*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 5️⃣5️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*ഖുർആൻ പാരായണത്തിനിടയിൽ കവിതകൾ ചൊല്ലിയുള്ള നൃത്തം ഇത്തരക്കാരുടെ പരിപാടികളിൽ സംബന്ധിക്കാമോ* ❓

*تتمة) نقل القرطبي عن الإمام الطرسوسي أنه سئل عن قوم في مكان يقرؤون شيئا من القرآن ثم ينشدهم لهم منشد شيئا من الشعر فيرقصون ويطربون ويضربون بالدف والشبابة، هل الحضور معهم حلال أو لا؟*

*فأجاب: مذهب السادة الصوفية أن هذا بطالة وضلالة، وما الإسلام إلا كتاب الله وسنة رسول الله - صلى الله عليه وسلم - وأما الرقص والتواجد فأول من أحدثه أصحاب السامري لما اتخذ لهم عجلا جسدا له خوار، فأتوا يرقصون حوله ويتواجدون، وهو - أي: الرقص - دين الكفار وعباد العجل، وإنما كان مجلس النبي - صلى الله عليه وسلم - مع أصحابه "كأنما على رؤوسهم الطير من الوقار" ، فينبغي للسلطان ونوابه أن يمنعوهم من الحضور في المساجد وغيرها، ولا يحل لأحد يؤمن بالله واليوم الآخر أن يحضر معهم، ولا يعينهم على باطلهم، هذا مذهب مالك، والشافعي، وأبي حنيفة، وأحمد، وغيرهم من أئمة المسلمين، ا. هـ كلام هذا الإمام، فتأمله واحفظه فإنه الحق وغيره الباطل الذي غايته القطيعة والآثام*

*كف الرعاع لابن حجر الهيتمي*

*ഇമാം ഖുർതുബി (رحمه الله) ഇമാം തർസൂസി (رحمه الله) യിൽ നിന്ന് ഉദ്ധരിക്കുന്നു , ഇമാം തർസൂസി (رحمه الله) യോടു ചോദിക്കപ്പെട്ടു: “ഒരു സ്ഥലത്ത് ചിലർ ഒന്നിച്ചു കൂടി ഖുർആനിലെ ചില ഭാഗങ്ങൾ പാരായണം ചെയ്യുന്നു . തുടർന്ന് ഒരാൾ അവർക്കായി ചില കവിതകൾ പാടുന്നു. അപ്പോൾ അവർ നൃത്തം ചെയ്യുകയും, ആനന്ദം കൊള്ളുകയും, ദഫ്‌ മുട്ടുകയും ശബ്ബാബ (കുഴൽ/വീണ പോലുള്ള വാദ്യം) വായിക്കുകയും ചെയ്യുന്നു.*

*ഇത്തരക്കാരുടെ കൂടെ സന്നിഹിതരാകുന്നത് ഹലാൽ ആണോ അല്ലയോ*❓”

*ഇമാം ത്വർസൂസി (رحمه الله) മറുപടി നൽകി: "സൂഫികളിലെ മഹത്തുക്കളുടെ മദ്ഹബ് (അഭിപ്രായം) അനുസരിച്ച് ഇതൊരു വ്യർത്ഥ പ്രവർത്തനവും വഴിപിഴച്ചതുമാണ്. അല്ലാഹുവിന്റെ കിതാബും തിരു നബി ﷺ യുടെ സുന്നത്തുമല്ലാതെ മറ്റൊന്നുമല്ല ഇസ്‌ലാം. എന്നാൽ നൃത്തം ചെയ്യുന്നതും കൃത്രിമമായി ആവേശം പ്രകടിപ്പിക്കുന്നതും (തവാജുദ്) ആദ്യമായി ഉണ്ടാക്കിയത് സാമിരിയുടെ ആളുകളാണ്.*

*ശബ്ദമുണ്ടാക്കുന്ന ഒരു പശുക്കുട്ടിയെ അവർ നിർമ്മിച്ചപ്പോൾ അവർ അതിനു ചുറ്റും നൃത്തം ചെയ്യുകയും ആവേശപ്പെടുകയും ചെയ്തു. അതിനാൽ നൃത്തം എന്നത് കാഫിറുകളുടെയും പശുവിനെ ആരാധിക്കുന്നവരുടെയും മതപരമായ രീതിയാണ്. എന്നാൽ നബി ( ﷺ) തങ്ങൾ സഹാബത്തിന്റെ കൂടെയിരുന്നത് അങ്ങേയറ്റത്തെ ഗൗരവത്തോടും ശാന്തതയോടും കൂടിയായിരുന്നു.*

*(തലയിൽ പക്ഷിയിരുന്നാൽ പോലും പറന്നുപോകാത്ത വിധം അത്രയും ശാന്തമായി). അതിനാൽ ഭരണാധികാരികളും അവരുടെ പ്രതിനിധികളും ഇത്തരക്കാരെ പള്ളികളിലോ മറ്റോ ഒത്തുചേരുന്നതിൽ നിന്ന് തടയേണ്ടതുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്കും അവരുടെ കൂടെ ഇരിക്കാനോ അവരുടെ അസത്യമായ പ്രവൃത്തികളിൽ സഹായിക്കാനോ പാടുള്ളതല്ല.*

*ഇതാണ് ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, അഹ്മദ് (رضي الله عنهم) തുടങ്ങിയ എല്ലാ മുസ്ലിം പണ്ഡിതന്മാരുടെയും മദ്ഹബ്."*

*ഇമാം (ത്വർസൂസി رحمه الله) പറഞ്ഞ ഈ വാക്കുകൾ ഇവിടം കൊണ്ട് അവസാനിക്കുന്നു. അതിനാൽ ഇത് നീ ചിന്തിക്കുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്യുക. തീർച്ചയായും ഇതാണ് സത്യം. ഇതിനു വിരുദ്ധമായതൊക്കെയും അസത്യമാണ്, അത് ബന്ധങ്ങൾ വിച്ഛേദിക്കാനും പാപങ്ങൾക്കുമാണ് കാരണമാവുക.*

*ആരാണ് ഇമാം തർസൂസി (رحمه الله) എന്ന് കൂടി മനസ്സിലാക്കാം*

*പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതരായിരുന്നു ഇമാം അബൂബക്കർ അൽ-തർസൂസി (رحمه الله). ജനനം: ഹിജ്‌റ 451- വാഫാത്ത്: ഹിജ്‌റ 520 ൽ ആയിരുന്നു.*

*നമ്മുടെ ഈ കാലഘട്ടത്തിൽ ത്വരീഖത്തിന്റെ പേരിൽ ആളുകളെ ഒരുമിച്ചുകൂട്ടി പാട്ടും ഡാൻസുമായി പരിശുദ്ധ ദീനിനെ വികലമാക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മഹാന്മാരായ ഇമാമുകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ കാര്യങ്ങൾ സവിസ്തരം രേഖപ്പെടുത്തിയത്.*

*തുടരും..*

*അബൂ നവവി* ✍🏼
*00974 77882082*

========================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/7, 2:56 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21