*സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്*


*ഭാഗം* 3️⃣2️⃣

*അബൂ നവവി* ✍🏼

💫✨💫✨💫✨💫✨💫✨💫💫✨💫

*ആൺകുട്ടികളെക്കുറിച്ച് വർണ്ണന നടത്തിയ ഗാനങ്ങളെക്കുറിച്ച് ഇമാമുകൾ രേഖപ്പെടുത്തിയത് കാര്യങ്ങൾ ഇമാം നവവി (رحمه الله) 'റൗദത്തുത്ത്വാലിബീൻ' (روضة الطالبين) എന്ന ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തി.*

*ولو كان يشبب بغلام، ويذكر أنه يعشقه، قال الروياني: يفسق وإن لم يعينه؛ لأن النظر إلى الذكور بالشهوة حرام بكل حال. وفي «التهذيب» وغيره اعتبار التعيين في الغلام كالمرأة. وإن كان يمدح الناس ويطري، نظر إن أمكن حمله على ضرب مبالغة، جاز، وإن لم يكن حمله على المبالغة وكان كذبا محضا، فالصحيح الذي عليه الجمهور وهو ظاهر نصه أنه كسائر أنواع الكذب، فترد شهادته إن كثر منه*

*كتاب روضة الطالبين للنووي رحمه الله* 📚

*ഒരു കവി ഒരു ആൺകുട്ടിയെക്കുറിച്ച് تشبيب (വർണ്ണന) നടത്തുകയും താൻ അവനെ പ്രേമിക്കുന്നു എന്ന് പറയുകയും ചെയ്താൽ, ആ ആൺകുട്ടിയെ പേരെടുത്ത് പറഞ്ഞില്ലെങ്കിൽ പോലും അവൻ (കവി) ഫാസിഖ് ആകും എന്ന് ഇമാം-റുയാനി (رحمه الله) പറയുന്നു: . കാരണം, ലൈംഗിക വികാരത്തോടെയുള്ള പുരുഷന്മാരിലേക്കുള്ള നോട്ടം എല്ലാ സാഹചര്യങ്ങളിലും ഹറാമാണ്.*

*എന്നാൽ, 'അത്തഹ്ദീബ്' പോലുള്ള മറ്റ് ഗ്രന്ഥങ്ങളിൽ, സ്ത്രീയുടെ കാര്യത്തിലെന്നപോലെ, ആൺകുട്ടിയെ പേരെടുത്ത് പറഞ്ഞോ ഇല്ലയോ എന്നതിന് പ്രാധാന്യം നൽകുന്നു. ഇനി, കവി ആളുകളെ പുകഴ്ത്തുകയും സ്തുതിക്കുകയും (മദ്ഹ്, ഇത്വ്രാഅ്) ചെയ്യുകയാണെങ്കിൽ, അത് ആ പുകഴ്ത്തലിനെ അതിശയോക്തിയുടെ (മുബാലഗഃ) ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ, അത് അനുവദനീയമാണ്.*

*എന്നാൽ, അതിശയോക്തിയായി കണക്കാക്കാൻ കഴിയാത്തതും, ശുദ്ധമായ കള്ളവുമാണെങ്കിൽ, അത് മറ്റ് കള്ളങ്ങളെപ്പോലെയാണ് എന്നുള്ളതാണ് ഭൂരിപക്ഷത്തിൻ്റെയും ഭൂരിപക്ഷം പണ്ഡിതന്മാക്കും ഉള്ള സ്വഹീഹായ അഭിപ്രായം. അങ്ങനെയുള്ള കള്ളം അവനിൽ നിന്ന് അധികമായി (പല വട്ടമായി) ഉണ്ടായാൽ, അവൻ്റെ സാക്ഷ്യം തള്ളപ്പെടും.*

==================================
*വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കാനുള്ള ലിങ്ക്*

Follow this link to join my WhatsApp community: https://chat.whatsapp.com/K11BQgipgRUC6fa6xhc7Kk


Follow this link to join my WhatsApp community: https://chat.whatsapp.com/IGy4kQWDh6aJk0SsENffHi

*അഹ്ലുസ്സുന്നയുമായി ബന്ധപ്പെട്ട ആദർശ പഠന വിഷയങ്ങളിൽ ഇത്തരം തുടർ ലേഖനങ്ങളും, മറ്റു കാലികപ്രസക്തങ്ങളായ കുറിപ്പുകളും വായിക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ആഡ് ആവുക.*
===============================

*അനുവദനീയമായ അതിശയോക്തി ഉദാഹരണത്തിന്, ഒരാളുടെ ഔദാര്യത്തെക്കുറിച്ച് പറയുമ്പോൾ "അദ്ദേഹം കടലിനേക്കാൾ വലിയ ദാനശീലനാണ്" എന്ന് പറയുന്നത് സാഹിത്യപരമായ ഒരു അതിശയോക്തിയാണ്. ഇത് കേൾക്കുന്നവർക്ക് അത് കള്ളമാണെന്ന് തോന്നില്ല, മറിച്ച് അയാളുടെ ഗുണത്തിന്റെ ആഴം മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നായി കാണുന്നു. ഇത് അനുവദനീയമാണ്.*

*അതേ സമയം ഒട്ടും ഇല്ലാത്ത ഗുണങ്ങൾ ഒരാളിൽ ഉണ്ടെന്ന് പച്ചക്കള്ളം പറയുന്നതും, യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രശംസയായി അവതരിപ്പിക്കുന്നതും കുറ്റകരമാണ്.*

*ഈ ചർച്ചയുടെ അവസാന ലക്ഷ്യം ഒരാളുടെ സാക്ഷ്യം സ്വീകരിക്കാമോ എന്നതാണ്. ഇമാം നവവി (رحمه الله) വ്യക്തമാക്കുന്നത്, ഒരാൾ ഇത്തരത്തിൽ ആളുകളെ പച്ചക്കള്ളം പറഞ്ഞ് പുകഴ്ത്തുന്നത് പതിവാക്കിയാൽ (അതിശയോക്തിയുടെ പരിധി ലംഘിച്ചാൽ), അയാൾ കള്ളം പറയുന്നവരുടെ കൂട്ടത്തിൽ പെടും.ഇസ്‌ലാമിക നിയമപ്രകാരം കള്ളം പറയുന്നത് ഒരാളുടെ 'അദാലത്ത്' (വിശ്വസ്തത) തകർക്കും.*

*നോക്കൂ എത്ര കൃത്യവും സൂക്ഷ്മവുമായാണ് ഇത്തരം വിഷയങ്ങൾ നമ്മുടെ മുൻഗാമികളായ പണ്ഡിത മഹത്തുക്കൾ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല ആൺകുട്ടികളുടെ പേരിലും പ്രണയവും കാമവും നിറച്ചുള്ള പാട്ടുകളായാൽ പോലും അത് ഹറാമാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നു.*

*തുടരും..*

*അബൂ നവവി* ✍🏼
*00974 77882082*
[7/7, 1:34 PM] +974 6658 2082: 💫✨💫✨💫✨💫✨💫💫✨💫✨💫

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21