ദഫ്, ചെണ്ട

സംഗീതം- ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 3️⃣0️⃣

ഇമാം നവവി (رحمه الله) ദഫ്, ചെണ്ട തുടങ്ങിയവയെ കുറിച്ചുള്ള ഇമാമീങ്ങളുടെ കർമ്മശാസ്ത്ര വീക്ഷണണങ്ങൾ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

أما الدف، فضربه مباح في العرس والختان، وأما في غيرهما، فأطلق صاحب «المهذب» والبغوي وغيرهما تحريمه، وقال الإمام والغزالي: حلال: وحيث أبحناه هو فيما إذا لم يكن فيه جلاجل، فإن كان، فالأصح حله أيضا. ولا يحرم ضرب الطبول إلا الكوبة، وهو طبل طويل متسع الطرفين ضيق الوسط، وهو الذي يعتاد ضربه المخنثون، والطبول التي تهيأ لملاعب الصبيان إن لم تلحق بالطبول الكبار، فهي كالدف، وليست كالكوبة بحال، والضرب بالصفاقتين حرام، كذا ذكره الشيخ أبو محمد وغيره؛ لأنه من عادة المخنثين،

وتوقف فيه الإمام؛ لأنه لم يرد فيه خبر بخلاف الكوبة. وفي تحريم الضرب بالقضيب على الوسائد وجهان، قطع العراقيون بأن مكروه لا حرام، والرقص ليس بحرام، قال الحليمي: لكن الرقص الذي فيه تثن وتكسر يشبه أفعال المخنثين حرام على الرجال والنساء.

ദഫ് വിവാഹം, ചേലാകർമ്മം (സുന്നത്ത് കല്യാണം) എന്നിവയിൽ 'ദഫ്' ഉപയോഗിക്കുന്നത് അനുവദനീയമാണ്. എന്നാൽ മറ്റ് സന്ദർഭങ്ങളിൽ, 'അൽ-മുഹദ്ദബ്' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവും (ഇമാം ശീറാസി (رحمه الله), ഇമാം ബഗ്‌വി(رحمه الله) വും,മറ്റുള്ളവരും അത് നിരുപാധികം ഹറാമാണെന്ന് അഭിപ്രായപ്പെട്ടു.

(പൊതുവേ നാം ഉപയോഗിക്കുന്ന ദഫ് പോലും എല്ലാ പണ്ഡിതന്മാരും നിരുപാധികം അനുവദനീയമാണ് എന്ന് പറഞ്ഞവരെല്ല എന്നത് ശ്രദ്ധേയമാണ്. ശാഫിഈ മദ്ഹബിലെ പ്രഗൽഭരായ ആദ്യകാല പണ്ഡിതന്മാർ പോലും നിരുപാധികം ദഫ് നിഷിദ്ധമാണെന്ന് പറഞ്ഞവർ പോലും ഉണ്ടെന്ന് ചുരുക്കം)

എന്നാൽ, ഇമാം ഹറമൈനിയും (رحمه الله) ഇമാം ഗസ്സാലിയും (رحمه الله) അത് അനുവദനീയമാണ് (ഹലാൽ) എന്ന് അഭിപ്രായപ്പെട്ടു. നാം അത് അനുവദനീയം എന്ന് പറഞ്ഞിട്ടുള്ളത് അതിൽ ചിലങ്കകൾ ഇല്ലെങ്കിലാണ്. ഇനി അതിൽ ചിലങ്കകൾ ഉണ്ടെങ്കിൽ പോലും, അത് അനുവദനീയമാണ് എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം. (അസ്വഹ്ഹ്).

കൂബ' ഒഴികെയുള്ള ചെണ്ടകൾ (അത്ത്-തുബൂൽ) ഉപയോഗിക്കുന്നത് നിഷിദ്ധമല്ല. കൂബ എന്നത് നീളമുള്ളതും രണ്ട് അറ്റങ്ങൾ വിസ്താരമുള്ളതും മധ്യഭാഗം ഇടുങ്ങിയതുമായ ഒരു ചെണ്ടയാണ്. സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്മാർ (المخنثون) സാധാരണയായി ഇത് ഉപയോഗിക്കാറുണ്ട്.

കുട്ടികളുടെ കളികൾക്കായി തയ്യാറാക്കുന്ന ചെണ്ടകൾ, വലിയ ചെണ്ടകളുടെ കൂട്ടത്തിൽപ്പെടുന്നില്ലെങ്കിൽ, അത് ദഫിന് തുല്യമാണ്; അത് ഒരിക്കലും കൂബക്ക് തുല്യമല്ല. അസ്-സ്വഫാഖതഇമീങ്ങളുടെ ിലുള്ളതും ലോഹ നിർമ്മിതവുമായ രണ്ട് പ്ലെയ്റ്റുകൾ) ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നത് നിഷിദ്ധമാണ്.

ഇമാം ശൈഖ് അബൂ മുഹമ്മദും ( رحمه الله) മറ്റുള്ളവരും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്, കാരണം ഇത് സ്ത്രീകളെ അനുകരിക്കുന്ന പുരുഷന്മാരുടെ ശീലങ്ങളിൽപ്പെട്ടതാണ്. എന്നാൽ, ഇമാം ഹറമൈനി (رحمه الله) ഇതിൽ വിധി പറയാതെ മൗനമവലംബിച്ചു (തവഖ്ഖുഫ് ചെയ്തു), കാരണം 'കൂബ'ക്ക് വിപരീതമായി ഇതിനെക്കുറിച്ച് പ്രത്യേക നിരോധനം വന്നിട്ടില്ല എന്നതു കൊണ്ടാണ്.

തലയിണകളിൽ (قضيب) വടി ഉപയോഗിച്ച് അടിക്കുന്നതിൻ്റെ മതവിധിയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്: അത് നിഷിദ്ധമല്ല, മറിച്ച് കറാഹത്ത് ആണെന്ന് ഇറാഖിലെ പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞു.

റഖ്‌സ് ഹറാമല്ല. എന്നാൽ ഹലീമി رحمه الله പറഞ്ഞു: ശരീരം വളച്ചും, ഒടിച്ചും സ്ത്രീകളെപ്പോലെ നൃത്തം ചെയ്യുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഹറാമാണ്."

റൗദത്തുത്ത്വാലിബീൻ 📚

അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21