*സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 3️⃣3️⃣

💫✨💫✨💫✨💫✨💫✨💫💫✨💫

*"സംഗീതം, വിനോദങ്ങൾ അമിതമായാൽ സാക്ഷിക്ക് പറ്റില്ല"*

*ما حكمنا بإباحته في هذه الصورة قد يقتضي الإكثار منه رد الشهادة، لكونه خارما للمروءة فمن داوم على اللعب بالشطرنج والحمام، ردت شهادته وإن لم يقترن به ما يوجب التحريم، لما فيه من ترك المروءة، وكذا من داوم على الغناء أو سماعه وكان يأتي الناس ويأتونه، أو اتخذ جارية أو غلاما ليتغنيا للناس، وكذا المداومة على الرقص، وضرب الدف، وكذا إنشاد الشعر، واستنشاده إذا أكثر منه، فترك به مهماته، كان خارما للمروءة، ذكره الإمام، قال: وكذا لو كان الشاعر يكتسب بشعره.*

📚*كتاب روضة الطالبين للنووي رحمه الله*
[7/7/2026 6:51 PM] Abu Thahir Nk: * ഇമാം നവവി (رحمه الله) രേഖപ്പെടുത്തുന്നു: ഇവിടെ നാം അനുവദനീയമാണ് എന്ന് വിധിച്ച കാര്യങ്ങൾ പോലും, അത് അമിതമായി ചെയ്താൽ സാക്ഷ്യം തള്ളപ്പെടാൻ കാരണമായേക്കാം. കാരണം അത് (മുറൂഅഃ) തകർക്കുന്നതാണ്.*

*ഉദാഹരണത്തിന് ചതുരംഗം (ശത്റഞ്ച്) കളിക്കുക, പ്രാവുകളെ കൊണ്ട് വിനോദത്തിലേർപ്പെടുക, മുതലായവ ചെയ്യുന്നത് ഒരാൾ ശീലമാക്കിയാൽ, അതിനെ ഹറാമാക്കുന്ന കാര്യങ്ങളൊന്നും അതിനോട് ചേർന്നിട്ടില്ലെങ്കിൽ പോലും, അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടും.*

*കാരണം അതിൽ മുറൂഅ:ക്ക് ഉപേക്ഷ വരുത്തലുണ്ട്. അതുപോലെ, പാട്ട് പാടുന്നതോ കേൾക്കുന്നതോ ശീലമാക്കുകയും, അതിൻ്റെ പേരിൽ ആളുകൾ ഇദ്ദേഹത്തിൻ്റെ അടുത്തേക്കോ ഇദ്ദേഹം ആളുകളുടെ അടുത്തേക്കോ വരികയോ പോവുകയോ ചെയ്യുന്ന വ്യക്തിയുടെ കാര്യത്തിലും അല്ലെങ്കിൽ ആളുകൾക്കുവേണ്ടി പാടാനായി ഒരു അടിമസ്ത്രീയെയോ ആൺകുട്ടിയെയോ വെച്ചവനും ഇതേ വിധി ബാധകമാണ്.*

*അതുപോലെ رقص (ആട്ടവും) ദഫ്ഫ് കൊട്ടലും ശീലമാക്കിയാലും ഇതേ വിധി തന്നെ. ഇതുപോലെ, കവിത ചൊല്ലലും അത് കേൾക്കലും ഒരാൾ അമിതമാക്കുകയും അത് കാരണം തൻ്റെ പ്രധാന ജോലികൾ (മുഹിമ്മാത്ത്) ഉപേക്ഷിക്കുകയും ചെയ്താൽ, അത് മുറൂഅത് നഷ്ടപ്പെടുത്തുന്നതാണ്. ഇത് ഇമാം ശാഫിഈ (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്.*
*ഇമാം കൂട്ടിച്ചേർത്തു: കവി തൻ്റെ കവിതയിലൂടെ ധനം സമ്പാദിക്കുകയാണെങ്കിലും ഇതേ വിധി തന്നെയാണ്.*

*ഇമാം നവവി (رحمه الله)*
*റൗള*📚

*ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി.. കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) ഒരു വ്യക്തിയുടെ ജീവിതശൈലി (ചെസ്സ്, പാട്ട്, നൃത്തം തുടങ്ങിയവയിലെ അമിതമായ ഇടപെടൽ) അയാളുടെ നീതിബോധത്തെയും, അതുവഴി കോടതിയിൽ സാക്ഷി പറയാനുള്ള യോഗ്യതയെയും (അദാലത്ത്) എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.*

*ഒരു കാര്യം അടിസ്ഥാനപരമായി അനുവദനീയമാണെങ്കിൽ പോലും, അത് അമിതമാക്കുകയും പ്രധാന കടമകളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും മര്യാദയ്ക്ക് നിരക്കാത്തതാവുകയും ചെയ്യുമ്പോൾ, അതിൻ്റെ ഫലം ഗുരുതരമായേക്കാം. അമിതമായി പാട്ടിൽ മുഴുകുന്നത് മര്യാദയ്ക്ക് നിരക്കാത്ത കാര്യമായി കണക്കാക്കപ്പെടുകയും, അതുവഴി അദ്ദേഹത്തിൻ്റെ സാക്ഷ്യം നൽകാനുള്ള യോഗ്യത (അദാലത്ത്) നഷ്ടപ്പെടുകയും ചെയ്യും എന്നാണ്.*

*തുടരും..*


*അബൂ നവവി* ✍🏼
*0097477882082*


*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*


Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*

==================================
[7/7, 1:34 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21