നൃത്തം : വ്യാജ സൂഫികളും
ഭാഗം 54
നൃത്തം സ്ഥിരപ്പെടുത്താൻ വേണ്ടി പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ച വ്യാജ സൂഫികളും അവയ്ക്ക് കൃത്യമായി മറുപടി നൽകിയ പ്രമുഖ പണ്ഡിതനായ ഇമാം അദ്റഈ (رحمه الله) യും
വളരെ പഠനാർഹമായ ഭാഗമാണിത്. അൽപം ദീർഘമാണെങ്കിലും വളരെ പ്രധാനപ്പെട്ട വിഷയമായതിനാൽ മുഴുവനായും വായിക്കാൻ ശ്രമിക്കുമല്ലോ.
قال الأذرعي في توسطه: واعلم أنَّ طوائف من المغرمين بالرقص من المتفقِّرة أي: المتصوفة ومَن حذا حذوهم من المتفقِّهة توهَّموا أنَّ حديث زفن الحبشة بالمسجد وهو بالزاي والفاء والنون الرقص، دليلٌ واضح على جواز الرقص في المساجد مع ضميمة الغناء والطارات إليه، وذلك خطأ صريح وجهل قبيح يُعرَف ببيان الحديث، والجواب عنه كما هو مذكورٌ فِي كلام القرطبي، أمَّا الحديث فالذي رواه البخاري ومسلم فيه: أنَّ ذلك كان يوم عيدٍ يلعَبُ فيه السودان بالدَّرَقِ والحِرابِ فِي المسجد، فقال رسولُ الله صلَّى الله عليه وسلَّم لعائشة: تشتَهِين تنظُرِينَ؟ فقالت: نعم، فأَقامني رسولُ الله صلَّى الله عليه وسلَّم وراءَهُ خدِّي علَى خدِّهِ وهو يقولُ: دُونَكم يا بَنِي أرفدة ووجه تمسُّكهم أنهم رقَصُوا فِي المسجد وأمرَهُم النبي صلَّى الله عليه وسلَّم بل أغْراهم بقوله: يا بَنِي أرفدَةَ ثم أباح لعائشة رضي الله عنها النظر إليهم؛ فكان دليلاً على إباحة الرقص وجوازه.
ഇമാം അദ്റഈ (رحمه الله) തങ്ങളുടെ 'തവസ്സുത്' എന്ന കിതാബിൽ പറഞ്ഞു:
നീ അറിഞ്ഞിരിക്കുക: നൃത്തത്തോട് അമിതമായി ആസക്തിയുള്ള സൂഫികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ആളുകളും, അവരുടെ വഴിപറ്റി അവരെ അനുകരിക്കുന്ന ചില ഫിഖ്ഹ് പണ്ഡിതന്മാരെന്ന് അവകാശപ്പെടുന്നവരും, ഹബശികൾ (എത്യോപ്യക്കാർ) പള്ളിയിൽവെച്ച് 'زفن' ചെയ്തു എന്ന ഹദീസ് പള്ളികളിൽ പാട്ടിനും തുകൽവാദ്യങ്ങൾക്കും (ദഫിനും) ഒപ്പം നൃത്തം ചെയ്യുന്നതിന് വ്യക്തമായ തെളിവാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
എന്നാൽ അത് വ്യക്തമായ തെറ്റും അങ്ങേയറ്റം മോശമായ വിവരക്കേടുമാണ്. ഹദീസിന്റെ വിശദീകരണത്തിലൂടെ അത് ബോധ്യപ്പെടുന്നതാണ്.
ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ആ ഹദീസ് ഇപ്രകാരമാണ്: പെരുന്നാൾ ദിവസം കറുത്ത വർഗക്കാരായ ആളുകൾ പള്ളിയിൽവെച്ച് പരിചയും കുന്തവും ഉപയോഗിച്ച് കളിക്കുകയായിരുന്നു.
അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) ആയിശ (رضي الله عنها) യോട് ചോദിച്ചു: “നിങ്ങൾക്ക് അത് കാണാൻ ആഗ്രഹമുണ്ടോ?” ആയിശ (رضي الله عنها) “അതെ” എന്ന് മറുപടി നൽകി.
തിരുനബി (ﷺ) അവിടുത്തെ പിന്നിൽ ആയിശ (رضي الله عنها) യെ നിർത്തി. അവരുടെ കവിൾ തിരുനബിയുടെ കവിളിനോട് ചേർന്നിരുന്നു. തിരുനബി (ﷺ) അവരോട് “ബനൂ അർഫിദകളേ, നിങ്ങൾ തുടരുക” എന്ന് പറയുന്നുണ്ടായിരുന്നു.
ഈ ഹദീസിനെ അവർ തെളിവായി പിടിക്കുന്നത് ഇപ്രകാരമാണ്: അവർ പള്ളിയിൽവെച്ച് നൃത്തം ചെയ്തു, പ്രവാചകൻ അത് കൽപ്പിക്കുകയും “ബനൂ അർഫിദകളേ” എന്ന് വിളിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ, അത് നോക്കിനിൽക്കാൻ ആയിശ (رضي الله عنها) ക്ക് അനുവാദം നൽകുകയും ചെയ്തു.
അതിനാൽ നൃത്തം അനുവദനീയമാണെന്നതിന് ഇത് തെളിവാണെന്നാണ് അവരുടെ വാദം.
ചുരുക്കത്തിൽ, സൂഫികളിലെ ചില വിഭാഗങ്ങൾ പള്ളിയിലെ നൃത്തത്തിന് തെളിവായി ഹബശക്കാരുടെ കളി വിവരിക്കുന്ന ഹദീസിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും, എന്നാൽ അത് കേവലം നൃത്തമല്ല, മറിച്ച് ആയുധങ്ങൾ ഉപയോഗിച്ചുള്ള കായികപ്രകടനമായിരുന്നുവെന്നുമാണ് ഇമാം അദ്റഈ (رحمه الله) ഇവിടെ വ്യക്തമാക്കുന്നത്.
ഹദീസിനുള്ള മറുപടി
والجواب: أنَّ هذا الحديث لا يتناوَل محلَّ النزاع؛ فإنَّ ذلك لم يكن من الحبشة رقصًا على غِناء، ولا ضربًا بالأقدام، ولا إشارة بأكمام، بل كان لعبًا بالسلاح، وتأهُّبًا للكفاح؛ تدريبًا على استعمال السلاح فِي الحرب، وتمرينًا على الكرِّ والفرِّ والطَّعن والضَّرب، وإذا كان هذا هو الشَّأن فأين أفعال المخانيث والمخنَّثين من أفعال الأبطال والشُّجعان؟!
ഇതിനുള്ള മറുപടി ഇതാണ്: ഈ ഹദീസ് തർക്കവിഷയമായ കാര്യവുമായി (നൃത്തവുമായി) യാതൊരു ബന്ധവുമുള്ളതല്ല. കാരണം, ഹബശക്കാർ അന്ന് ചെയ്തത് പാട്ടിനനുസരിച്ചുള്ള നൃത്തമായിരുന്നില്ല; പാദങ്ങൾ നിലത്തടിച്ചുള്ള തുള്ളലോ വസ്ത്രത്തിന്റെ കൈകൾ വീശിയുള്ള ആംഗ്യങ്ങളോ അവിടെ ഉണ്ടായിരുന്നില്ല.
മറിച്ച്, അത് ആയുധങ്ങൾ കൊണ്ടുള്ള ഒരു കളിയായിരുന്നു. യുദ്ധത്തിനായുള്ള തയ്യാറെടുപ്പും ആയുധങ്ങൾ ഉപയോഗിക്കുന്നതിലുള്ള പരിശീലനവുമായിരുന്നു അത്. യുദ്ധമുഖത്തെ മുന്നേറ്റവും പിന്മാറ്റവും കുന്തം കൊണ്ടുള്ള കുത്തലും വെട്ടലും അഭ്യസിക്കുകയായിരുന്നു അവർ.
വസ്തുത ഇതായിരിക്കെ, വീരന്മാരുടെയും ധീരയോദ്ധാക്കളുടെയും പ്രവൃത്തികളെ സ്ത്രീസ്വഭാവം കാണിക്കുന്നവരുടെ പ്രവൃത്തികളോട് ഉപമിക്കാൻ കഴിയുന്നതെങ്ങനെ?
وأمَّا إباحة النظَر إليهم فلأنَّه لم يكنْ بحضرتهم منكرٌ يُغيَّر، ولا عورة تظهَر، وتمسَّكوا أيضًا بأنَّه - صلَّى الله عليه وسلَّم - قال لعلي: أنت منِّي وأنا منك فحجل، وقال لزيدٍ: أنت أخونا ومولانا فحجل، وكذلك حجل جعفر لَمَّا وصَّى له في بنت حمزة حين خاصَمَه فيها عليٌّ وزيدٌ والحجل: مشي المقيَّد، وهو وثْب واهتزاز وهو الرقص؛ والجواب: أنَّ هذه كلها أحاديث مُنكَرة وألفاظ موضوعة مزوَّرة، ولو سلمت صحَّتها لم يتحقَّق حجَّتها؛ أي: لأنَّ المحرَّم هو الرقص الذي فيه تثنٍّ وتكسُّر، وهذا ليس كذلك.
ആയിശ (رضي الله عنها) ആ കളി നോക്കിനിൽക്കാൻ അനുവാദം നൽകപ്പെട്ടതിനെ സംബന്ധിച്ച മറുപടി ഇതാണ്: അവിടെ തടയപ്പെടേണ്ടതായ യാതൊരു തിന്മയും (മുൻകർ) ഉണ്ടായിരുന്നില്ല. വെളിവാക്കപ്പെടാൻ പാടില്ലാത്ത ഔറത്തുകൾ വെളിവാക്കപ്പെട്ടിട്ടുമില്ല.
നൃത്തത്തെ അനുകൂലിക്കുന്നവർ തങ്ങളുടെ വാദത്തിന് മറ്റ് ചില ഹദീസുകളെയും കൂട്ടുപിടിക്കുന്നുണ്ട്.
നബി (ﷺ) അലി (رضي الله عنه) യോട് “നിങ്ങൾ എന്നിൽ നിന്നുള്ളവനും ഞാൻ നിങ്ങളിൽ നിന്നുള്ളവനുമാണ്” എന്ന് പറഞ്ഞപ്പോൾ അലി (رضي الله عنه) 'ഹജൽ' (حجل) ചെയ്തു എന്നും, സെയ്ദ് (رضي الله عنه) വിനോട് “നിങ്ങൾ ഞങ്ങളുടെ സഹോദരനും മൗലയുമാണ്” എന്ന് പറഞ്ഞപ്പോൾ അവിടുന്ന് 'ഹജൽ' ചെയ്തു എന്നും അവർ വാദിക്കുന്നു.
അതുപോലെ, ഹംസ (رضي الله عنه) വിന്റെ മകളുടെ കാര്യത്തിൽ അലി (رضي الله عنه), സെയ്ദ് (رضي الله عنه) എന്നിവർ തർക്കിച്ചപ്പോൾ, അവൾക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യവേ ജാഫർ (رضي الله عنه) വിനോടും തിരുനബി (ﷺ) ഇപ്രകാരം പറയുകയും ബഹുമാനപ്പെട്ടവർ 'ഹജൽ' ചെയ്യുകയും ചെയ്തുവെന്നാണ് അവരുടെ വാദം.
'അൽ ഹജ്ല്' എന്നാൽ ചങ്ങലയ്ക്കിടപ്പെട്ടവൻ നടക്കുന്നതുപോലെയുള്ള നടത്തമാണ്. അതിൽ ചാട്ടവും ഇളക്കവും ഉൾപ്പെടുന്നു. ഇതൊരു തരം നൃത്തമാണെന്നാണ് അവരുടെ വാദം.
ഇതിനുള്ള മറുപടി: ഈ ഹദീസുകളെല്ലാം തന്നെ 'മുൻകർ' (നിരാകരിക്കപ്പെടേണ്ടത്) ആയതും കെട്ടിച്ചമച്ചതും (മൗദൂഅ്) കൃത്രിമമായി ഉണ്ടാക്കിയെടുത്ത പദങ്ങളടങ്ങിയതുമാണെന്നാണ് ഇമാം അദ്റഈ (رحمه الله) പറയുന്നത്.
ഇനി ഇവയെല്ലാം ആധികാരികമാണെന്ന് സമ്മതിച്ചാൽതന്നെ, അവ നൃത്തത്തിന് തെളിവാകുകയില്ല. കാരണം, ശരീരഭാഗങ്ങൾ വളച്ചും ഒടിച്ചുമുള്ള നൃത്തമാണ് ഇവിടെ നിഷിദ്ധമായി പറയുന്നത്. ഈ റിപ്പോർട്ടുകളിൽ പറയുന്ന രീതി അത്തരത്തിലുള്ള ഒന്നല്ല.
ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം
നൃത്തത്തെ അനുകൂലിക്കുന്നവരുടെ വാദം: നബി (ﷺ) സ്വഹാബികളെ പുകഴ്ത്തിയപ്പോൾ സന്തോഷംകൊണ്ട് അവർ ഒരു കാലിൽ ചാടി ('ഹജ്ല്') എന്നും അത് നൃത്തമാണെന്നുമാണ് ഇവർ വാദിക്കുന്നത്.
ഇമാം അദ്റഈ (رحمه الله) യുടെ ഖണ്ഡനം:
ഒന്നാമതായി, ഈ റിപ്പോർട്ടുകൾ ആധികാരികമല്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
രണ്ടാമതായി, അമിതമായ ശരീരചലനങ്ങളോ ശരീരം വളച്ചൊടിക്കലോ ഇല്ലാത്ത ഒരു ചാട്ടത്തെ നിഷിദ്ധമായ നൃത്തമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇമാം അദ്റഈ (رحمه الله) യുടെ തുടർന്നുള്ള വിശദീകരണം
وبما تقرَّر فِي هذا والذي قبلَه يُعلَم خطأ صاحب ذلك الكتاب فِي نقْله الاحتجاجَ على إباحة الرقص بحديث رقص الحبشة فِي المسجد، وبأنَّ عليًّا وجعفرًا وزيدًا حجلوا لَمَّا بشَّرهم النبي - صلَّى الله عليه وسلَّم - ووجْه خطَئِه ما تقرَّر أنَّ رقْص الحبشة لم يكنْ من الرقص المُختَلف فيه، وأنَّ ما ذُكِرَ عن هؤلاء الثلاثة - رضوان الله عليهم أجمعين - كذبٌ مختلق لا تحلُّ روايته ولا الاحتجاج به، إذا تقرَّر أنَّ فعل الحبشة ليس من المختلف فيه، وأنَّ ما رُوِي عن أولئك الأئمَّة كذبٌ، بطل قول صاحب الكتاب: إنَّ القياس على ذلك حجَّة على إباحة الرقص.
ഇവിടെയും ഇതിന് മുൻപും വിവരിച്ച കാര്യങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: പള്ളിയിൽവെച്ചുള്ള ഹബശക്കാരുടെ കളി കൊണ്ടും, നബി (ﷺ) സന്തോഷവാർത്ത അറിയിച്ചപ്പോൾ അലി, ജാഫർ, സെയ്ദ് (رضي الله عنهم) എന്നിവർ 'ഹജ്ല്' (ചാട്ടം) നടത്തി എന്ന റിപ്പോർട്ടുകൾ കൊണ്ടും നൃത്തം അനുവദനീയമാണെന്ന് വാദിച്ച ആ ഗ്രന്ഥകർത്താവിന് വലിയ പിഴവ് സംഭവിച്ചിരിക്കുന്നു.
അദ്ദേഹത്തിന് തെറ്റുപറ്റാനുള്ള കാരണം നേരത്തെ വ്യക്തമാക്കിയതുപോലെ, ഹബശക്കാർ ചെയ്തത് പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമായ ആ വിനോദനൃത്തമായിരുന്നില്ല എന്നതാണ്.
ഈ മൂന്ന് മഹാന്മാരെക്കുറിച്ച് (അലി, ജാഫർ, സെയ്ദ് رضي الله عنهم) ഉദ്ധരിക്കപ്പെട്ട ആ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് (كذب مختلق) ഇമാം അദ്റഈ (رحمه الله) വ്യക്തമാക്കുന്നത്. അവ റിപ്പോർട്ട് ചെയ്യാനോ തെളിവായി സ്വീകരിക്കാനോ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഹബശക്കാരുടെ പ്രവർത്തി തർക്കവിഷയമായ നൃത്തത്തിൽ ഉൾപ്പെടുന്നതല്ലെന്നും, ആ സ്വഹാബികളെക്കുറിച്ച് വന്ന റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞതോടെ ആ ഗ്രന്ഥകർത്താവിന്റെ മറ്റൊരു വാദം കൂടി തകരുന്നു. അതായത്, “ഇക്കാര്യങ്ങളെ ആസ്പദമാക്കി ഖിയാസ് (താരതമ്യം) ചെയ്യുന്നത് നൃത്തം അനുവദനീയമാണെന്നതിന് തെളിവാണ്” എന്ന അദ്ദേഹത്തിന്റെ വാദം അസാധുവാകുന്നു.
ഈ കാര്യങ്ങളെല്ലാം ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) തങ്ങളുടെ ഗ്രന്ഥത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
كف الرعاع لابن حجر الهيتمي
ചുരുക്കത്തിൽ
തെറ്റായ താരതമ്യം: യുദ്ധാഭ്യാസത്തെ നൃത്തത്തോട് ഉപമിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് ഇമാം അദ്റഈ (رحمه الله) ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടുകളുടെ ആധികാരികത: ആ സ്വഹാബികൾ നൃത്തം ചെയ്തു എന്ന് പറയുന്ന റിപ്പോർട്ടുകൾ വിശ്വസനീയമല്ലെന്നും അവ പ്രചരിപ്പിക്കാനോ തെളിവായി സ്വീകരിക്കാനോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രധാന കാര്യങ്ങൾ:
ഹബശക്കാർ ചെയ്തത് യുദ്ധപരിശീലനമായിരുന്നു; വിനോദത്തിനുവേണ്ടിയുള്ള നൃത്തമായിരുന്നില്ല.
ശത്രുവിനെ നേരിടാനുള്ള ശാരീരികക്ഷമതയും കായികബലവും വർധിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അതിനുണ്ടായിരുന്നത്.
ഇക്കാലത്തെ ചില നൃത്തങ്ങളിൽ കാണുന്നതുപോലെ താളാത്മകമായി കാലുകൾ അടിക്കുകയോ കൈകൾ വീശുകയോ ചെയ്യുന്ന പ്രകടനമായിരുന്നില്ല അത്.
ഇക്കാലത്തുള്ള ചില കള്ള ത്വരീക്കത്തുകാർ ഹബശക്കാർ പള്ളിയിൽവെച്ച് നൃത്തം ചെയ്തുവെന്ന വാദം ഉന്നയിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. നൃത്തവും ആട്ടവും പാട്ടുമായി ഊരുചുറ്റുന്ന അത്തരക്കാരെ തിരിച്ചറിയുക.
അബൂ നവവി
00974 66582082
Comments
Post a Comment