*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 5️⃣6️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*സൂഫികൾ നൃത്തം ചെയ്തിട്ടുണ്ടോ*❓
[7/7/2026 7:46 PM] Abu Thahir Nk: *യഥാർത്ഥ തെളിവ് (ഹുജ്ജത്ത്) എന്നത് നബി(ﷺ)യിൽ നിന്നും തിരുനബി(ﷺ)ക്ക് ശേഷമുള്ള സച്ചരിതരായ ഇമാമുമാരിൽ നിന്നും വന്നിട്ടുള്ള കാര്യങ്ങളാണ്.*

*وتمسكوا أيضا بحكايات كثيرة عن المشايخ ذكرها القشيري وغيره، زاعمين أن هؤلاء المشايخ عرفت فضائلهم وصحت كراماتهم، فإطباقهم على حضور مجالس السماع والغناء وتواجدهم وركضهم وزفنهم دليل على إباحة ذلك؛ وجوابه: أننا لا ننفي جوازه إلا عند وجود نحو تثن وتكسر، فمن أين أن أولئك المشايخ تثنوا وتكسروا، سلمنا أنهم فعلوا ذلك فمن أين أنهم لم يحصل لهم وجد أخرجهم عن حالة الاختيار إلى حالة الاضطرار، على أنا لا نسلم صحة تلك الحكايات عن أولئك، فلعلها مما أدخله أهل الزندقة على أهل الإسلام، كما كذبوا على رسول الله - صلى الله عليه وسلم - بما لا يحصى، سلمنا صحتها وأنهم فعلوها اختيارا، فالحجة فيما جاء عنه - صلى الله عليه وسلم - وعن الأئمة بعده، وقد بينا أن ذلك لم يكن طريقهم ولا سبيلهم، وأن ذلك مما حدث بعدهم فقد تناوله قوله - صلى الله عليه وسلم كل محدثة بدعة، وكل بدعة ضلالة.*

*وظهور الكرامات لا تدل على العصمة، بل على قرب من ظهرت عليه في حال ظهورها عليه مع جواز تلبسه بعد ذلك بكبيرة يتوب الله عليه منها؛*

*ومن ثم قيل للجنيد سيد الطائفة: أيعصي الولي؟ فقال: {وكان أمر الله قدرا مقدورا}*

*وقد قال ابن عبدالسلام: أخطأ من زعم أن الولاية تنافي ارتكاب الصغائر، ففعلهم لذلك لو فرض أنه باختيار وفيه تثن وتكسر يكون صغيرة، وهي لا تنافي الولاية*

==================================
വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

*കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാല് സുന്നി സംഘടനകളുടെയും പ്രവർത്തകർ ഒരുമിച്ചുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ കേറുക*

https://chat.whatsapp.com/DWti5wsbf2QC7BjyyTX8SY

==================================

*ആരാധനയുടെ പേരിൽ പാട്ടും നൃത്തവും ചെയ്യുന്നവർ അവയെ ന്യായീകരിക്കാൻ ഇമാം ഖുശൈരി (رحمه الله) അടക്കമുള്ളവർ ഉദ്ധരിച്ച മഹത്തുക്കളുടെ (മശായിഖുമാരുടെ) ചരിത്രങ്ങളെയും കഥകളെയുമാണ് ആധാരമാക്കുന്നത്. അവർ വാദിക്കുന്നത്: "ഈ മഹത്തുക്കൾ അങ്ങേയറ്റത്തെ പുണ്യവാന്മാരും കറാമത്തുകൾ വെളിപ്പെട്ടവരുമാണ്. അവർ ഇത്തരം സംഗീത സദസ്സുകളിൽ പങ്കെടുക്കുകയും ആവേശത്തോടെ നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ഇവ അനുവദനീയമാണെന്നതിന് തെളിവാണ്."*
അതിനുള്ള മറുപടി ഇതാകുന്നു:

*ശാരീരികമായ ഇളകിയാട്ടങ്ങളും (تثن) കൃത്രിമമായ അംഗചലനങ്ങളും (تكسر) ഉണ്ടാകുമ്പോൾ മാത്രമാണ് നാം ഇതിനെ വിലക്കുന്നത്.*

*എന്നാൽ ആ മഹത്തുക്കളായ മശായിഖുമാർ ഇത്തരത്തിൽ ഇളകിയാടിയും ഒടിഞ്ഞു മടങ്ങിയുമാണ് നൃത്തം ചെയ്തതെന്ന് എവിടെ നിന്നാണ് ലഭിച്ചത്? (അതായത് അവർ അങ്ങനെ ചെയ്തിട്ടുണ്ടാകില്ല സ്വാഭാവികമായ ഒരു ആട്ടം ഉണ്ടായിരിക്കാം).*

*ഇനി അവർ അങ്ങനെ തന്നെ ചെയ്തു എന്ന് തന്നെ നാം സമ്മതിച്ചാൽ പോലും (سلمنا), അവർക്ക് ഉണ്ടായ ആത്മീയ ആവേശം (وجد) അവരെ സ്വയം നിയന്ത്രണാവസ്ഥയിൽ നിന്ന് നിർബന്ധിതാവസ്ഥയിലേക്കു (اختيار → اضطرار) കൊണ്ടുപോയതല്ലെന്ന് എവിടെ നിന്നാണ് ഉറപ്പ്?*

*അത് മനഃപൂർവ്വം (ഇക്തിയാർ) ചെയ്തതാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? അല്ലാഹുവിനോടുള്ള പ്രേമത്താൽ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ (വജ്ദ്): (ഇദ്തിറാർ) ഒരു അവസ്ഥയിൽ അവർക്ക് സംഭവിച്ചുപോയതാകാം അത്.*

*അതിനുമപ്പുറം, ആ ശൈഖുമാരെക്കുറിച്ചുള്ള ഈ കഥകളുടെ ശരിത്വം തന്നെ നാം അംഗീകരിക്കുന്നില്ല.അവ ഇസ്ലാമിലേക്ക് أهل الزندقة (നാസ്തികരും കപടവാദികളും) കടത്തിവെച്ചതാകാം.*

*നബി (ﷺ)യുടെ പേരിൽ പോലും ആയിരക്കണക്കിന് കള്ള ഹദീസുകൾ ഇവർ നിർമ്മിച്ചിട്ടുണ്ടല്ലോ. ഇനി ആ കഥകളെല്ലാം സത്യമാണെന്നും അവർ (മഹത്തുക്കൾ) സ്വമനസ്സാലെ (മനഃപൂർവ്വം) തന്നെയാണ് അത് ചെയ്തതെന്നും നമ്മൾ സമ്മതിച്ചാൽ പോലും (سلمنا); യഥാർത്ഥ തെളിവ് എന്നത് നബി(ﷺ)യിൽ നിന്നും തിരുനബി(ﷺ)ക്ക് ശേഷമുള്ള സച്ചരിതരായ ഇമാമുമാരിൽ നിന്നും വന്നിട്ടുള്ള കാര്യങ്ങളാണ്.*

*തീർച്ചയായും നൃത്തം പോലെയുള്ള ഇത്തരം കാര്യങ്ങൾ അവരുടെ മാർഗ്ഗമോ രീതിയോ ആയിരുന്നില്ല എന്ന് നമ്മൾ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, അവർക്ക് ശേഷം പിൽക്കാലത്ത് ഉണ്ടായ കാര്യങ്ങളാണ് ഇവ. അതിനാൽ നബി(ﷺ)യുടെ ഈ വചനം ഇതിന് ബാധകമാകും: 'എല്ലാ പുത്തൻ കാര്യങ്ങളും ബിദ്അത്താണ്, എല്ലാ ബിദ്അത്തുകളും വഴിപിഴവുമാണ് എന്ന നബിﷺ വചനത്തിന്റെ പരിധിയിൽ വരും.*


[7/7/2026 7:46 PM] Abu Thahir Nk: *എന്നാൽ ഒരാളിൽ നിന്ന് കറാമത്തുകൾ (അത്ഭുത കൃത്യങ്ങൾ) വെളിപ്പെട്ടു എന്നത് അയാൾ പാപസുരക്ഷിതൻ (മഅ്സൂം) ആണെന്നതിന് തെളിവല്ല. മറിച്ച്, ആ കറാമത്ത് വെളിപ്പെട്ട സമയത്ത് അയാൾ അല്ലാഹുവിലേക്ക് അടുത്തവനാണ് എന്നതിന് മാത്രമാണ് അത് തെളിവ് നൽകുന്നത്. അതിനുശേഷം അയാൾക്ക് ഏതെങ്കിലും വൻപാപങ്ങൾ (കബീറ) സംഭവിക്കാം, പിന്നീട് അല്ലാഹു അദ്ദേഹത്തിൻ്റെ തൗബ സ്വീകരിക്കുകയും ചെയ്യാം.*

*അതുകൊണ്ടാണ് സൂഫി വര്യരായ ഇമാം ജുനൈദുൽ ബഗ്ദാദി (رحمه الله) യോട് ചോദിക്കപ്പെട്ടത്: "ഒരു വലിയ്യ് (അല്ലാഹുവിന്റെ ഇഷ്ടദാസൻ) തെറ്റ് ചെയ്യുമോ?".മഹാനാവർകൾ മറുപടി നൽകി: "അല്ലാഹുവിന്റെ കൽപ്പന നിശ്ചയിക്കപ്പെട്ട ഒരു വിധി മാത്രമാകുന്നു." (അതായത് മനുഷ്യസഹജമായ തെറ്റുകൾ അവർക്കും സംഭവിക്കാം).*

*ഇമാം ഇബ്നു അബ്ദിസ്സലാം (رحمه الله) പറഞ്ഞിട്ടുണ്ട്: "വിലായത്ത് (വലിയ്യാവുക എന്നത്) ചെറിയ പാപങ്ങൾ (സഗീറ) ചെയ്യുന്നതിന് തടസ്സമാണെന്ന് കരുതുന്നവർക്ക് തെറ്റി. അതിനാൽ, ആ മഹത്തുക്കൾ നൃത്തം ചെയ്തത് മനഃപൂർവ്വമാണെന്ന് സങ്കൽപ്പിച്ചാൽ പോലും അത് ഒരു ചെറിയ പാപമായേ കണക്കാക്കൂ, അത് അവരുടെ വലിയ്യ് എന്ന പദവിക്ക് ഭംഗം വരുത്തുന്നില്ല."*

*كف الرعاع لابن حجر الهيتمي* 📚

*ഈ പറഞ്ഞതിലെ പ്രധാന കാര്യങ്ങൾ ഇവയാണ്:*

*തെളിവ് വ്യക്തികളല്ല ഒരാൾ എത്ര വലിയ സ്വാലിഹായ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി ഖുർആനിനും സുന്നത്തിനും വിരുദ്ധമാണെങ്കിൽ അത് ദീനിൽ തെളിവല്ല.*

*(ഇത് പ്രത്യേകം അടിവരേണ്ട ഭാഗമാണ് പല കള്ളത്തൊരീക്കത്തിന്റെ ആളുകളും ഔലിയാക്കന്മാർക്ക് പ്രത്യേക ശരീഅത്ത് നിയമമാണെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്ന ഒരു കാലം കൂടിയാണിത്)*

*നിയന്ത്രണം വിട്ട അവസ്ഥയിൽ (വജ്ദ്) സംഭവിക്കുന്ന കാര്യങ്ങളെ ദീനിലെ നിയമമായി കാണരുത്. പ്രവാചകന്മാരല്ലാത്ത ആരും പാപമുക്തരല്ല (മഅ്സൂം). വലിയ്യുമാർക്കും ചെറിയ തെറ്റുകൾ സംഭവിക്കാം, പക്ഷേ അവർ അതിൽ തുടരില്ല, തൗബ ചെയ്ത് മടങ്ങും.*

*കറാമത്തുകൾ പ്രത്യക്ഷപ്പെടുന്നത് ഒരാളുടെ പാപരഹിതത്വം (ഇസ്മത്ത്) തെളിയിക്കുന്നില്ല. അത് സംഭവിക്കുന്ന സമയത്ത്, അവനു അല്ലാഹുവിനോട് ഉണ്ടായിരുന്ന അടുത്ത ബന്ധം മാത്രമാണ് അതിലൂടെ സൂചിപ്പിക്കപ്പെടുന്നത്.*
*പിന്നീട് അവൻ ഒരു വലിയ പാപത്തിൽ പോലും ഏർപ്പെടാം; അല്ലാഹു അവനെ അതിൽ നിന്ന് തൗബ ചെയ്യിപ്പിച്ചേക്കാം.*

*വിലായത്ത് ചെറിയ പാപങ്ങൾ ചെയ്യുന്നതുമായി പൊരുത്തപ്പെടില്ലെന്ന് പറഞ്ഞവന് തെറ്റി.അതിനാൽ,ആ ശൈഖുമാർ അത് സ്വേച്ഛയോടെയാണെന്ന് നാം കരുതിയാലും,അതിൽ വളഞ്ഞുപുളയൽ പോലുള്ള കാര്യങ്ങൾ ഉണ്ടായിരുന്നാൽ പോലും,അത് ചെറിയ പാപം (صغيرة) മാത്രമായിരിക്കും; ചെറിയ പാപങ്ങൾ വിലായത്തിനെ (അല്ലാഹുവിൻ്റെ വലിയ്യിക്കുന്നതിനെ) ഇല്ലാതാക്കുന്നില്ല.*

*വ്യക്തികളല്ല പ്രമാണം: ഏതെങ്കിലും ഒരു വലിയ്യോ പണ്ഡിതനോ ഒരു കാര്യം ചെയ്തു എന്നത് ആ കാര്യം ഇസ്‌ലാമിൽ അനുവദനീയമാകാൻ മതിയായ തെളിവല്ല. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണം അല്ലാഹുവിന്റെ റസൂലും (ﷺ) സ്വഹാബികളും കാണിച്ചുതന്ന മാതൃകയാണ്.*

*തുടരും...*

*അബൂ നവവി* ✍🏼
*00974 66582082*
[7/7, 2:56 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫

*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21