*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*
*ഭാഗം* 3️⃣5️⃣
*അബൂ നവവി* ✍🏼
💫✨💫✨💫✨💫✨💫✨💫💫✨💫
*പണ്ഡിതന്മാർ ഒരിടത്ത് 'സമാഇനെ' (ആത്മീയ സംഗീതം) 'അനുവദനീയം' എന്നും മറ്റൊരിടത്ത് 'നിഷിദ്ധം' എന്നും പറയുന്നത് പരസ്പര വിരുദ്ധമല്ല.*
*ഇമാം ഇബ്നു ഹജർ (رحمه الله) വളരെ വിശദമായി തന്നെ രേഖപ്പെടുത്തി*
*فإنْ قلت: نقل القاضي الحسين عن سيِّد الطائفة أبي القاسم الجنيد وهو من أكابر الشافعيَّة أنَّ السماع على ثلاثة أقسام:*
*سماع العوام: وهو حرامٌ عليهم؛ لبقاء نفوسهم.*
*وسماع الزهَّاد: وهو مباح لهم؛ لحصول مجاهدتهم.*
*وسماع العارفين: فيستحبُّ لهم لحياة قُلوبهم، فجعل من السماع ما هو حرام، وصحَّح ما قاله السهروردي فِي "عوارف المَعارِف" وهو من كبار الشافعية أيضًا، وذكر نحوه أبو طالب المكي وهو خلاف ما م*
*قلت: لم ينفرد الجنيد بذلك بل صرَّح به من كبار أئمَّتنا أقضى القضاة الماوردي وغيره، وليس خلافًا لما ذكر؛ لأنَّ الذي مر مفروضٌ فِي سماعٍ لم يخشَ منه فتنة، ولم يقترنْ به منكرٌ بوجه، ومراد الجنيد رضِي الله عنه بهذا الحرام ما خُشِي منه فتنة؛ كأنْ سمعه من امرأةٍ أجنبيَّة، أو أمرد حسن، أو ما اقترن به منكر؛ كهوًى نشَأ من عشقٍ محرَّم كما هو الغالب على العامَّة، ثم رأيت بعض الشافعيَّة قال: الظاهر أنَّ الجنيد لم يرد التحريم الاصطلاحي، وإنما أراد أنَّه لا ينبغي، ا. هـ*.
*كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚
================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*
Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk
Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi
*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
================================
*എങ്കിൽ, താങ്കൾ ഇങ്ങനെ പറഞ്ഞേക്കാം: 'ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരും തസവ്വുഫുവിൽ പ്രമുഖരായ ഇമാം അബുൽ ഖാസിം അൽ-ജുനൈദുൽ ബാഗ്ദാദി (رحمه الله) സമാഇനെ (ആത്മീയ സംഗീതം) മൂന്ന് വിഭാഗമായി തിരിച്ചതായി ഇമാം ഖാളി അൽ-ഹുസൈൻ (رحمه الله) ഉദ്ധരിക്കുന്നുണ്ടല്ലോ*
*സാധാരണക്കാരുടെ സമാഅ് (സമാഉൽ അവ്വാം): ഇത് അവർക്ക് ഹറാമാണ്; കാരണം അവരുടെ മനസ്സ് ഇപ്പോഴും ദുഷിച്ച ആഗ്രഹങ്ങളിൽനിന്ന് മുക്തമാകാത്തതു കൊണ്ടാണത്.*
*വിരക്തിയുള്ളവരുടെ സമാഅ് (സമാഉസ്സുഹ്ഹാദ്) ഇത് അവർക്ക് അനുവദനീയമാണ് (മുബാഹ്); കാരണം അവർ ആത്മപരിശ്രമം (മുജാഹദ) നടത്തിയിട്ടുള്ളതുകൊണ്ടാണ്.*
*ആരിഫീങ്ങളുടെ സമാഅ് (സമാഉൽ ആരിഫീൻ): ഇത് (മുസ്തഹബ്ബ് ആണ്); കാരണം അവരുടെ ഹൃദയങ്ങൾ സജീവമായിട്ടുള്ളതു കൊണ്ടാണ്. ഇവിടെ മഹാനവർകൾ സമാഇൽ ചിലത് നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയും, അതുപോലെത്തന്നെ സുഹ്റവർദി തൻ്റെ 'അവാരിഫുൽ മആരിഫ്' എന്ന ഗ്രന്ഥത്തിൽ ഈ പറഞ്ഞതിനെ ശരിവെക്കുകയും ചെയ്തു.*
*( ബഹുമാനപ്പെട്ടവർ ശാഫിഈ മദ്ഹബിലെ വലിയ പണ്ഡിതരാണ്). ഇതുപോലെത്തന്നെ ഇമാം അബൂ ത്വാലിബ് അൽ-മക്കിയും (رحمه الله) പ്രസ്താവിച്ചിട്ടുണ്ട്. ഇത് മുമ്പ് പറഞ്ഞതിൽ നിന്ന് വിരുദ്ധമല്ലേ?*
*ഇമാം ഇബ്നു ഹജറിൽ ഹൈതമി (رحمه الله) രേഖപ്പെടുത്തി: ഞാൻ പറയുന്നത് ഇമാം ജുനൈദ് ബാഗ്ദാദി (رحمه الله) മാത്രമല്ല ഇത് പറഞ്ഞത്; നമുടെ പ്രമുഖ ഇമാമുമാരിൽ പ്രമുഖരായ അൽ-ഖാളി ഖുളാത്ത് ഇമാം മാവർദിയും (رحمه الله) മറ്റുള്ളവരും ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് മുമ്പ് പറഞ്ഞതിന് വിരുദ്ധമല്ല.*
[7/7/2026 6:51 PM] Abu Thahir Nk: *കാരണം, മുമ്പ് പറഞ്ഞ നിയമം, ആ സമാഇനാൽ ഒരു ഫിത്നയും ഭയക്കേണ്ട* *സാഹചര്യമില്ലാത്തതും ഒരുവിധത്തിലുള്ള മുൻകറും(നിശിദ്ധതയും) ഇല്ലാത്തതുമായ സംഗീതത്തെ കുറിച്ചാണ് . എന്നാൽ ഇമാം ജുനൈദ് (رحمه الله) ഈ 'ഹറാം' എന്നതുകൊണ്ട് ഉദ്ദേശിച്ചത്, ഫിത്ന ഭയപ്പെടുന്ന സംഗീതമാണ്;*
*ഉദാഹരണത്തിന്, ഒരു അന്യ സ്ത്രീയിൽനിന്നോ, അല്ലെങ്കിൽ സുന്ദരനായ ഒരു അംറദിൽ നിന്നോ കേൾക്കുക, അല്ലെങ്കിൽ പൊതുവെ സാധാരണക്കാർക്ക് സംഭവിക്കുന്നത് പോലെ, നിഷിദ്ധമായ പ്രേമത്തിൽനിന്ന് ഉടലെടുത്ത വികാരങ്ങളുമായി ബന്ധപ്പെട്ട നിഷിദ്ധമായ കാര്യങ്ങളോടൊപ്പം കേൾക്കുക എന്നിവ അത്തരത്തിൽ പെട്ടതാണ്.*
*പിന്നീട്, ചില ശാഫിഈ പണ്ഡിതന്മാർ ഇങ്ങനെ പറയുന്നത് ഞാൻ കണ്ടു: ഇമാം 'ജുനൈദ് (رحمه الله) ഉദ്ദേശിച്ചത് നിയമപരമായ 'ഹറാം' എന്നല്ല, മറിച്ച് അത് ഉചിതമല്ല (ലാ യൻബഗി) എന്ന അർത്ഥത്തിലാണ്.'"*
*'ഹറാം' എന്ന് പറയുന്നതിന്റെ സാഹചര്യം
എല്ലാ സംഗീതവും ഒരുപോലെയല്ല നിഷിദ്ധമാകുന്നത്. ഇമാം ജുനൈദ് (رحمه الله) 'ഹറാം' എന്ന് വിശേഷിപ്പിച്ചത് ചില പ്രത്യേക സാഹചര്യങ്ങളെയാണ്:
അന്യസ്ത്രീകളിൽ നിന്നോ ആകർഷണീയരായ പുരുഷന്മാരിൽ നിന്നോ കേൾക്കുക. മനസ്സിൽ തെറ്റായ വികാരങ്ങളോ നിഷിദ്ധമായ പ്രണയമോ ഉണർത്തുന്ന രീതിയിലാവുക. മറ്റ് അനാചാരങ്ങളോ നിഷിദ്ധമായ കാര്യങ്ങളോ (മുൻകറാത്ത്) അതിനോടൊപ്പം ഉണ്ടാവുക.*
*ഈ വിഷയത്തിൽ വൈരുദ്ധ്യങ്ങൾ ഇല്ല*
*പണ്ഡിതന്മാർ ഒരിടത്ത് 'സമാഇനെ' (ആത്മീയ സംഗീതം) 'അനുവദനീയം' എന്നും മറ്റൊരിടത്ത് 'നിഷിദ്ധം' എന്നും പറയുന്നത് പരസ്പര വിരുദ്ധമല്ല.*
*അനുവദനീയം: ഫിത്‌നകൾ (കുഴപ്പങ്ങൾ) ഇല്ലാത്തതും, മോശം വികാരങ്ങൾ ഉണർത്താത്തതുമായ സാഹചര്യത്തിൽ മാത്രമാണ്.*
*നിഷിദ്ധം (ഹറാം): കുഴപ്പങ്ങൾക്ക് കാരണമാവുകയും ലൗകികാസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് ആ വകുപ്പിൽ പെടുന്നത്.*
*ചുരുക്കത്തിൽ, കേൾക്കുന്ന ആളുടെ മനോനില, കേൾക്കുന്ന ഉള്ളടക്കം, അത് കേൾക്കുന്ന സാഹചര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് സമാഇന്റെ വിധി നിശ്ചയിക്കപ്പെടുന്നത്. ആത്മീയമായ ഉന്നതി ലക്ഷ്യം വെക്കുന്നവർക്ക് അത് ഗുണകരമാകുമ്പോൾ, ലൗകിക താല്പര്യങ്ങളിൽ മുഴുകിയവർക്ക് അത് ദോഷകരമായി ഭവിച്ചേക്കാം എന്നാണ് ഇമാം ഇബ്നു ഹജർ (رحمه الله) വ്യക്തമാക്കുന്നത്.*
*തുടരും...*
*അബൂ നവവി* ✍🏼
*00974 77882082*
Comments
Post a Comment