*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 4️⃣1️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"സംഗീതോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഇരിക്കരുത് കാരണം അത് ഹറാമായവയാണ്"*


*ഇമാം ഇബ്നു ഖുദാമ അൽ-മഖ്ദിസി (رحمه الله) രേഖപ്പെടുത്തി:*

*هذا الذي ذكرناه إذا كان ذلك خاليا عن المنكر، فإن حضره منكر كالطبل والمزمار والعود والناي والشيز والشبابة والرباب والمغاني والطنابير والجعران* *التي يلعب بها الترك لا يجلس هناك، لأن جميع ذلك محرم.*
*وأما الدف فيجوز استعماله في النكاح.*
*وسماع القول بالقصب، والرقص مكروه، لما فسر بعض المفسرين قوله عز وجل: {ومن الناس من يشتري لهو الحديث} [لقمان: ٦] فقال هو الغناء والشعر.*
*وجاء في بعض الأحاديث عن رسول الله -صلى الله عليه وسلم- أنه قال: «الغناء ينبت النفاق في القلب كما ينبت السيل البقل*
*وسئل الشبلي رحمه الله عن الغناء فقال: أحق هو؟ قيل: لا، قال: {فماذا بعد الحق إلا الضلال} [يونس: ٣٢].*

*ثم يكفى في كراهته، ما في ذلك من ثوران الطبع وهيجان الشهوة والميل إلى النساء، وأباطيل النفوس ورعوناتها والطرب والسخف والدناءة، والاشتغال بذكر الله تعالى أطيب وأسلم لمن آمن بالله واليوم الآخر.*

*ഇമാം ഇബ്നു ഖുദാമ അൽ-മഖ്ദിസി (رحمه الله) രേഖപ്പെടുത്തി:നാം ഈ പറഞ്ഞ കാര്യങ്ങൾ (ക്ഷണം സ്വീകരിക്കലുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങൾ) 'മുൻകറിൽ' നിന്ന് മുക്തമാണെങ്കിലാണ് (ഹറാമായ കാര്യങ്ങൾ ഒഴിഞ്ഞ സാഹചര്യങ്ങളിൽ മാത്രമാണ് )*

*എന്നാൽ, എന്തെങ്കിലും മുൻകർ (നിഷിദ്ധ) കാര്യങ്ങൾ ഉണ്ടെങ്കിൽ — ഉദാഹരണത്തിന്: തബല (മൃദംഗം), മിസ്മാർ (കുഴൽ വാദ്യം), ഊദ് (തന്തിവാദ്യം), നായ് (ബാംബൂ ഫ്ലൂട്ട്), ശീസ്, ശബാബ (വാദ്യങ്ങൾ), റബാബ്, മഗാനി (ഗാനങ്ങൾ), തനാബീർ (തന്തിവാദ്യങ്ങൾ), ജഅ്‌റാൻ (തുർക്കർ കളിക്കുന്ന സംഗീതോപകരണങ്ങൾ) തുടങ്ങിയവ ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ ഇരിക്കരുത് കാരണം ഇവയെല്ലാം ഹറാമായവയാണ്.*

*എന്നാൽ ദഫ് വിവാഹത്തിന് ഉപയോഗിക്കുന്നത് അനുവദനീയമാണ്. എന്നാൽ, ഖസ്ബ് (ഓടക്കുഴൽ പോലെയുള്ള വാദ്യം) ഉപയോഗിച്ചുള്ള ഗാനം കേൾക്കുന്നതും, നൃത്തം ചെയ്യുന്നതും കറാഹത്താണ്.*

*അതിന് കാരണം, അല്ലാഹുവിൻ്റെ ആയത്തിൽ പറഞ്ഞത് പ്രകാരം; "മനുഷ്യരിൽ ചിലരുണ്ട്, അനാവശ്യമായ വാക്കുകളെ വിലയ്ക്ക് വാങ്ങുന്നവർ" (സൂറത്തു ലുഖ്മാൻ: 6) എന്നതിനെ ചില മുഫസ്സിറുകൾ വിശദീകരിച്ചുകൊണ്ട്, അത് സംഗീതവും, കവിതയുമാണ് എന്ന് പറഞ്ഞു.*

*കൂടാതെ, ചില ഹദീസുകളിൽ തിരുനബി (ﷺ ) ഇപ്രകാരം പറഞ്ഞു: "വെള്ളം സസ്യങ്ങളെ മുളപ്പിക്കുന്നത് പോലെ, സംഗീതം ഹൃദയത്തിൽ കാപട്യം (നിഫാഖ്) മുളപ്പിക്കും.*

*ഇമാം അബൂബക്കർ ശിബ്‌ലി (رحمه الله) (വഫാത്ത് ഹിജ്റ 334 ) യോട് ഗാനങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടു, അവിടുന്ന് തിരിച്ച് ചോദിച്ചു അത് ഹഖ് ആണോ? അല്ല എന്ന് മറുപടി പറയപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:*

*فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ*

*സത്യത്തിനപ്പുറം വഴിതെറ്റൽ അല്ലാതെ മറ്റെന്താണ്?*

*പിന്നെ, ഗാനം കറാഹത്താകുന്നതിന് ഇത് തന്നെ മതിയായ കാരണമാണ്: അത് മനുഷ്യപ്രകൃതിയെ ഉണർത്തുകയും കാമവികാരങ്ങളെ ജ്വലിപ്പിക്കുകയും സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടാനും, മനസ്സിന്റെ അനാവശ്യ ചിന്തകളിലേക്കും അവിവേകത്തിലേക്കും ആഹ്ലാദ പ്രകടനത്തിലേക്കും, ലജ്ജയില്ലായ്മയിലേക്കും, നിന്ദ്യതയിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട് എന്നത് മതിയായ കാരണമാണ്.*

*അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് അല്ലാഹുവിന്റെ ذكر ൽ മുഴുകുന്നതാണ് ഏറ്റവും ഉത്തമവും സുരക്ഷിതവുമായ മാർഗ്ഗം.*


*തുടരും...*

*അബൂ നവവി* ✍🏼
*00974 77882082*

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21