അന്യ സ്ത്രീയുടെ പാട്ട്

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣9️⃣

സ്ത്രീകളുടെ ഗാനം കേൾക്കുന്നതിൽ ഫിത്‌ന ഭയക്കുന്നുണ്ടെങ്കിൽ, സംശയമില്ലാതെ അത് ഹറാം ആണ്. അതുപോലെ, ഫിത്‌ന ഭയക്കുന്ന ഒരു കുട്ടിയുടെ (صبي) ഗാനം കേൾക്കുന്നതും ഹറാമാണ്.

غناء الإنسان قد يقع بمجرد صوته، وقد يقع بآلة، أما القسم الأول فمكروه وسماعه مكروه، وليسا محرمين، فإن كان سماعه من أجنبية فأشد كراهة، وحكى القاضي أبو الطيب تحريمه وهذا هو الخلاف الذي سبق في أن صوتها هل هو عورة، فإن كان في السماع منها خوف فتنة، فحرام بلا خلاف، وكذا السماع من صبي يخاف منه الفتنة، وحكى أبو الفرج الزاز وجها أنه يحرم كثير السماع دون قليله، ووجه أنه يحرم مطلقا، والصحيح الأول، وهو المعروف للأصحاب.

كتاب الروضة للنووي رحمه الله

മനുഷ്യൻ്റെ ഗാനം (സംഗീതം/പാടൽ) ചിലപ്പോൾ അവൻ്റെ ( മനുഷ്യൻ്റെ) ശബ്ദം കൊണ്ട് മാത്രമാവാം, അല്ലെങ്കിൽ ഒരു ഉപകരണം (സംഗീതോപകരണം) ഉപയോഗിച്ചും ആവാം.

ഒന്നാമത്തെ വിഭാഗം (വെറും ശബ്ദം കൊണ്ടുള്ള ഗാനം) കറാഹത്താണ് , അത് കേൾക്കുന്നത് കറാഹത്താണ് അവ രണ്ടും ഹറാം അല്ല.

ഇനി, അതൊരു അന്യ സ്ത്രീയുടെ ശബ്ദത്തിൽ നിന്നാണ് പാട്ട് കേൾക്കുന്നതെങ്കിൽ, അത് കൂടുതൽ ശക്തമായ കറാഹത്താണ്. ഇമാം ഖാദി അബൂ അൽത്വയ്യിബ് (رحمه الله ) ഇതിനെ ഹറാം എന്ന് ഉദ്ധരിച്ചിട്ടുണ്ട്, അന്യ സ്ത്രീയുടെ ശബ്ദം ഔറത്ത് ആണോ എന്നതിലെ മുൻപ് പറഞ്ഞ അഭിപ്രായ വ്യത്യാസം (ഖിലാഫ്) ഇതാണ്.

എന്നാൽ, അവളുടെ ഗാനം കേൾക്കുന്നതിൽ ഫിത്‌ന (കുഴപ്പം) ഭയക്കുന്നുണ്ടെങ്കിൽ, സംശയമില്ലാതെ (ബിലാ ഖിലാഫ്) അത് ഹറാം ആണ്. അതുപോലെ, ഫിത്‌ന ഭയക്കുന്ന ഒരു കുട്ടിയുടെ കുട്ടിയുടെ (صبي) ഗാനം കേൾക്കുന്നതും ഹറാം ആണ്.

ഇമാം അബുൽ ഫറജ് അൽ-സാസ് (رحمه الله) (أبو الفرج الزاز) ഗാനവുമായി ബന്ധപെട്ട്, കൂടുതലായി കേൾക്കുന്നത് ഹറാമാണന്നും കുറഞ്ഞത് ഹറാമല്ല എന്നുമുള്ള ഒരു അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്, മറ്റൊരു അഭിപ്രായം അത് മുതലഖമായി (നിരുപാധികം) ഹറാമാണ് എന്നാണ് എന്നാൽ, ശരിയായ അഭിപ്രായം (الصحيح) ഒന്നാമത്തേതാണ്.

ഇമാം നവവി (رحمه الله) മുകളിൽ വിശദീകരിക്കുന്നത് സംഗീത ഉപകരണങ്ങളില്ലാത്ത പാട്ടിന്റെ വിധിയാണ്. പൊതുവെ ഉപകരണങ്ങൾ ഇല്ലാതെ കേൾക്കുന്ന പാട്ടാണെങ്കിൽ അത് കറാഹത്താണ്.

അന്യസ്ത്രീകളിൽ നിന്നുള്ള പാട്ടാണെങ്കിൽ ഫിത്‌ന ഉണ്ടെങ്കിൽ അത് ഹറാമാണ് .ഫിത്‌ന ഭയന്നാൽ എല്ലാവരുടെയും അഭിപ്രായത്തിൽ ഹറാം തന്നെ. സംഗീത ഉപകരണങ്ങളില്ലാത്ത വെറും പാട്ട് കേൾക്കൽ അടിസ്ഥാനപരമായി നമ്മുടെ മദ്ഹബിൽ ഹറാമല്ല, മറിച്ച് കറാഹത്താണ്.

ലോക പ്രസിദ്ധ പണ്ഡിതരായ ഇമാം നവവി (رحمه الله) സ്ത്രീകളുടെ പാട്ട് കുട്ടികളുടെ പാട്ട് ഇതൊക്കെ കർമശാസ്ത്ര പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ രേഖപ്പെടുത്തിയതാണ് മുകളിൽ നാം കണ്ടത്.

അബൂ നവവി ✍🏼

09974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21