*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 3️⃣4️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*"അശ്ലീലമായതോ, കളവുകൾ പ്രചരിപ്പിക്കുന്നതോ, തെറ്റായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ കവിതകൾ ഹറാമാണ്"*
------------------------------------------------------------------
*കഫ്ഫുർ റആഅ് അൻ മുഹറമാത്തിൽ ലഹ്‌വി വസ്സമാഅ്" (كف الرعاع عن محرمات اللهو والسماع) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിൽ മഹാനരായ ഇമാം ഇബ്നു ഹജർ (رحمه الله) ഗാനങ്ങളെ (പാട്ടുകളെ) വിവിധ തരങ്ങളായി പണ്ഡിതന്മാർ തരം തിരിച്ചത് രേഖപ്പെടുത്തി:*

*قال الأذرعي :- وما أحسن قول الماوردي: الشعر فِي كلام العرب: مستحب إنْ حذَّر من الدُّنْيَا أو رغَّب فِي الآخِرة، أو حثَّ على مكارم الأخلاق ومباح وهو ما سَلِمَ من فُحش وكذب ومحظور وهو ما اقترن بأحدهما .*

*كَف الرَّعَاعِ عَنْ مُحَرَّمَاتِ اللَّهْوِ وَالسَّمَاعِ* 📚

*ഇമാം അദ്റഈ (رحمه الله) പറഞ്ഞു: ഇമാം "മാവർദിയുടെ (رحمه الله) വാക്ക് എത്ര നല്ല വാക്കുകൾ ! "അറബികളുടെ സംസാരത്തിൽ പാട്ടുകൾ മൂന്ന് വിധമാണ്:*

*1- മുസ്തഹബ്ബ് :(സുന്നത്ത് ) ദുനിയാവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയോ, ആഖിറത്തിൽ താൽപര്യമുണ്ടാക്കുകയോ, ഉന്നതമായ സ്വഭാവങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യുന്നതാണെങ്കിൽ പാട്ടുകൾ മുസ്തഹബ്ബിൻ്റെ ഗണത്തിൽ വരുന്നു.*

*2- മുബാഹ് (അനുവദനീയം): അശ്ലീലതയിൽനിന്നും കളവിൽനിന്നും മുക്തമായതാണെങ്കിൽ അത് മുബാഹിൻ്റെ ഗണത്തിൽ പെടുന്നു.*

*3- മഹ്ളൂർ(നിഷിദ്ധം): അശ്ലീലതയോ കളവോ കൂടിക്കലർന്നതാണെങ്കിൽ അത് നിഷിദ്ധമാകുന്നു.*

*ചുരുക്കത്തിൽ പാട്ടുകളെ അവയുടെ ഉള്ളടക്കത്തെയും ലക്ഷ്യത്തെയും അടിസ്ഥാനമാക്കി മൂന്ന് നിയമപരമായ വിഭജനങ്ങളായി തരംതിരിച്ചതിനെക്കുറിച്ചുള്ള ഉദ്ധരണിയാണിത്.*

*മുസ്തഹബ്ബ് (സുന്നത്ത്): നല്ല കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും, ആത്മീയ ചിന്തകൾക്ക് ഉണർവ് നൽകുന്നതുമായ കവിതകൾ.*

*മുബാഹ് (അനുവദനീയം): തിന്മകളോ അസത്യങ്ങളോ ഇല്ലാത്ത, കേവലം വിനോദപരമായതോ ഭംഗിയുള്ളതോ ആയ കവിതകൾ.*
[7/7/2026 6:51 PM] Abu Thahir Nk: *മഹ്ളൂർ (നിഷിദ്ധം): അശ്ലീലമായതോ, കളവുകൾ പ്രചരിപ്പിക്കുന്നതോ, തെറ്റായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ കവിതകൾ.*

*ഇങ്ങനെ വ്യത്യസ്ത തലങ്ങളിൽ ഈ വിഷയം ബന്ധപ്പെട്ട് കിടക്കുന്നു.*

*ഇമാം മാവർദി (رحمه الله) യുടെ ഈ അഭിപ്രായങ്ങൾ ഇസ്‌ലാമിക വീക്ഷണത്തിൽ കവിതയെയും സാഹിത്യത്തെയും എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു രൂപരേഖയാണ് നൽകുന്നത്.*

*തുടരും..*

*അബൂ നവവി* ✍🏼
*00974 77882082*

*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
[7/7, 1:34 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21