ഭാഗം 4️⃣2️⃣
അബൂ നവവി ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*"അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ മഹത്വത്തെ കുറച്ചെങ്കിലും തിരിച്ചറിയുകയും ചെയ്യുന്ന ഒരാളിൽ നിന്ന് നൃത്തമോ, കൈയടിയോ ഉണ്ടാകുമെന്ന് ചിന്തിക്കാനാവില്ല": ഇമാം ഇസ്സുദ്ധീൻ അബ്ദുസ്സലാം (رحمه الله)*
[7/7/2026 6:59 PM] Abu Thahir Nk: *സുൽത്താനുൽ ഉലമാ (പണ്ഡിതന്മാരുടെ സുൽത്താൻ) എന്നറിയപ്പെടുന്ന പ്രശസ്ത ശാഫിഈ മദ്ഹബിലെ സുപ്രസിദ്ധ ഫഖീഹ് ഇമാം ഇസ്സുദ്ദീൻ ബിൻ അബ്ദുസ്സലാം (رحمه الله) ഗ്രന്ഥമായ 'ഖവാഇദുൽ അഹ്കാം ഫീ മസ്വാലിഹിൽ അനാം' എന്ന ഗ്രന്ഥത്തിൽ കൈയടിക്കുന്നതിനെയും, നൃത്തം ചെയ്യുന്നതിനെയും കുറിച്ച് ശക്തമായ വിരോധിക്കുന്ന ഭാഗമാണ് ഇന്ന് നാം വായിക്കാനിരിക്കുന്നത്.*
*ഹിജ്റ 577 ൽ ജനിച്ച് ഹിജ്‌റ 660ൽ വഫാത്തായ ലോക പ്രശസ്ത പണ്ഡിതരായ ഇമാം ഇസ്സുദ്ധീൻ അബ്ദു സലാം (رحمه الله) പറഞ്ഞു:*
*وقد حرم بعض العلماء التصفيق لقوله - عليه السلام -: إنما التصفيق للنساء ولعن عليه السلام المتشبهات من النساء بالرجال، والمتشبهين من الرجال بالنساء ، *ومن هاب الإله وأدرك شيئا من تعظيمه لم يتصور منه رقص وَلَا تصفيق،*ولا يصدر التصفيق والرقص إلا من غبي جاهل، ولا يصدران من عاقل فاضل،ويدل على جهالة فاعلهما أن الشريعة لم ترد بهما في كتاب ولا سنة،ولم يفعل ذلك أحد الأنبياء ولا معتبر من أتباع الأنبياء،وإنما يفعل ذلك الجهلة السفهاء الذين التبست عليهم الحقائق بالأهواء، وقد قال تعالى: {ونزلنا عليك الكتاب تبيانا لكل شيء} [النحل: ٨٩] *وقد مضى السلف وأفاضل الخلف ولم يلابسوا شيئا من ذلك.*
*قواعد الأحكام في مصالح الأنام* 📚
*لعز الدين بن عبد السلام الملقب بسلطان العلماء (ت ٦٦٠هـ)*
*ചില പണ്ഡിതന്മാർ (തസ്ഫീഖ്) കൈയ്യടിക്കുന്നത് ഹറാമിക്കിയിരിക്കുന്നു കാരണം നബി ﷺ പറഞ്ഞിരിക്കുന്നു: ‘കയ്യടി സ്ത്രീകൾക്കുള്ളതാണ്’, കൂടാതെ റസൂൽ ﷺ സ്ത്രീകളിൽ പുരുഷന്മാരെ അനുകരിക്കുന്നവരെയും പുരുഷന്മാരിൽ സ്ത്രീകളെ അനുകരിക്കുന്നവരെയും ശപിച്ചു.*
*അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ മഹത്വത്തെ കുറച്ചെങ്കിലും തിരിച്ചറിയുകയും ചെയ്യുന്ന ഒരാളിൽ നിന്ന് നൃത്തമോ, കൈയടിയോ ഉണ്ടാകുമെന്ന് ചിന്തിക്കാനാവില്ല. കയ്യടിയും നൃത്തവും ചെയ്യുന്നത്, ബുദ്ധിഹീനനും അറിവില്ലാത്തവനു മാത്രമേയുള്ളു; നല്ല ബുദ്ധിയുള്ള, ധാർമ്മികനായ ആളിൽ നിന്ന് അത് ഉണ്ടാകുകയില്ല.*
*ഇവ ചെയ്യുന്നവരുടെ അജ്ഞതക്ക് തെളിവാണ് ഈ പ്രവൃത്തികളെ കുറിച്ച് ഒരു വിധിയും അല്ലാഹുവിന്റെ കിതാബിലോ (ഖുർആനിൽ) അല്ലെങ്കിൽ സുന്നത്തിലോ വന്നിട്ടില്ല എന്നതും അമ്പിയാക്കളിൽ ആരും അത് ചെയ്തിട്ടില്ല എന്നതും അമ്പിയാക്കളുടെ മഹത്തരമായ അനുയായികളിൽ ആരും ചെയ്തിട്ടില്ല, എന്നതും, ഇത് ചെയ്യുന്നത്, സത്യത്തെ സ്വാർത്ഥാഗ്രഹങ്ങളുമായി കലർത്തിയ അറിവില്ലാത്ത, ഭോഷന്മാരാണ് എന്നതും.*
*അല്ലാഹു പറയുന്നു: ونزلنا عليك الكتاب تبيانا لكل شيء { നബിയെ നാം അങ്ങയ്ക്ക് എല്ലാത്തിനും വിശദീകരണമാകുന്ന കിതാബ് ഇറക്കിയിരിക്കുന്നു } (ഖുർആൻ). പൂർവ്വികരായ സലഫുകളും (സഹാബാക്കളും) പിൻഗാമികളിലെ ശ്രേഷ്ഠന്മാരും കടന്നുപോയിട്ടുണ്ട്, അവർ ആരും തന്നെ അത്തരം കാര്യങ്ങളിൽ (നൃത്തമോ, കൈയടിയോ) ഒട്ടും ഏർപ്പെട്ടിട്ടില്ല. എന്ന് വളരെ കൃത്യമായി മഹാനവർകൾ രേഖപ്പെടുത്തി വച്ചു.*
*തുടരും..*
*അബൂ നവവി* ✍🏼
*00974 77882082*
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
[7/7, 2:50 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫
Comments
Post a Comment