*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 5️⃣3️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*ഇമാം അൽ മുഹാസിബി (رحمه الله) പറഞ്ഞു: 'സംഗീതം ശവം പോലെ ഹറാമാണ്.'*

*രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്ത പണ്ഡിതർ ഇമാം നവവി (رحمه الله) പറഞ്ഞു:*

*وهو أيضًا مذهبُ أبي حنيفة رضِي الله تعالى عنه وسائر أهل الكوفة إبراهيم النخعي، والشعبي، وحماد، وسفيان الثوري وغيرهم لا خِلاف بينهم فيه، وهو أحد قولي الشَّافِعِي وأحمد - رضِي الله عنهما - وقال الحارث المحاسبي: الغناء حرامٌ كالميتة، ووقَع لإمام مذهبنا الرَّافِعِيِّ فِي "الشرح الكبير" أنَّه فِي موضعين منه فِي البُيوع والغصب أطلَقَ أنَّ الغناء حَرامٌ وتابَعَه الإمام النووي فِي "الروضة" على الثاني ،*

*സംഗീതം ഹറാമാണെന്നുള്ളത് തന്നെയാണ് ഇമാം അബൂഹനീഫ(رحمه الله) യുടെയും, ഇബ്രാഹിം നഖഈ, ശുഅ്ബി, ഹമ്മാദ്, സുഫിയാൻ സൗരി (رضي الله عنهم) തുടങ്ങിയ കൂഫയിലെ മറ്റ് പണ്ഡിതന്മാരുടെയും മദ്ഹബ്, ഇതിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസമേ ഇല്ല.*

*ഇമാം ശാഫി ( رحمه الله), ഇമാം അഹ്മദ് ( رحمه الله) എന്നിവരുടെ രണ്ട് അഭിപ്രായങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. ഹാരിസ് അൽ-മുഹാസിബി (رحمه الله) പറഞ്ഞു: 'സംഗീതം ശവം പോലെ ഹറാമാണ്.' നമ്മുടെ മദ്ഹബിലെ ഇമാമായ റാഫിഈ (رحمه الله) തങ്ങളുടെ 'അൽ-ശർഹുൽ കബീർ' എന്ന ഗ്രന്ഥത്തിൽ രണ്ട് സ്ഥലങ്ങളിൽ സംഗീതം ഹറാമാണെന്ന് പൊതുവായ വിധി നൽകിയിട്ടുണ്ട്. ഇമാം നവവി ( رحمه الله) കിതാബ് 'അൽ-റൗദ' യിൽ ഇമാം റാഫിഈ (رحمه الله) യെ പിന്തുടരുകയും ചെയ്തിരിക്കുന്നു.*

*ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله) രചിച്ച "കഫ്ഫുറആഅ് അൻ മുഹർറമാത്തി ലഹ്‌വി വസ്സമാഅ്" (كف الرعاع عن محرمات اللهو والسماع) എന്ന കിതാബിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തി.*

*പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്:ഐക്യകണ്ഠമായ അഭിപ്രായം: കൂഫയിലെ പ്രമുഖ പണ്ഡിതന്മാർക്കിടയിൽ സംഗീതം നിഷിദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല.*

*മറ്റ് മദ്ഹബുകളിൽ അതായത് ശാഫിഈ, ഹംബലി മദ്ഹബുകളിൽ സംഗീതം ഹറാമാണെന്ന അഭിപ്രായത്തിന് വലിയ മുൻഗണനയുണ്ട്.*

*സംഗീതത്തിന്റെ വിഷയത്തിൽ കർക്കശ നിലപാട് സ്വീകരിച്ചിരുന്നു. ചില പണ്ഡിതന്മാർ സംഗീതത്തെ 'മയ്യിത്ത്' ഭക്ഷിക്കുന്നതുപോലെ വലിയ തെറ്റായി കണ്ടിരുന്നു.*


*തുടരും..*


*അബൂ നവവി* ✍🏼
*0097466582082*


*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/7/2026 7:45 PM] Abu Thahir Nk: 💫✨💫✨💫✨💫✨💫✨💫💫✨💫


Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21