾ സ്വയം ശരിയാണെങ്കിലും അവ ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യം തെറ്റാണെന്നാണ് ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) വിശദീകരിക്കുന്നത്. അതായത്, “സത്യമായ വാക്കുകൾകൊണ്ട് അസത്യമാണ് ലക്ഷ്യമിടുന്നത്” (كلمة حق أريد بها باطل).
കാരണം, നേരത്തെ പറഞ്ഞതുപോലെയുള്ള ഒരു ഉന്നതഹൃദയത്തിൽ നിന്ന് പുറത്തുവരേണ്ടത് ശരീഅത്തിന്റെ തുലാസിൽ അളന്നുതൂക്കിയ കർമങ്ങളാണ്. അതായത്, നബിചര്യ പിന്തുടരലാണ് വേണ്ടത്; അല്ലാതെ സ്ത്രീകളെ അനുകരിക്കുന്നവരുടെ താളത്തിനൊത്തുള്ള നൃത്തച്ചലനങ്ങളല്ല.
ഇമാം ഖുർതുബി (رحمه الله) യുടെ മറുപടി
ഇതിനുള്ള മറുപടിയായി ഇമാം ഖുർതുബി (رحمه الله) ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു:
“ബുദ്ധിയുള്ളവരെപ്പോലും വഞ്ചിക്കാൻ കഴിയാത്ത, പൊതുജനങ്ങളെപ്പോലും ബോധ്യപ്പെടുത്താനാകാത്ത അർഥശൂന്യവും മിഥ്യാഭാസവുമായ വാദങ്ങളിൽപ്പെട്ടതാണ് ഇവർ പറയുന്നത്.”
ആ വഞ്ചനയെ അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു:
“ശരീരത്തിന്റെ ചലനങ്ങൾ പാട്ടിന്റെ താളത്തിനൊത്ത് നീങ്ങുന്നതിനെയാണ് ഇവർ 'താളം' (വസൻ) എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ അത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ശരീഅത്തിന്റെ തുലാസിനനുസരിച്ചുള്ള ക്രമത്തെയാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ അത് ഞങ്ങൾ അംഗീകരിക്കുന്നു.
പക്ഷേ, ആ ശരീഅത്തിന്റെ തുലാസ് ഇത്തരം ആനന്ദമുണ്ടാക്കുന്ന സംഗീതസദസ്സുകളിൽ പങ്കെടുക്കുന്നതിനെ തടയുന്നതാണ്. കാരണം, കറാഹത്തോ ഹറാമോ ആയ കാര്യങ്ങളെ ശരീഅത്ത് വിലക്കുന്നു. ആനന്ദമുണ്ടാക്കുന്ന പാട്ടും അത് കേൾക്കുന്നതും ഹറാമും വിനോദവും അസത്യവുമാണെന്ന് നമ്മൾ നേരത്തെ വിശദീകരിച്ചതാണല്ലോ.”
ഇനി ഇവരുടെ വാദം ശരിയാണെങ്കിൽ വലിയൊരു പ്രശ്നമുണ്ടാകും: ഏറ്റവും കൂടുതൽ ഹൃദയശുദ്ധിയുള്ളവർ ഏറ്റവും നന്നായി നൃത്തം ചെയ്യുന്നവരായിരിക്കണം! അപ്പോൾ നൃത്തം ചെയ്യാത്ത സ്വഹാബികളും അവർക്ക് ശേഷമുള്ള ഇമാമുമാരും (نعوذ بالله) ഹൃദയശുദ്ധിയില്ലാത്തവരാണെന്ന് പറയേണ്ടിവരും.
ഇത് തിരുത്താനാകാത്തത്ര വലിയ പിഴവും അങ്ങേയറ്റത്തെ തെറ്റുമാണെന്നാണ് ഈ ഉദ്ധരണിയിൽ വ്യക്തമാക്കുന്നത്.
ഇത്തരം വിഡ്ഢിത്തമായ വാദങ്ങളെയും അവ ആളുകളെ ഗുരുതരമായ തെറ്റുകളിലേക്ക് നയിക്കുന്നതിനെയും കുറിച്ച് ഇമാം ഖുർതുബി (رحمه الله) ദീർഘമായി വിശദീകരിക്കുകയും അവയെ ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
കറാമത്തുകളുടെ പേരിൽ നൃത്തത്തെ ന്യായീകരിക്കുന്നവർക്കുള്ള മറുപടി
ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) തുടർന്നുപറയുന്ന ആശയം ഇതാണ്:
ഈ പറയപ്പെടുന്ന കഥകളിൽ ഭൂരിഭാഗവും യാഥാർഥ്യവുമായി ബന്ധമില്ലാത്തവയാണ്. അവ സത്യമാണെന്ന് സമ്മതിച്ചാൽപ്പോലും, തെളിവ് അല്ലാഹുവിന്റെ കിതാബിലും അവന്റെ റസൂലിന്റെ സുന്നത്തിലും സ്വഹാബികളുടെയും അവർക്കുശേഷമുള്ള മുജ്തഹിദുകളുടെയും മാർഗത്തിലുമാണ് അന്വേഷിക്കേണ്ടത്.
ആ മഹത്തുക്കളിൽ നൃത്തം പോലുള്ള കാര്യങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ശരിയാണെന്ന് കരുതിയാൽപ്പോലും, അവ ചില തന്ത്രങ്ങളോ ദജ്ജാലിന്റെ പരീക്ഷണങ്ങൾ പോലുള്ള പരീക്ഷണങ്ങളോ ആയിരിക്കാം. അതിനാൽ അത്തരം കാര്യങ്ങളിൽ വഞ്ചിതരാകരുത്.
ശരീഅത്തിന്റെ ഇമാമുകൾ വിശദീകരിച്ചിട്ടുള്ളത് ഇപ്രകാരമാണ്: ഒരാളിൽ അസാധാരണമായ ഒരു കാര്യം പ്രത്യക്ഷപ്പെടുകയും അയാളുടെ അവസ്ഥകൾ ശരീഅത്തിന്റെ അടിസ്ഥാനതത്ത്വങ്ങളോടും ശാഖാനിയമങ്ങളോടും യോജിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെ കറാമത്ത് എന്നു വിളിക്കാം. എന്നാൽ അത് ശരീഅത്തിന് വിരുദ്ധമാണെങ്കിൽ, അത് ഇസ്തിദ്റാജ് (استدراج) ആയിരിക്കാം. അത്തരം വ്യക്തി പരീക്ഷണത്തിൽപ്പെട്ടവനോ വഴിതെറ്റിയവനോ ആയിരിക്കാം.
ഇമാം ജുനൈദ് (رحمه الله) യുടെ ഉപദേശം
ഇമാം ജുനൈദ് (رحمه الله) പറഞ്ഞതായി ഉദ്ധരിക്കുന്നു:
“ഒരാൾ വെള്ളത്തിലൂടെ നടക്കുന്നതോ വായുവിൽ സഞ്ചരിക്കുന്നതോ നിങ്ങൾ കണ്ടാൽ അതുകൊണ്ട് മാത്രം വഞ്ചിതരാകരുത്. കൽപ്പനകളുടെയും വിലക്കുകളുടെയും കാര്യത്തിൽ അയാളുടെ നിലപാട് എന്താണെന്ന് പരിശോധിക്കുന്നതുവരെ വിശ്വസിക്കരുത്.”
ഇമാം ശിബ്ലി (رحمه الله) യുടെ സംഭവം
വിലായത്ത് അവകാശപ്പെട്ട് പ്രസിദ്ധനായ ഒരാളെക്കുറിച്ച് ഇമാം ശിബ്ലി (رحمه الله) കേട്ടു. അദ്ദേഹം തന്റെ ചില അനുയായികളോടൊപ്പം ആ വ്യക്തിയെ സന്ദർശിക്കാൻ പോയി. പള്ളിയിൽ പ്രവേശിച്ചപ്പോൾ ആ വ്യക്തി പള്ളിയുടെ ഖിബ്ലയുടെ ഭാഗത്തേക്ക് കഫം തുപ്പുന്നത് അദ്ദേഹം കണ്ടു.
അപ്പോൾ ഇമാം ശിബ്ലി (رحمه الله) തന്റെ കൂട്ടുകാരോട് പറഞ്ഞു:
“നമുക്ക് മടങ്ങിപ്പോകാം. ശരീഅത്തിന്റെ മര്യാദകളിൽ ഒന്നുപോലും പാലിക്കാൻ അല്ലാഹു ഈ വ്യക്തിയെ വിശ്വസിച്ചിട്ടില്ലെങ്കിൽ, അവന്റെ രഹസ്യങ്ങൾ ഏൽപ്പിക്കാൻ അല്ലാഹു എങ്ങനെയാണ് അയാളെ വിശ്വസിക്കുക?”
അബൂ നവവി
Comments
Post a Comment