*ഭാഗം* 5️⃣1️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨
*"സൂഫിയാക്കളുടെ നേതാക്കന്മാരുടെ പേരിൽ വിലക്കപ്പെട്ട സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചു എന്ന കള്ള പ്രചരണം നടത്തുന്ന മുഴുവൻ വ്യാജ സൂഫികൾക്കും വ്യക്തമായ മറുപടി നിരത്തുകയാണ്" ഈ ഭാഗം*
[7/7/2026 7:45 PM] Abu Thahir Nk: *ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) രേഖപ്പെടുത്തിയ ഭാഗം ഇങ്ങനെ വായിക്കാം:*
*فبعدَ صُدور هذه العِبارة منه وهو أخشى لله وأتْقاه من أنْ يتكلم فِي كتابه الذي هو نتيجة علومه ومَعارِفه بما يفعَل خلافه على رؤوس الأشهاد، ولكي يتوهَّم صدور ذلك منه، وبفرض صحَّته عنه يتعيَّن حملُه على أنَّه إنما فعَلَه اضطرارًا لعروض حالٍ أزعَجَه وأخرَجَه عن اختِياره، وقد عرفت أنَّ هذه الحالة ليسَتْ من محلِّ الخلاف فاحفَظ ذلك وردَّ به على مَن زلَّ فِي هذه المسألة قدمُه، وطغَى فِي حُكمها فهمُه وقلَمُه، وسيأتي قريبًا عن السهروردي وغيره فِي التواجُد ما يُوضِّح ذلك.*
*وإذا بان لك هذا الذي ذكرته عن ذلك الإمام واتَّضح، ظهَر لك بُطلان نقل الأُدْفوي ومَن قلَّده خلافه فيه، وقلَّدهم صاحب هذا الكتاب من غير تأمُّلٍ؛ حيث عدَّ ممَّن حضَر السماع بالدُّفِّ والشَّبَّابَة هذا الإمام الذي قال فِي الغناء المجرَّد وفي مجرَّد ضَرْب يدٍ على يدٍ ما مرَّ، فكيف يقولُ هذا فِي ذلك ويحضر بنفسه الغناء المقترِن بالدُّفِّ والشَّبَّابَة، سبحانك هذا بهتان عظيم! والأُدْفوي هذا يتابع ابن طاهر فِي جميع كذباته كصاحب هذا الكتاب، ويعتمدها ويجعلها حجَّة له على ما يريد الانتصار به للصوفية المبرَّئِين من هذا السفساف، الأغنياء عن الانتصار لهم بأنَّ من شريطة طريقتهم ترْك المختَلَف فيه فكيف بالمُجمَع عليه.*
*ومَن وقع منه خلاف ذلك منهم وصحَّ، أُجِيبَ عنه بأنَّ الوقائع الفعليَّة من المعصوم إذا أسقَطَ الاستدلالَ بها الاحتمالُ كما هو مقرَّر فِي الأصول، فأولى أنَّ ذلك يسقطه فيها إذا وقعَتْ من غير المعصوم؛ إذ ليست الحجة إلاَّ فِي الكتاب والسنَّة ونحوها من الأدلَّة المقرَّرة فِي الأصول، ونحن نجزم بأنَّه لم يقع عن أحدٍ يُقتَدى به من أهل التصوُّف الجامعين بين العلم والمعرفة شيء من ذلك السفساف الذي هو سماع الأوتار ونحوها من المُجمَع على تحريمها، وأمَّا المختَلَف فيه فكذلك عند المحقِّقين منهم لمجانبتهم الشُّبَه ما أمكن، وأمَّا الحائمون حول حمى الشبهات وسماع المشتبهات فأولئك ليس لهم من التصوُّف إلاَّ رسمه، ومن العلم إلا اسمه، والخير كل الخير إنما هو فِي اتِّباعه - صلَّى الله عليه وسلَّم وشرَّف وكرَّم.*
*كف الرعاع لابن حجر الهيتمي*
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
*ഇമാം ഇബ്നു അബ്ദിസ്സലാം (رحمه الله) തങ്ങളുടെ വിജ്ഞാനങ്ങളുടെയും അറിവുകളുടെയും ഫലമായ തങ്ങളുടെ പ്രസ്തുത കിതാബിൽ ഇത്രയും വ്യക്തമായ ഒരു പ്രസ്താവന ബഹുമാനപ്പെട്ടവരിൽ നിന്ന് ഉണ്ടായ സ്ഥിതികക്ക് ജനമധ്യത്തിൽ, തങ്ങൾ എഴുതിയതിന് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കരുതുക അസാധ്യമാണ്.*
*കാരണം ഇമാം ഇബ്നു അബ്ദിസ്സലാം (رحمه الله) അല്ലാഹുവിനെ അങ്ങേയറ്റം ഭയപ്പെടുന്നവരും സൂക്ഷ്മതയുള്ളവരുമാണ്. ഇനി മഹാനവർകൾ അപ്രകാരം ചെയ്തു എന്ന് ആരെങ്കിലും തെറ്റായി ധരിക്കുകയോ, അല്ലെങ്കിൽ അങ്ങനെയൊന്ന് സംഭവിച്ചതായി സ്ഥിരപ്പെടുകയോ ചെയ്താൽ തന്നെ, അത് അവരുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന വിധത്തിൽ ആത്മീയമായ ഒരു അവസ്ഥ (ഹാൽ) ഉണ്ടായപ്പോൾ അനിയന്ത്രിതമായി (اضطرارًا) സംഭവിച്ചതാണ് എന്ന് വേണം കരുതാൻ.*
*ഇത്തരം ഒരവസ്ഥ (ആത്മീയ നിർവൃതിയാൽ സംഭവിക്കുന്നത്) പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത കാര്യമാണെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. അതിനാൽ നീ ഇത് മനസ്സിരുത്തുകയും, ഈ വിഷയത്തിൽ കാലിടറിപ്പോയവർക്കും (തെറ്റായ വിധി പ്രസ്താവിച്ചവർക്കും) അവരുടെ ബുദ്ധിയും പേനയും വഴിപിഴച്ചുപോയവർക്കും ഇതിലൂടെ മറുപടി നൽകുകയും ചെയ്യുക.*
*'തവാജുദിനെ' (ആത്മീയ അവസ്ഥ പ്രകടിപ്പിക്കൽ) കുറിച്ച് ഇമാം സുഹ്‌റവർദി (رحمه الله) യിൽ നിന്നും മറ്റും ഇത് കൂടുതൽ വ്യക്തമാക്കുന്ന കാര്യങ്ങൾ ഉടനെ വരുന്നുണ്ട്." ആ ഇമാമിനെ (ഇബ്നു അബ്ദിസ്സലാം (റ) തങ്ങളെ കുറിച്ച് ഞാൻ പരാമർശിച്ച ഈ കാര്യങ്ങൾ നിനക്ക് വ്യക്തമായിക്കഴിഞ്ഞാൽ, ഇമാം ഇബ്നു അബ്ദിസ്സലാം (رحمه الله) നിലപാട് ഈ പറഞ്ഞതിന് വിരുദ്ധമാണെന്ന് അൽ-ഉദ്‌ഫൂയി റിപ്പോർട്ട് ചെയ്തതും ബഹുമാനപ്പെട്ട വരെ അന്ധമായി അനുകരിച്ചവർ പറഞ്ഞതും തികച്ചും അസത്യമാണെന്ന് നിനക്ക് ബോധ്യപ്പെടും.*
*മുമ്പ് പറഞ്ഞ ഗ്രന്ഥത്തിന്റെ രചയിതാവും (الشاذلي التونسي) യാതൊരു ചിന്തയുമില്ലാതെ അവരെ അനുകരിച്ചിരിക്കുകയാണ്,*
[7/7/2026 7:45 PM] Abu Thahir Nk: *കാരണം കേവലമായ പാട്ടിനെക്കുറിച്ചും വെറുതെ കൈകൊട്ടുന്നതിനെക്കുറിച്ചും മുൻപ് സൂചിപ്പിച്ച അത്രയും കടുത്ത നിലപാടുകൾ പറഞ്ഞ അതേ ഇമാമിനെ (ഇബ്നു അബ്ദിസ്സലാം رحمه الله), ദഫും കുഴലും (ശബ്ബാബ) ചേർന്നുള്ള സംഗീത സദസ്സുകളിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഇയാൾ എണ്ണിയിരിക്കുന്നു.*
*കൈ കൊട്ടലിനും, നൃത്തത്തിനുമെതിരെ ഇത്രയൊക്കെ പറഞ്ഞ ഒരാൾ, എങ്ങനെയാണ് ദഫും, കുഴലും (ശബ്ബാബ)ചേർന്നുള്ള സംഗീത സദസ്സുകളിൽ നേരിട്ട് പങ്കെടുക്കുക? سبحانك هذا بهتان عظيم !'. (അല്ലാഹുവേ) നീ എത്ര പരിശുദ്ധൻ! ഇത് വലിയൊരു കള്ളം തന്നെയാണ്!"*
*ഈ أُدْفوي ഉദ്‌ഫൂയി, ഇബ്നു താഹിർ പറയുന്ന എല്ലാ കളവുകളെയും അന്ധമായി പിന്തുടരുന്നയാളാണ്. ഇവിടെ മുമ്പ് സൂചിപ്പിച്ച ഗ്രന്ഥത്തിൻ്റെ രചയിതാവ് (الشاذلي التونسي) യെപ്പോലെ അദ്ദേഹവും(أُدْفويഉദ്‌ഫൂയി) ഇത്തരം കളവുകളെ അവലംബിക്കുകയും, ഇത്തരം നിന്ദ്യമായ കാര്യങ്ങളിൽ നിന്ന് വിമുക്തരായ സൂഫികളെ പ്രതിരോധിക്കാനുള്ള തെളിവായി അവയെ ഉപയോഗിക്കുകയും ചെയ്യുന്നു.*
*അവരാകട്ടെ ഈ നിന്ദ്യവും നിസ്സാര വ്യമായ കാര്യങ്ങളിൽ നിന്നും പൂർണ്ണമായി മുക്തരും, പ്രതിരോധം ആവശ്യമില്ലാത്തവരുമാണ്.കാരണം അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങൾ പോലും ഉപേക്ഷിക്കുക എന്നത് തങ്ങളുടെ പന്ഥാവിന്റെ (ത്വരീഖത്തിന്റെ) നിബന്ധനയായി സ്വീകരിച്ചവരാണ് സൂഫികൾ; അപ്പോൾ പിന്നെ ഏകോപിതമായി നിഷിദ്ധമെന്ന് പറയപ്പെട്ട കാര്യങ്ങളുടെ അവസ്ഥ എന്തായിരിക്കും?*
*ഇനി ഏതെങ്കിലും ഒരു സൂഫിയിൽ നിന്ന് ഇതിന് വിരുദ്ധമായത് സംഭവിക്കുകയും അത് (അദ്ദേഹം ചെയ്തതാണെന്ന്) ശരിയായി സ്ഥിരപ്പെടുകയും ചെയ്താൽ തന്നെ, അതിന് നൽകേണ്ട മറുപടി ഇതാണ്: പാപരഹിതരായ (മഅ്സൂം) പ്രവാചകന്മാരുടെ പ്രവൃത്തികളിൽ പോലും ഒന്നിലധികം വ്യാഖ്യാനങ്ങൾക്ക് (അതായത് അത് നിർബന്ധമാണോ അതോ അനുവദനീയമാണോ എന്ന സംശയത്തിന്) സാധ്യതയുണ്ടെങ്കിൽ, അത് ഒരു കാര്യത്തിന് മാത്രമുള്ള തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്നത് ഉസൂലുൽ ഫിഖ്‌ഹിൽ സ്ഥിരപ്പെട്ട നിയമമാണ്. അങ്ങനെയെങ്കിൽ പാപരഹിതരല്ലാത്തവരുടെ കാര്യത്തിൽ അത് തെളിവല്ല എന്ന് പറയേണ്ടതില്ലല്ലോ. തീർച്ചയായും പ്രമാണം (ഹുജ്ജത്ത്) എന്നത് ഖുർആനിലും സുന്നത്തിലും, ഉസൂലിൽ അംഗീകരിക്കപ്പെട്ട മറ്റ് തെളിവുകളിലുമാണ്.*
*അറിവും ആത്മീയ ജ്ഞാനവും (മഅ്‌രിഫത്ത്) ഒത്തുചേർന്നവരും, മാതൃകാപുരുഷന്മാരുമായ സൂഫികളിൽ ആരിൽ നിന്നും നിഷിദ്ധമാണെന്ന് ഏകോപിച്ച അഭിപ്രായമുള്ള വീണക്കമ്പികൾ (സംഗീത ഉപകരണങ്ങൾ) കേൾക്കുക തുടങ്ങിയ തരംതാണ പ്രവൃത്തികൾ ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാം.*
*ഇനി അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളാണെങ്കിൽ പോലും, യഥാർത്ഥ സൂഫി പണ്ഡിതന്മാർ തങ്ങളാൽ കഴിയുന്നത്ര സംശയകരമായ കാര്യങ്ങളിൽ (ശുബ്ഹാത്ത്) നിന്ന് വിട്ടുനിൽക്കുന്നവരായതിനാൽ അവരും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാറില്ല.*
*എന്നാൽ, സംശയകരമായ കാര്യങ്ങളുടെയും സംഗീതങ്ങളുടെയും അതിരുകൾക്ക് ചുറ്റും വട്ടംചുറ്റുന്നവർക്ക് സൂഫിസത്തിന്റെ പേരും അറിവിന്റെ നാമവും അല്ലാതെ മറ്റൊന്നും അവകാശപ്പെടാനില്ല. സർവ്വ നന്മകളും കുടികൊള്ളുന്നത് നബി ﷺ തങ്ങളെ പിൻപറ്റുന്നതിലാണ്.*
*അബൂ നവവി* ✍🏼
*00974 77882082*
[7/7, 2:56 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫💫✨💫
Comments
Post a Comment