*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 5️⃣2️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"പരലോക താല്പര്യമുണ്ടാക്കുന്ന ഗാനങ്ങൾ പ്രതിഫലാർഹം"*
*وكالأشعار المزهِّدة فِي الدُّنْيَا المرغِّبة فِي الآخِرة، فهي من أنفع الوعظ، الحاصل عليها أعظم الأجر، ويُؤيِّد ما نقَلَه من نفى الخلاف فِي هذا القسم أنَّ ابن عبدالبر وغيره قالوا: لا خلافَ فِي إباحة الحُداء واستِماعه، [وهو نحو ما يُقال خلف الإبل] من الشعر سوى الرجز وغيره؛ لينشطها على السير، ومَن أوهم كلامه نقل خلافٍ فيه فهو شاذ أو مُؤوَّل على حالةٍ يُخشَى منها شيءٌ غير لائق*
*كف الرعاع لابن حجر الهيتمي*📚
*ഇമാം ഇബ്നുഹജർ (رحمه الله) 'കഫ്ഫുർ റആഅ്' എന്ന ഗ്രന്ഥത്തെ രേഖപ്പെടുത്തി: അതുപോലെ, ദുനിയാവിനോടുള്ള താൽപര്യം കുറയ്ക്കുകയും, ആഖിറത്തിലേക്ക് (പരലോകം)താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കവിതകൾ, അത്തരം കവിതകൾ വളരെഉപകാരപ്രദമായ ഉപദേശങ്ങളിൽപ്പെട്ടതാണ്.*
*വലിയ പ്രതിഫലം ലഭിക്കുന്നതുമാണവഈ വിഭാഗത്തിൽ അഭിപ്രായ വ്യത്യാസമില്ല എന്നതിനെ ശക്തിപ്പെടുത്തുന്നതാണ് ഇമാം അബ്ദുൽ ബർറും (رحمه الله) മറ്റും (ഹുദാഅ്) സവാരി മൃഗങ്ങളെ തെളിച്ചു കൊണ്ടുപോകുമ്പോൾ പാടുന്ന പാട്ടും അത് കേൾക്കലും അനുവദനീയമാണന്നതിൽ അഭിപ്രായ ഭിന്നതയില്ല.*
*ആരെങ്കിലും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുള്ളതായി തോന്നിപ്പിക്കുന്ന രൂപത്തിൽ സംസാരിക്കുന്നുണ്ടെങ്കിൽ, അത് പ്രബലമല്ലാത്ത ശാദ്ദ് (ഒറ്റപ്പെട്ട) അഭിപ്രായമാണ്; അല്ലെങ്കിൽ, അതിൽ അനുചിതമായ എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണന്ന് അതിനെ വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.*
*ചുരുക്കത്തിൽ ഇങ്ങനെ മനസ്സിലാക്കാം:*
[7/7/2026 7:45 PM] Abu Thahir Nk: *ഐഹികജീവിതത്തോടുള്ള അമിത താല്പര്യം കുറയ്ക്കുകയും, പരലോകജീവിതത്തിന് പ്രാധാന്യം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കവിതകൾ ഏറ്റവും ഉപകാരപ്രദമായ ഉപദേശങ്ങളായി പരിഗണിക്കപ്പെടുന്നുഇത്തരം കവിതകൾ ആലാപനം ചെയ്യുന്നതിനും ശ്രവിക്കുന്നതിനും വലിയ പ്രതിഫലം ലഭിക്കുന്നതാണ്.*
*ഒട്ടകപ്പാട്ടുകൾ (ഹുദാഅ്):*
*ദീർഘയാത്രകളിൽ ഒട്ടകങ്ങൾക്ക് ഉന്മേഷവും വേഗതയും കൂട്ടാൻ വേണ്ടി പാടുന്ന പാട്ടുകൾക്ക് ഇസ്ലാമിൽ പൂർണ്ണ അനുമതിയുണ്ട്.ഇത്തരത്തിലുള്ള പാട്ടുകൾ പാടുന്നതിലോ കേൾക്കുന്നതിലോ പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല (ഇജ്മാഅ്) എന്ന് ഇമാം ഇബ്നു അബ്ദിൽ ബർ (رحمه الله) തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 66582082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
[7/7, 2:56 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫
Comments
Post a Comment