*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 4️⃣3️⃣
*അബൂ നവവി*✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*സംഗീതം, കൈമുട്ടൽ , നൃത്തം ഇവ വിരോധിച്ച മുസ്ലിം ലോകത്തെ പ്രഗൽഭരായ ചില പണ്ഡിതന്മാരെ കൂടി നോക്കാം:-*
*ഇസ്‌ലാമിലെ ആദ്യകാല പണ്ഡിതന്മാർ (സലഫുകൾ) ആരാധനയിലെ ഗൗരവത്തെയും അച്ചടക്കത്തെയും വളരെയധികം പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. നൃത്തം, കൈകൊട്ടൽ തുടങ്ങിയവ വിശ്വാസികളുടെ സ്വഭാവത്തിന് ചേർന്നതല്ലെന്ന് പഠിപ്പിച്ച പ്രമുഖരായ പണ്ഡിതന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും താഴെ നൽകുന്നു:*
*1) ഇമാം മാലിക് (رحمه الله) പ്രസിദ്ധമായ മുവത്വയിൽ മദീനയിലെ പണ്ഡിതന്മാർ ഇത്തരം കാര്യങ്ങളെ വെറുത്തിരുന്നു എന്ന് വ്യക്തമാക്കുന്നു.*
*2) ഹിജ്റ 311 ൽ വഫാത്തായ ഇമാം അബൂബക്കർ അൽ-ഖല്ലാൽ (رحمه الله) ഹമ്പലി മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ മഹാനവർകൾ 'അസ്സുന്ന' (السنّة) എന്ന ഗ്രന്ഥത്തിൽ നബി(ﷺ)യുടെയും സ്വഹാബികളുടെയും ചര്യയ്ക്ക് വിരുദ്ധമായ ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.*
[7/7/2026 6:59 PM] Abu Thahir Nk: *3) ഹിജ്റ 360ൽ വഫാത്തായ ഇമാം അബൂബക്കർ അൽ-ആജുർരി (رحمه الله) യുടെ പ്രശസ്തമായ ഗ്രന്ഥമാണ് 'അശ്ശരീഅ' (الشريعة). വിശ്വാസികൾ പുലർത്തേണ്ട മര്യാദകളെക്കുറിച്ചും അനാചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിനെക്കുറിച്ചും ഇതിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. ആരാധനകളിൽ ഗൗരവം വേണമെന്നും തമാശയോ കളിയോ അതിൽ കലർത്തരുതെന്നും മഹാനവർകൾ ഇതിൽ ഊന്നിപ്പറയുന്നു.*
*4) ഹിജ്റ 281 ൽ വഫാത്തായ ഇമാം ഇബ്നു അബീ ദുൻയ (رحمه الله) രചിച്ച 'ദമ്മുൽ മലാഹി' (ذم الملاهي - വിനോദങ്ങളെ നിന്ദിക്കൽ) എന്ന ഗ്രന്ഥം ഈ വിഷയത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സംഗീതം, കൈമുട്ടൽ തുടങ്ങിയ വിനോദങ്ങളോടുള്ള ആദ്യകാല പണ്ഡിതന്മാരുടെ വിയോജിപ്പുകൾ മഹാനവർകൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.*
*5) ഹിജ്റ 597ൽ വഫാത്തായ ഇമാം ഇബ്നുൽ ജൗസി(رحمه الله) വിഖ്യാതമായ ഗ്രന്ഥമാണ് 'തൽബീസു ഇബ്ലീസ്' (تلبيس إبليس). ആരാധനയുടെ പേരിൽ പിൽക്കാലത്ത് കടന്നുകൂടിയ പല അനാചാരങ്ങളെയും ബഹുമാനപ്പെട്ടവർ ഇതിൽ നിശിതമായി വിമർശിക്കുന്നു. കൈകൊട്ടുന്നതും, നൃത്തം ചെയ്യുന്നതും പിശാചിന്റെ കുതന്ത്രങ്ങളിൽ പെട്ടതാണെന്നും ബുദ്ധിമാന്മാർ അതിൽ വീഴില്ലെന്നും ഇമാം ഇബ്നുൽ ജൗസി(رحمه الله) ഇതിൽ രേഖപ്പെടുത്തി.*
*6) ഇമാം ഖുർതുബി (رحمه الله) തഫ്സീർ അൽ-ഖുർതുബിയിൽ ഈ വിഷയത്തിൽ ഇമാം ഇസ്സുദ്ദീൻ ബിൻ അബ്ദിസ്സലാമിനെ (رحمه الله) പ്പോലുള്ള അതി പ്രഗൽഭ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.*
*7) ഇമാം ഇബ്നു ഖുദാമ (رحمه الله) അൽ-മുഗ്നിയിലും രേഖപ്പെടുത്തി*
*8) ഇമാം നവവി (رحمه الله) പുരുഷന്മാർ വെറുതെ ''കൈകൊട്ടുന്നത്'' 'മക്റൂഹ്' ആണെന്ന് പണ്ഡിതന്മാരെ ഉദ്ധരിച്ച് പറയുന്നു.*
*ബിദ്അതുകാർ ഏറ്റവും അധികം ആദരിക്കുന്ന ഇബ്നു തൈമിയ്യ പോലും ഈ നിലപാട് എഴുതിയതായി കാണാം.. നൃത്തം ചെയ്യുന്നതും കൈകൊട്ടുന്നതും മുസ്ലിംകളിലെ സച്ചരിതരായ മുൻഗാമികൾ ചെയ്തിട്ടില്ലാത്ത കാര്യമാണന്ന് അദ്ദേഹം രേഖപ്പെടുത്തി.*
*ഇമാം ഇബ്നു ഹജർ (رحمه الله) തുടർന്ന് രേഖപ്പെടുത്തുന്നു ചില പണ്ഡിതന്മാർ പുരുഷന്മാർക്കു കൈ മുട്ടുന്നത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്, നബി (ﷺ) പറഞ്ഞു: "കൈമുട്ട് സ്ത്രീകൾക്കുള്ളതാണ്."*
*ഇമാം ഹലീമി (رحمه الله) പറഞ്ഞിട്ടുള്ളത്: "കൈമുട്ട് പുരുഷന്മാർക്ക് കറാഹത്ത് എന്നാണ്, കാരണം അത് സ്ത്രീകളുടെ ഒരു പ്രത്യേകതയാണ്. പുരുഷന്മാർ സ്ത്രീകളെ അനുകരിക്കരുത് എന്ന് നിരോധിച്ചിട്ടുണ്ട്, അതുപോലെ പൊൻപ്പൊടിയിട്ട വസ്ത്രം ധരിക്കാൻ നിരോധിച്ചിരിക്കുന്നത് പോലെ തന്നെയാണത്."*
*അത് പ്രകാരം, ഇമാം അദ്റഇ (رحمه الله) പറയുന്നു: കൈമുട്ട് പുരുഷന്മാർക്ക് ഹറാം ആകുന്നു എന്ന് സൂചിപ്പിക്കുന്നു."*
*ഇത്രയും ഗൗരവത്തിൽ മുസ്ലിം ലോകത്ത് ഏറെക്കുറെ അതിപ്രശസ്തരായ പണ്ഡിതന്മാർ പാട്ട് പാടുന്നതും, കൈ കൊട്ടുന്നതും വിരോധിക്കുകയും അതിനെതിരെ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടും ഇന്ന് മുസ്ലിം ഉമ്മത്ത് ഈ വിഷയത്തിൽ എത്തി നിൽക്കുന്ന അവസ്ഥ ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.*
*തുടരും...*
*അബൂ നവവി* ✍🏼
*00974 77882082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
==================================
[7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫
Comments
Post a Comment