*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 4️⃣7️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*പാട്ട് കേൾക്കുന്നതിന് വേണ്ടി മാത്രം സമയം നീക്കിവെക്കുന്നവന്റെ അവസ്ഥയും വിധിയും!*
*خاتمة) فِي فروع مُتمِّمة لما سبق منها: مَن غنَّى لنفسه أو غيره إنْ أخَذ عليه أجرًا واشتهر به بحيث يُسمَّى مغنِّيًا فهو سفيهٌ مردود الشهادة، وكذا مَن انقطع لسماعه بخلاف مَن يسمعه أحيانًا ولو فِي الملأ ومَن تكسَّب يجمع المغنين والمغنيات عنده ليطلب منه إحضارهم، أو بتعليم غناء لامرأة وأمرد - فهو سفيهٌ مردودُ الشهادة، بخلاف مَن اقتناهم ليسمعهم غير مُكثِر ولا مُجاهِر ما لم يدخل معه لسماعهم مَن يحرم عليه سماعهن؛ لأنَّ ذلك دِياثة، ولو كان يغشى بيوت الغناء ويغشاه المغنُّون للسماع فإن كان فِي خفية لم تردَّ شهادته لبقاء مُروءته، وكذا إنْ أظهره ولم يُكثِر منه*
*كف الرعاع لابن حجر الهيتمي* 📚
*ഒരാൾ തനിക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ പാടുകയും, അതിന് കൂലി വാങ്ങുകയും, പാട്ടുകാരൻ എന്ന് വിളിക്കപ്പെടും വിധം അതിൽ പ്രശസ്തനാവുകയും ചെയ്താൽ അവൻ 'സഫീഹ്' (ബുദ്ധിശൂന്യൻ) ആണ്;*
*അദ്ദേഹത്തിന്റെ സാക്ഷിമൊഴി (കോടതിയിൽ) സ്വീകരിക്കപ്പെടുകയുമില്ല. അതുപോലെ തന്നെ പാട്ട് കേൾക്കുന്നതിന് വേണ്ടി മാത്രം സമയം നീക്കിവെക്കുന്നവന്റെ അവസ്ഥയും ഇതുതന്നെയാണ്. എന്നാൽ വല്ലപ്പോഴും മാത്രം പാട്ട് കേൾക്കുന്നവർ (സദസ്സുകളിൽ വെച്ചാണെങ്കിൽ പോലും) ഈ പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടില്ല.*
*പാട്ടുകാരെയും, പാട്ടുകാരികളെയും തന്റെ അടുത്ത് ഒരുമിച്ചുകൂട്ടുകയും ആളുകൾ ആവശ്യപ്പെടുമ്പോൾ അവരെ ഹാജരാക്കി ക്കൊടുക്കുകയും ചെയ്യുന്നവനും, സ്ത്രീകൾക്കും,പയ്യന്മാർക്കും (അംറദ്) പാട്ട് പഠിപ്പിച്ചു കൊടുത്ത് വരുമാനം ഉണ്ടാക്കുന്നവനും 'സഫീഹ്' ആണ്; അവരുടെയും സാക്ഷിമൊഴി തള്ളപ്പെടും.*
*എന്നാൽ വല്ലപ്പോഴും പാട്ട് കേൾക്കുന്നതിന് വേണ്ടി ഗായകരെ വെക്കുകയും അത് അമിതമാക്കാതിരിക്കുകയും പരസ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നവന്റെ സാക്ഷിമൊഴി തള്ളപ്പെടില്ല; പക്ഷേ അവിടെ ഒരു നിബന്ധനയുണ്ട്: അവർ പാടുന്നത് കേൾക്കാൻ പാടില്ലാത്തവർ (അന്യപുരുഷന്മാർ/സ്ത്രീകൾ) അവിടെ പ്രവേശിക്കരുത്.*
*അങ്ങനെ പ്രവേശിക്കുന്നത് 'ദിയാഥത്ത്' (അവിഹിതങ്ങൾക്കും അനാശ്യാസ്യങ്ങൾക്കും മൗനാനുവാദം നൽകുന്ന നാണംകെട്ട അവസ്ഥ) ആണ്. ഒരാൾ പാട്ടുസദസ്സുകളിൽ സ്ഥിരമായി പോവുകയോ, പാട്ടുകാർ പാട്ട് കേൾപ്പിക്കാൻ അയാളുടെ അടുത്ത് വരികയോ ചെയ്യുന്നുണ്ടെങ്കിൽ, അത് രഹസ്യമായിട്ടാണെങ്കിൽ അയാളുടെ 'മുറൂഅത്ത്' (മനുഷ്യത്വം/മാന്യത) നഷ്ടപ്പെടാത്തതിനാൽ സാക്ഷിമൊഴി തള്ളപ്പെടില്ല. അതുപോലെ ഇത് പരസ്യമായിട്ടാണെങ്കിലും അമിതമാകുന്നില്ലെങ്കിൽ സാക്ഷിമൊഴി സ്വീകാര്യമാണ്."*
*എത്ര ഗൗരവമായാണ് പാട്ട് പതിവാക്കിയ ആളുകളെ സംബന്ധിച്ച് ഇമാമുകൾ രേഖപ്പെടുത്തിയത്. അത്തരക്കാർ വിഡ്ഢികളാണെന്നും അവരുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ലെന്നും കൃത്യമായി രേഖപ്പെടുത്തുന്നു. പക്ഷേ ഇന്നിന്റെ അവസ്ഥ എന്താണ്? പാട്ട് കാരുടെ കൂടെ പോയി ഫോട്ടോയെടുക്കാനും അവരുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാനും വിശ്വാസി വിഭാഗം എന്നു പറയുന്നവരുടെ തിരക്ക് തന്നെയാണ് പല സ്ഥലങ്ങളിലും കാണുന്നത്. ഇത്തരം മൂല്യച്യുതികളിൽ നിന്ന് ഒരു തിരിച്ചു വരവ് എന്നാണന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.*
*സംഗീതത്തിൽ അമിതമായി മുഴുകുന്നതും അതിനെ ഒരു സംസ്കാരമായി കൊണ്ടുനടക്കുന്നതും വിശ്വാസിയുടെ ആത്മീയതയെയും സാമൂഹിക മാന്യതയെയും (മുറൂഅത്ത്) ബാധിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇമാം ഇബ്നു ഹജറുൽ ഹൈതമി (رحمه الله) കഫ്ഫുർ റആഅ്' (كف الرعاع) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത്.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 77882082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
[7/7/2026 7:45 PM] Abu Thahir Nk: *അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
[7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫✨💫✨💫
Comments
Post a Comment