നന്മയിലേക്കും സൽകർമ്മങ്ങളിലേക്കും പ്രേരിപ്പിക്കുന്ന ഗാനങ്ങൾ


ഭാഗം 39

നന്മയിലേക്കും സൽകർമ്മങ്ങളിലേക്കും അനുസരണം, സുന്നത്ത്, സദ്സ്വഭാവം, ഭക്തി എന്നിവയിലേക്കും പ്രേരിപ്പിക്കുന്ന ഗാനങ്ങൾ

وبه يُعلَم أنَّ كلَّ شِعر فيه الأمر بالطاعة، أو كان حكمةً أو كان فِي مكارم الأخلاق أو الزهد ونحو ذلك من خِصال البر؛ كحثٍّ على طاعة أو سنة، أو اجتناب معصية يكون كلٌّ من إنشائه وإنشاده وسماعِه سنَّة؛ كما صرَّح به غيرُ واحد من أئمَّتنا، وهو ظاهر؛ إذ وسيلةُ الطاعة طاعةٌ

كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ

ബഹുമാനപ്പെട്ട ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله) രേഖപ്പെടുത്തി: മേൽ പറഞ്ഞതിലൂടെ മനസ്സിലാക്കാവുന്നതാണ്, ത്വാഅത്ത് (അല്ലാഹുവിനും റസൂലിനും വഴിപ്പെടൽ) കൊണ്ട് ആഹ്വാനം ചെയ്യുന്ന കവിത, അല്ലെങ്കിൽ ഹിക്മത്ത് (ഉപകാരപ്രദമായ അറിവ്) ഉള്ള കവിത, അല്ലെങ്കിൽ ഉന്നത സ്വഭാവഗുണങ്ങൾ, സുഹ്ദ് (ഭൗതിക ലോക വിരക്തി) അതുപോലുള്ള സൽഗുണങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ എന്നിവയുടെ വിധി എന്താണെന്ന്.

ഉദാഹരണത്തിന്, ഒരു ആരാധന അല്ലെങ്കിൽ ഒരു സുന്നത്ത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ഒരു തിന്മയിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുക. അങ്ങനെയുള്ള എല്ലാ പാട്ടുകളും രചിക്കുന്നതും ചൊല്ലുന്നതും കേൾക്കുന്നതും സുന്നത്താകുന്നു.

നമ്മുടെ ഇമാമുമാരിൽ പലരും അത് വ്യക്തമാക്കിയതുപോലെ, ഇത് വ്യക്തവുമാണ്. കാരണം, ത്വാഅത്തിലേക്കുള്ള (അല്ലാഹുവിനും റസൂലിനും ﷺ വഴിപ്പെടലിലേക്കുള്ള) വസീലയായിട്ടുള്ളതും (മാർഗമായിട്ടുള്ളത്) ഒരു ത്വാഅത്ത് തന്നെയാണ്.

നന്മയിലേക്കും സൽകർമ്മങ്ങളിലേക്കും (അനുസരണം, സുന്നത്ത്, സദ്സ്വഭാവം, ഭക്തി) പ്രേരിപ്പിക്കുന്ന പാട്ടുകൾ രചിക്കുന്നതും ചൊല്ലുന്നതും കേൾക്കുന്നതും പുണ്യകരമായ (സുന്നത്ത്) കാര്യമാണ്. കാരണം, നന്മയിലേക്കുള്ള വഴിയും നന്മ തന്നെയാണ്.

മഹാനവർകളുടെ മുകളിലത്തെ വരികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ ഇവയാണ്. കവിതയുടെ വിധി അത് കൈകാര്യം ചെയ്യുന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്. നല്ല വിഷയങ്ങൾ (സദാചാരം, ഉപദേശം, ഭക്തി) കൈകാര്യം ചെയ്യുന്ന കവിതകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

അല്ലാഹുവിനെ സ്മരിക്കാനും നന്മകൾ പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന കവിതകൾ രചിക്കുന്നതും അത് മറ്റുള്ളവർക്ക് കേൾക്കാൻ പാടുന്നതും പുണ്യകരമാണ്.

ഒരു നല്ല കാര്യത്തിലേക്ക് എത്തിക്കുന്ന മാധ്യമവും ആ നല്ല കാര്യത്തെപ്പോലെ തന്നെ പ്രതിഫലാർഹമാണ്.

മുൻഗാമികളായ പല പണ്ഡിതന്മാരും സദുദ്ദേശ്യത്തോടെയുള്ള ഇത്തരം ആലാപനങ്ങളെയും കേൾവിയെയും അനുവദനീയവും പുണ്യകരവുമായി കണ്ടിട്ടുണ്ട്.

ചുരുക്കത്തിൽ, വിനോദത്തിന് വേണ്ടിയല്ലാതെ അല്ലാഹുവിലേക്ക് അടുക്കാനും സ്വഭാവം നന്നാക്കാനും സഹായിക്കുന്ന കവിതകളും ഗാനങ്ങളും ഇസ്‌ലാമികമായി ഏറെ ശ്രേഷ്ഠമാണെന്നാണ് പഠിപ്പിക്കുന്നത്.

അബൂ നവവി

0097487782082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

കൂട്ട് പ്രാർത്ഥന - ഭാഗം 3️⃣