പാട്ടുകാരികളും സംഗീതവും: അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣1️⃣
"പാട്ടുകാരികളായ സ്ത്രീകളെയും സംഗീതോപകരണങ്ങളെയും പതിവായി സ്വീകരിക്കുമ്പോൾ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും''
وروى الترمذي من حديث علي رضي الله عنه قال قال رسول الله صلى الله عليه وسلم: (إذا فعلت أمتي خمس عشرة خصلة حل بها البلاء- فذكر منها: إذا اتخذت القينات والمعازف
ഇമാം തിർമുദി (رحمه الله) റിപ്പോർട്ട് ചെയ്ത ഹദീസിൽ അലി (رَضِيَ اللهُ عَنهُ) പറയുന്നു: നബി ﷺ പറഞ്ഞു: “എന്റെ ഉമ്മത്ത് പതിനഞ്ച് കാര്യങ്ങൾ ചെയ്യുമ്പോൾ, അവർക്കു മേൽ (അല്ലാഹുവിന്റെ) ശിക്ഷ വരും.” പിന്നെ അവയിൽ പെടുത്തി കൊണ്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു: “അവർ (എൻ്റെ ഉമ്മത്) ഗായിക സ്ത്രീകളെയും, സംഗീതോപകരണങ്ങളെയും സ്വീകരിക്കുമ്പോൾ (ശീലമാക്കുമ്പോൾ")
وفي حديث أبي هريرة: وظهرت القيان والمعازف- .
അബൂ ഹുറൈറ (رَضِيَ اللهُ عَنهُ) യുടെ ഹദീസിൽ: "പാട്ടുകാരികളും സംഗീതവും പ്രകടമായാൽ (അപകടം സംഭവിക്കും)." എന്നു കൂടി കാണാം.
ഇമാം ഇബ്നു അബീ ദുൻയ (رحمه الله) ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹാനവർകൾ 'ദമ്മുൽ മലാഹി' (ذم الملاهي) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തി:
"إنما ذكر القينات والمعازف مع الخمر والحرير لأنها تجمع على الفسوق وتجر إلى الفواحش"
മദ്യത്തോടും, പട്ടിനോടുമൊപ്പം ഗായികമാരെയും സംഗീത ഉപകരണങ്ങളെയും പരാമർശിക്കാൻ കാരണം, അവയെല്ലാം ഒരുമിച്ചു ചേരുമ്പോൾ അത് വലിയ തോതിലുള്ള ധിക്കാരത്തിലേക്കും അശ്ലീലതകളിലേക്കും വഴിനയിക്കും എന്നതിനാലാണ്.
മറ്റൊരു വിശദീകരണം:-
പ്രശസ്ത ഖുർആൻ വ്യാഖ്യാതാവായ ഇമാം ഖുർത്തുബി (رحمه الله) 'അത്തദ്കിറ' (التذكرة بأحوال الموتى وأمور الآخرة) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിലെ സംഗീതവുമായി ബന്ധപ്പെട്ട ഭാഗത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു:
"استحلال هذه المحرمات هو الموجب لنزول العقوبات من المسخ والقذف"
ഹദീസിൽ പറഞ്ഞ ഹറാമായ കാര്യങ്ങളെ ജനങ്ങൾ അനുവദനീയമായി കാണുന്നതാണ് (ഇസ്തിഹ്‌ലാൽ) രൂപമാറ്റം, ഭൂകമ്പം തുടങ്ങിയ ശിക്ഷകൾ ഇറങ്ങാൻ കാരണമാകുന്നത്.
ഇമാം അലിയ്യുൽ ഖാരി (رحمه الله)'മിർഖാത്തുൽ മഫാതീഹ്' (مرقاة المفاتيح) എന്ന മിശ്‌കാത്തിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം ഈ ഹദീസിനെ കുറിച്ച് പറയുന്നു:
"ظهور المعازف والقينات علامة على ذهاب الحياء واستهزاء الناس بالدين"
സംഗീത ഉപകരണങ്ങളും പാട്ടുകാരികളും പ്രത്യക്ഷപ്പെടുന്നത് ജനങ്ങളിൽ നിന്ന് ലജ്ജ നീങ്ങിപ്പോകുന്നതിന്റെയും അവർ മതത്തെ പരിഹസിക്കുന്നതിന്റെയും അടയാളമാണ്.
ഇമാം ഇബ്നു ഹജർ അൽ ഹൈതമി (رحمه الله) 'അസ്സവാജിർ' (الزواجر عن اقتراف الكبائر) എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിനെ മുൻനിർത്തി കൊണ്ട് രേഖപ്പെടുത്തി:
"إن هذه الخصال إذا کثرت نزل البلاء، ومن أعظمها اشتغال الناس بآلات الطرب عن ذكر الله"
ഈ സ്വഭാവങ്ങൾ വർദ്ധിച്ചാൽ അല്ലാഹുവിന്റെ പരീക്ഷണം ഇറങ്ങും. അതിൽ ഏറ്റവും വലുത് ജനങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് മാറി സംഗീത ഉപകരണങ്ങളിൽ മുഴുകുന്നതാണ്.
സംഗീതവും, സംഗീത ഉപകരണങ്ങളും പതിവാക്കുന്നതിലെ ഗൗരവം അറിയിക്കുന്നതാണ് മേൽ പറയപ്പെട്ട ഹദീസും അതിന്റെ വിശദീകരണം നൽകിയ ഇമാമുകളും. അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങാനുള്ള 15 കാരണങ്ങളിൽ ഒന്നായി ഇത് പഠിപ്പിക്കുമ്പോൾ ഗൗരവം എത്രമാത്രമാണെന്ന് ചിന്തിക്കാവുന്നതാണ്.
അബൂ നവവി✍🏼
00974 77882082
00974 77882082

Comments
Post a Comment