*ഭാഗം* 4️⃣6️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"അനുവദനീയമായ പാട്ട് ആണെങ്കിൽ പോലും സംഗീതോപകരണങ്ങൾ ഉപയോഗിച്ച് കേൾക്കുന്നതിന്റെ വിധി ഹറാമാണ്"*
*ഇമാം ഇബ്നു ഹജർ (رحمه الله) വിശദമായി പറയുന്ന മറ്റൊരു ഭാഗം:*
*القسم الثاني: في سماع الغناء المقترن برقص أو نحو دف أو مزمار أو وتر*
*قد سبق حُكمُ الغناء المجرَّد، وسيأتي أحكامه وما بعده إذا تجرَّدت، والمقصود هنا أنَّ الغناء إذا أُبِيح أو كره إن انضمَّ إليه محرَّمٌ يصير بانضِمام المحرَّم إليه محرمًا، وإذا حرم يشتدُّ إثمه بانضِمام المحرَّم الآخَر إليه، وأنَّ الرَّقص إنْ كان فيه تكسُّر كفعل المخنث كان حرامًا، وإنْ خلا عن ذلك كان مكروهًا، فإذا انضمَّ القسم الحرام منه إلى الغناء المحرَّم ازداد الإثم والتحريم، وكذا إذا كان المحرَّم أحدهما؛ لأنَّ المكروه وإنْ كان لا إثمَ فيه لكنَّه بانضِمامه إلى المحرَّم يَزداد إثمًا، ويشهَدُ لما قرَّرتُه قولُه - صلَّى الله عليه وسلَّم - فِي الحديث الصحيح: لا يخرُج الرجلان يَضرِبان الغائط كاشفَيْن عن عَوْرتهما يتحدَّثان؛ فإنَّ الله يمقت على ذلك.*
*فجعل التحدُّث على الغائط الذي هو مكروهٌ لا حرام إذا انضمَّ إلى الحرام الذي هو كشْف العَوْرة بحضرة مَن ينظُر إليها مقتضيًا للمقت الذي هو أشدُّ البُغض، فكذا إذا انضمَّ مكروهٌ من رقصٍ أو غناءٍ إلى محرَّمٍ من أحدهما يزداد إثمه وعقابه، وإذا ثبت هذا فِي مكروه ومحرَّم فهو فِي محرَّمين أولى، وسيأتي عن الإمام أبي عمرو بن الصلاح فِي اجتماع الدُّفّ الذي هو حلال إلى الشَّبَّابَة التي هي حَرام ما يوافق ما ذكرته، مع ردِّ ما اعترض به عليه، فاستَفِده*
*(كف الرعاع لابن حجر الهيتمي)*📚
==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==============================
*രണ്ടാം ഭാഗം: നൃത്തം, ദഫ്, കുഴൽ (മിസ്‌മാർ), തന്ത്രിവാദ്യങ്ങൾ (വയലിൻ, ഗിറ്റാർ തുടങ്ങിയവ)* *എന്നിവയോട് കൂടിയ പാട്ട് കേൾക്കുന്നതിനെക്കുറിച്ചാണ്. മറ്റു ചേരുവകളൊന്നുമില്ലാത്ത വെറും പാട്ടിന്റെ വിധി മുൻപ് വിവരിച്ചു കഴിഞ്ഞു.*
*വാദ്യോപകരണങ്ങൾ മാത്രമായി വരുമ്പോഴുള്ള വിധിയും പിന്നീട് വരുന്നുണ്ട്. ഇവിടെ ഉദ്ദേശിക്കുന്നത് ഇതാണ് പാട്ട് /സംഗീതം അനുവദനീയമോ (മുബാഹ്) അല്ലെങ്കിൽ കറാഹത്തോ ആണെങ്കിൽ പോലും, അതിനോടൊപ്പം ഹറാമായ കാര്യങ്ങൾ കൂടി ചേരുമ്പോൾ ആ പാട്ടും ഹറാമായി മാറും. ഇനി ആ പാട്ട് നേരത്തെ തന്നെ ഹറാം ആണെങ്കിൽ, മറ്റൊരു ഹറാം കൂടി ചേരുന്നതോടെ അതിന്റെ ഗൗരവവും പാപഭാരവും വർദ്ധിക്കുകയും ചെയ്യും.*
*നൃത്തം ചെയ്യുന്നതിൽ 'തകസ്സുർ' (പെണ്ണുങ്ങളെപ്പോലെയോ സ്വഭാവദൂഷ്യമുള്ളവരെപ്പോലെയോ ശരീരം വളച്ചൊടിച്ചുള്ള നൃത്തം) ഉണ്ടെങ്കിൽ അത് ഹറാമാണ്. അതില്ലെങ്കിൽ അത് കറാഹത്താണ്.*
*അതിനാൽ, ഹറാമായ നൃത്തം ഹറാമായ പാട്ടിനോട് ചേർന്നാൽ പാപവും നിഷിദ്ധതയും വർദ്ധിക്കുന്നു. അതുപോലെ ഒന്നുകിൽ നൃത്തം അല്ലെങ്കിൽ പാട്ട് - ഇതിൽ ഏതെങ്കിലും ഒന്ന് ഹറാമായാലും ഇതേ വിധി തന്നെയാണ്. കാരണം, കറാഹത്തായ ഒരു കാര്യം സ്വയം പാപമല്ലെങ്കിലും അത് ഹറാമായ മറ്റൊരു കാര്യത്തോട് ചേരുമ്പോൾ പാപം വർദ്ധിപ്പിക്കാൻ കാരണമാകും.*
*ഞാൻ (ഇമാം ഇബ്നു ഹജർ رحمه الله) ഈ വ്യക്തമാക്കിയ കാര്യത്തിന് തെളിവായി റസൂൽ ﷺ തങ്ങളുടെ സ്വഹീഹായ ഈ ഹദീസ് കാണാം: "രണ്ട് പുരുഷന്മാർ തങ്ങളുടെ ഔറത്ത് (മറയ്ക്കേണ്ട ശരീരഭാഗങ്ങൾ) വെളിവാക്കിക്കൊണ്ട് മലമൂത്ര വിസർജ്ജനത്തിന് പുറപ്പെടുകയും (ആ അവസ്ഥയിൽ ഇരുന്ന്) പരസ്പരം സംസാരിക്കുകയും ചെയ്യരുത്; തീർച്ചയായും അല്ലാഹു ആ പ്രവൃത്തിയോട് കടുത്ത കോപം പ്രകടിപ്പിക്കുന്നു."*
*ഇവിടെ മലമൂത്രവിസർജ്ജന വേളയിൽ സംസാരിക്കുക എന്നത് കറാഹത്താണ്, ഹറാമല്ല. എന്നാൽ മറ്റൊരാൾ കാണുംവിധം ഔറത്ത് വെളിവാക്കുക എന്ന ഹറാമായ കാര്യത്തോട് ഈ സംസാരം കൂടി ചേർന്നപ്പോൾ അത് അല്ലാഹുവിന്റെ കടുത്ത കോപത്തിന് (അങ്ങേയറ്റത്തെ വെറുപ്പിന്) കാരണമായി. അതുപോലെ തന്നെയാണ് കറാഹത്തായ നൃത്തമോ,പാട്ടോ ഹറാമായ മറ്റൊന്നിനോട് ചേരുമ്പോൾ അതിന്റെ പാപവും ശിക്ഷയും വർദ്ധിക്കുന്നത്.*
[7/7/2026 7:45 PM] Abu Thahir Nk: *ഒരു കറാഹത്തും, ഹറാമും ചേരുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ, രണ്ട് ഹറാമുകൾ ഒത്തുചേരുമ്പോൾ അവസ്ഥ ഇതിലും ഗൗരവതരമായിരിക്കും. ഹലാലായ ദഫും, ഹറാമായ ശബ്ബാബയും (കുഴൽ/വാദ്യോപകരണം) ഒത്തുചേരുന്നതിനെക്കുറിച്ച് ഇമാം അബൂ അംറ് ഇബ്നു സ്സ്വലാഹ(رحمه الله) വിന്റെ അഭിപ്രായം ശേഷം വരുന്നുണ്ട്.*
*ഞാൻ (ഇമാം ഇബ്നു ഹജർ رحمه الله ) നേരത്തെ പ്രസ്താവിച്ച കാര്യങ്ങളോട് യോജിക്കുന്നതാണ് അവിടുത്തെ ആ നിരീക്ഷണങ്ങൾ. അവരുടെ ആ അഭിപ്രായത്തിനെതിരെ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾക്കുള്ള മറുപടിയും അതിലുണ്ടാകും; അതിനാൽ നീ അത് മനസ്സിലാക്കി പ്രയോജനപ്പെടുത്തുക."*
*ചുരുക്കത്തിൽ പാട്ടോ നൃത്തമോ സ്വയം അനുവദനീയമായ രൂപത്തിലാണെങ്കിൽ പോലും, വാദ്യോപകരണങ്ങളോ മറ്റ് നിഷിദ്ധമായ കാര്യങ്ങളോ അതിനോട് കൂടിച്ചേരുമ്പോൾ അത് പൂർണ്ണമായും ഹറാമും കടുത്ത കുറ്റവുമായി മാറുന്നു എന്നതാണ്.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 77882082*
[7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫
Comments
Post a Comment