*സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 3️⃣6️⃣
💫✨💫✨💫✨💫✨💫✨💫💫✨💫
*സമാഇന്റെ (സംഗീത ശ്രവണം) നിബന്ധനകൾ ഇമാം ഖുശൈരി (رحمه الله) രേഖപ്പെടുത്തിയ കാര്യങ്ങൾ-*
*قال الأذرعي رحمه الله ( 783هـ): ولأبي القاسم القشيري رحمه الله (376 - 465 هـ) وهو من أئمَّة الشافعية مُصنَّفٌ فِي السَّماع ذكَر فيه أنَّ من شرائطه معرفة الأسماء والصِّفات ومدلولاتها وما يَلِيق بالحق تعالى منها، هذا على لسان أهل التحصيل من ذوي العقول، وأمَّا على لسان أهل الحقائق فمن شرائطه بَقاء النفس بصِدق المجاهدة ثم حياة القلب بروح المشاهدة، فمَن لم يتقيَّد بالصحَّة معاملته، ولم يحصل بالصدق منازلته، فسماعُه ضَياع له، وتواجُده طباع، والسَّماع فتنةٌ يدعو إليها استيلاء العشق إلا عند سُقوط الشهوة، وحُصول الصفوة ... وأطال بما يطول ذكره*
*كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚
*ഇമാം അദ്റഇ (رحمه الله) പറഞ്ഞു: "ഇമാം അബൂ അൽ-ഖാസിം അൽ-ഖുശൈരി ( رحمه الله) ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്മാരിൽ ഒരാളുമാണ്) സമാഅ് (സംഗീത ശ്രവണം) സംബന്ധിച്ച് മഹാനവർകൾക്ക് ഒരു ഗ്രന്ഥമുണ്ട്:*
*സമാഇന്റെ നിബന്ധനകൾ -ആത്മീയമായ ഉണർവിനായി ചില പ്രത്യേക വരികളോ ശബ്ദങ്ങളോ കേൾക്കുന്നതിന് (സമാഅ്) ഇമാം ഖുശൈരി (رحمه الله) രണ്ട് തരത്തിലുള്ള നിബന്ധനകൾ വെക്കുന്നു:*
*1.ബുദ്ധിജീവികളുടെയും പണ്ഡിതന്മാരുടെയും കാഴ്ചപ്പാടിൽ സമാഇൽ ഏർപ്പെടുന്ന ഒരാൾക്ക് അല്ലാഹുവിന്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും (സിഫാത് ) കുറിച്ചും അവയുടെ അർത്ഥതലങ്ങളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അല്ലാഹുവിന് യോജിച്ചതും അല്ലാത്തതുമായ കാര്യങ്ങൾ തിരിച്ചറിയാനുള്ള വിവേകം ഇവർക്ക് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കേൾക്കുന്ന കാര്യങ്ങൾ തെറ്റായ വിശ്വാസത്തിലേക്ക് നയിച്ചേക്കാം.*
*2 ആത്മീയ ജ്ഞാനികളുടെ കാഴ്ചപ്പാടിൽ യഥാർത്ഥ ആത്മീയവാദികൾ (അഹ്‌ലുൽ ഹഖാഇഖ്) ഇതിന് വലിയ ആത്മീയ തയ്യാറെടുപ്പുകൾ ആവശ്യപ്പെടുന്നു:മുജാഹദ (സത്യസന്ധമായ പോരാട്ടം) സ്വന്തം ശരീരത്തോടും ഇച്ഛകളോടും (നഫ്‌സിനോട്) നിരന്തരം പോരാടി അതിനെ മെരുക്കിയെടുക്കണംമുശാഹദ (ദിവ്യദർശനം) ഹൃദയം അല്ലാഹുവിനെ കാണുന്നതുപോലെ എന്ന ചിന്തയിൽ ജീവനുള്ളതായി മാറണം.*
*ആർക്കൊക്കെയാണ് സമാഅ് (സംഗീത ശ്രവണം) വിനയാകുന്നത്*❓
*ശരിയായ അടിത്തറയില്ലാതെ ഇതിൽ ഏർപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണ് അടുത്ത ഭാഗം: അയോഗ്യരുടെ അവസ്ഥ: ആത്മീയ സാധനകളിലൂടെയും സത്യസന്ധതയിലൂടെയും ഒരാൾ തന്റെ സ്വഭാവത്തെ ശുദ്ധീകരിച്ചിട്ടില്ലെങ്കിൽ, അത്തരക്കാരൻ സംഗീതമോ കവിതയോ കേൾക്കുന്നത് വെറും സമയനഷ്ടം (ضياع) മാത്രമാണ്. അത്തരക്കാർ സമാഅ് വേളയിൽ പ്രകടിപ്പിക്കുന്ന ചലനങ്ങളും ആവേശവും (തവാജുദ്) ആത്മീയമല്ല, മറിച്ച് കേവലം ശാരീരികമായ പ്രകൃതം (طباع) മാത്രമാണ്.*
*ഫസാദ് (കുഴപ്പം): ഉള്ളിൽ ഐഹികമായ മോഹങ്ങളും താല്പര്യങ്ങളും ബാക്കിയുള്ള ഒരാൾക്ക് സമാഅ് ഒരു പരീക്ഷണമാണ് (ഫിത്ന). വികാരങ്ങൾ അടങ്ങുകയും ഹൃദയം നിർമ്മലമാവുകയും (صفوة) ചെയ്തവർക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ.*
*ചുരുക്കത്തിൽ, അല്ലാഹുവെക്കുറിച്ചുള്ള ശരിയായ അറിവും, സ്വന്തം മനസ്സിനെ ഇച്ഛകളിൽ നിന്ന് മുക്തമാക്കിയ അവസ്ഥയും ഇല്ലാത്തവർക്ക് 'സമാഅ്' ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഈ വരികൾ ഓർമ്മിപ്പിക്കുന്നത്. ആത്മീയമായ ഔന്നത്യം ലഭിക്കാത്തവർ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് വെറും വിനോദമായി മാത്രമേ കരുതാൻ കഴിയൂ.*
*അല്ലാഹുവിനെക്കുറിച്ചും ശരീഅത്തിനെ കുറിച്ചും അടിസ്ഥാന നിയമങ്ങൾ പോലും മനസ്സിലാക്കാത്ത പല കണ്ണത്തൊരീക്കത്തുകാരും സമാഅ്' എന്ന പേരിൽ നടത്തുന്ന കൂത്താട്ടങ്ങൾ ഇമാമുകൾ പറഞ്ഞ നിബന്ധനകൾ ഒട്ടും മേടിച്ചിട്ടില്ല എന്നത് വ്യക്തമാവും അത്തരക്കാരുടെ ജീവിതവും ഇടപെടലുകളും നോക്കി മനസ്സിലാക്കിയാൽ.*
*തുടരും..*
*അബൂ നവവി* ✍🏼
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
================================
[7/7, 1:34 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫
Comments
Post a Comment