ആക്ഷേപ രചന ഗാനങ്ങൾ

സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 3️⃣1️⃣

ഇമാം നവവി (رحمه الله) ആക്ഷേപ രചന ഗാനങ്ങളെക്കുറിച്ച് രേഖപ്പെടുത്തുന്നു:

إنشاء الشعر وإنشاده واستماعه جائز، فلو هجا الشاعر في شعره ولو بما هو صادق فيه ردت شهادته، وليس إثم حاكي الهجو كإثم منشئه، ويشبه أن يكون التعريض هجوا كالتصريح، وقال ابن كج: ليس التعريض هجوا، وترد شهادة الشاعر إذا كان يفحش ويشبب بامرأة بعينها، أو يصف أعضاء باطنة، فإن شبب بجاريته أو زوجته، فوجهان، أحدهما: يجوز ولا ترد شهادته، وهذا القائل يقول: إذا لم تكن المرأة معينة، لا ترد شهادته لاحتمال أنه يريد من تحل له، والصحيح أن ترد شهادته إذا ذكر جاريته أو زوجته بما حقه الإخفاء، لسقوط مروءته

كتاب روضة الطالبين للنووي رحمه الله📚

പദ്യരചന, അതിൻ്റെ ആലാപനം, ശ്രവിക്കൽ എന്നിവ അനുവദനീയമാണ്. എങ്കിലും, ഒരു കവി തൻ്റെ കവിതയിൽ ആരെങ്കിലുമൊരാളെ هجو ആക്ഷേപിക്കുകയാണെങ്കിൽ അത് സത്യമായിട്ടുള്ള കാര്യമാണെങ്കിൽ പോലും, അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടും.

ആക്ഷേപ കവിത ഉണ്ടാക്കുന്ന വെക്തിയുടെ അത്രയും പാപം അത് ഹികായത് (റിപ്പോർട്ട്) ചെയ്യുന്നവന് ഇല്ല, تعريض സൂചനയായിട്ടുള്ള ആക്ഷേപം تصريح വ്യക്തമായ ആക്ഷേപത്തോട് സാമ്യതയുണ്ട്. എന്നാൽ, ഇമാം ഇബ്നു കജ് (رحمه الله) പറഞ്ഞിരിക്കുന്നത് സൂചനയായിട്ടുള്ള ആക്ഷേപം, ആക്ഷേപമായി കണക്കാക്കില്ല എന്നാണ്.

ഒരു കവി അശ്ലീലം പറയുകയും ഒരു പ്രത്യേക സ്ത്രീയെക്കുറിച്ച് تشبيب (സ്ത്രീയുടെ സൗന്ദര്യ വർണ്ണനകൾ നടത്തുക, അവളോടുള പ്രണയം പ്രകടമാക്കുക, വിരഹദുഃഖം) പ്രകടമാക്കുക, തുടങ്ങിയ കാര്യങ്ങൾ) നടത്തുകയോ അല്ലെങ്കിൽ അവളുടെ ശരീരത്തിൻ്റെ മറക്കേണ്ട അവയവങ്ങളെ വർണ്ണിക്കുകയോ ആണെങ്കിൽ അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടും. അത്തരത്തിലുള്ളവർ സാക്ഷിക്ക് യോഗ്യനല്ല

എന്നാൽ, സ്വന്തം ഭാര്യയെയോ അവൻ്റെ അടിമസ്ത്രീയെയോ കുറിച്ചാണ് മേൽപ്രകാരം വർണ്ണന നടത്തുന്നതെങ്കിൽ, അത് സംബന്ധമായി രണ്ട് അഭിപ്രായങ്ങളുണ്ട്: ഒന്നാമത്തെ അഭിപ്രായം: അത് അനുവദനീയമാണ്, അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടില്ല. ഈ അഭിപ്രായക്കാർ പറയുന്നത്, സ്ത്രീയെ കൃത്യമായി നിശ്ചയിച്ചിട്ടില്ലെങ്കിൽ, അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടില്ല, കാരണം അത് തനിക്ക് അനുവദനീയമായ സ്ത്രീയെ ഉദ്ദേശിച്ചാവാം എന്നാണ്.

എന്നാൽ സ്വഹീഹ് ആയ അഭിപ്രായം സ്വന്തം ഭാര്യയെയോ അടിമസ്ത്രീയെയോ മറച്ചുവെക്കേണ്ട കാര്യങ്ങൾ പറഞ്ഞ് വർണ്ണിച്ചാലും അദ്ദേഹത്തിൻ്റെ സാക്ഷ്യം തള്ളപ്പെടും എന്നതാണ്, അത് അദ്ദേഹത്തിൻ്റെ മുറൂഅത് നഷ്ടപ്പെടുത്തുന്നു എന്നതാണ് കാരണം.

ഇമാം നവവി (رحمه الله)
കിത്താബ് റൗള 📚

മുകളിൽ പറഞ്ഞതിന്റെ ഉള്ളടക്കം മറ്റൊരാളെ കവിതയിലൂടെ പരിഹസിക്കുന്നത് സാക്ഷ്യം തള്ളപ്പെടാൻ കാരണമാകും. പാട്ടുകളിലൂടെ സ്ത്രീയെ വർണ്ണിക്കുന്നത് നിഷിദ്ധമാണ്.
ഭാര്യ/അടിമസ്ത്രീ ഇവരുടെ സ്വകാര്യതകൾ കവിതയിൽ വിവരിക്കുന്നത് അന്തസ്സില്ലായ്മയായി കണക്കാക്കപ്പെടുന്നു.

ഇന്നുള്ള സിനിമ ഗാനങ്ങൾ മിക്കയിനവും സ്ത്രീ സൗന്ദര്യങ്ങൾ വർണ്ണിച്ച് അശ്ലീല ചുവയോടെയുള്ളതാണെന്നതിൽ രണ്ട് അഭിപ്രായം ഉണ്ടാവാൻ തരമില്ല. അതുകൊണ്ടുതന്നെ അത്തരം പാട്ടുകളുൾ പാടലും കേൾക്കലും മതപരമായി നിഷിദ്ധമാണെന്ന് സുവ്യക്തവുമാണ്.

അബൂ നവവി ✍🏼
00974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21