സംഗീതം: ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) വിന്റെ അഭിപ്രായം
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣8️⃣
പാട്ടുകളെ കുറിച്ച് ഹംബലി മദ്ഹബിന്റെ ഇമാം കൂടിയായ ഇമാം അഹ്മദ് ബിൻ ഹമ്പൽ (رحمه الله) വിന്റെ അഭിപ്രായം ഇങ്ങനെ:
وذكر أبو الفرج الجوزي عن إمامه أحمد بن حنبل ثلاث روايات قال: وقد ذكر أصحابنا عن أبي بكر الخلال وصاحبه عبد العزيز إباحة الغناء، وإنما أشاروا إلى ما كان في زمانهما من القصائد الزهديات، قال: وعلى هذا يحمل ما لم يكرهه أحمد، ويدل عليه أنه سئل عن رجل مات وخلف ولدا وجارية مغنية فاحتاج الصبي إلى بيعها فقال: تباع على أنها ساذجة لا على أنها مغنية. فقيل له: إنها تساوي ثلاثين ألفا، ولعلها إن بيعت ساذجة تساوي عشرين ألفا؟ فقال: لا تباع إلا على أنها ساذجة. قال أبو الفرج: وإنما قال أحمد هذا لأن هذه الجارية المغنية لا تغني بقصائد الزهد، بل بالأشعار المطربة المثيرة إلى العشق
ഇമാം അബുൽ ഫറജ് അൽ-ജൗസി ( رحمه الله) ബഹുമാനപ്പെട്ടവരുടെ ഇമാമായ അഹ്മദ് ബിൻ ഹൻബലിൽ ( رحمه الله) നിന്ന് മൂന്ന് റിപ്പോർട്ടുകൾ ഉദ്ധരിച്ചു. അവർ പറഞ്ഞു: "നമ്മുടെ അസ്ഹാബ് ഇമാം അബൂബക്കർ അൽ-ഖല്ലാൽ (رحمه الله), അവരുടെ സാഹിബ് ഇമാം അബ്ദുൽ അസീസ് (رحمه الله) എന്നിവരിൽ നിന്ന് പാട്ട് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, അവർ ഉദ്ദേശിച്ചത് അവരുടെ കാലഘട്ടത്തിലെ زهديات കവിതകളാണ്. ( ഇഹലോക ജീവിതത്തിലെ സുഖങ്ങളെ ഉപേക്ഷിക്കാനും പരലോക ജീവിതത്തിന് വേണ്ടി ഒരുങ്ങാനും പ്രേരിപ്പിക്കുന്ന കവിതകൾ).
ഇമാം അബുൽ ഫറജ് (رحمه الله) തുടർന്നു പറഞ്ഞു : ഇമാം അഹ്മദ് ബിൻ ഹംമ്പൽ (رحمه الله) പാട്ടിനെ വെറുത്തിരുന്നില്ല എന്നതിനെ زهديات കവിതകളാണെന്നതിൻ്റെ മേൽ ചുമത്തപപ്പെടേണ്ടതാണ് . ഇതിന് തെളിവായി, അവിടുന്ന് പറഞ്ഞത് ഇമാം അഹ്മദ് ബിൻ ഹംമ്പൽ (رحمه الله) നോട് ചോദിക്കപ്പെട്ട ഒരു ചോദ്യത്തിന് അവിടുന്ന് നൽകിയ മറുപടിയാണ്.
ചോദ്യം - ഒരു മനുഷ്യൻ മരിക്കുകയും അയാൾക്ക് ഒരു കുട്ടിയും ഒരു പാട്ടുകാരിയായ ദാസിയും (അടിമ സ്ത്രീ) ഉണ്ടൊകുകയും ആ കുട്ടിക്ക് അവളെ വിൽക്കേണ്ടിവന്നു. അപ്പോൾ ഇമാം അഹ്മദ് ( رحمه الله) പറഞ്ഞു: 'അവളെ ഒരു സാധാരണക്കാരിയായി വിൽക്കണം, പാട്ടുകാരിയായി വിൽക്കരുത്.'
അപ്പോൾ മഹാനവർകളോട് ചോദിക്കപ്പെട്ടു: 'അവൾക്ക് മുപ്പതിനായിരം വിലയുണ്ട്, സാധാരണക്കാരിയായി വിറ്റാൽ ഇരുപതിനായിരം മാത്രമേ ലഭിക്കൂ.' അപ്പോൾ അവിടുന്ന് പറഞ്ഞു: 'അവളെ സാധാരണക്കാരിയായി മാത്രമേ വിൽക്കാവൂ.' അബുൽ ഫറജ് (റ)പറയുന്നു: അഹ്മദ് (رحمه الله) ഇങ്ങനെ പറഞ്ഞത് ആ പാട്ടുകാരി زهديات കവിതകളല്ല, മറിച്ച് പ്രണയത്തെ പ്രേരിപ്പിക്കുന്ന മധുരമായ കവിതകളാണ് പാടിയിരുന്നത് എന്നതു കൊണ്ടാണ്. ഈ സംഭവം വിശദീകരിച്ചുകൊണ്ട് മുകളിൽ പറഞ്ഞ കാര്യങ്ങൾ സ്ഥിരപ്പെടുത്താൻ ഇമാം ഇബ്നുൽ ജൗസി (رحمه الله) രേഖപ്പെടുത്തി:
وهذا دليل على أن الغناء محظور، إذ لو لم يكن محظورا ما جاز تفويت المال على اليتيم وصار هذا كقول أبي طلحة للنبي صلى الله عليه وسلم: عندي خمر لأيتام؟ فقال: أرقها فلو جاز استصلاحها لما أمر بتضييع مال اليتامى.
"ഇത് പാട്ട് നിഷിദ്ധമാണെന്നതിന് തെളിവാണ്, കാരണം അത് നിഷിദ്ധമായിരുന്നില്ലെങ്കിൽ യത്തീമിൻ്റെ സമ്പത്ത് നഷ്ടപ്പെടുത്താൻ ഇമാം അഹമ്മദ് ബിൻ ഹംമ്പൽ (رحمه الله) അനുവദിക്കില്ലായിരുന്നു. ഇത് അബൂ ത്വൽഹ (رضِىَ ٱللَّهُ عَنۡهُ) നബി (ﷺ)യോട് ചോദിച്ചത് പോലെയാണ്: 'എൻ്റെ അടുത്ത് യത്തീം കുട്ടികളുടെ കള്ളുണ്ട്?' അപ്പോൾ നബി (ﷺ) പറഞ്ഞു: 'അത് ഒഴുക്കിക്കളയുക.' അത് ഉപയോഗിക്കാൻ അനുവദനീയമായിരുന്നെങ്കിൽ നബി (ﷺ) യത്തീമിൻ്റെ സമ്പത്ത് നശിപ്പിക്കാൻ പറയില്ലായിരുന്നു."
ഇസ്‌ലാമിക നിയമപ്രകാരം അനാഥയുടെ സ്വത്ത് സംരക്ഷിക്കൽ നിർബന്ധമാണ് അത് നഷ്ടപ്പെടുത്തുന്നത് വലിയ പാപമാണ്. എന്നാൽ പാട്ടുകാരിയായ അടിമസ്ത്രീയെ 'പാട്ടുകാരി' എന്ന നിലയിൽ വിറ്റാൽ ലഭിക്കുമായിരുന്ന കൂടുതൽ പണം (മുൻപത്തെ ഉദാഹരണത്തിൽ പറഞ്ഞ 10,000 നാണയങ്ങൾ) വേണ്ടെന്നു വെക്കാൻ ഇമാം അഹമ്മദ് ബിൻ ഹംമ്പൽ (رحمه الله) നിർദ്ദേശിച്ചത്, ആ വരുമാനം ഹറാമായ വഴിയിലൂടെ ആയതുകൊണ്ടാണ്. ഒരു കാര്യം ഹറാമാണെങ്കിൽ മാത്രമേ അനാഥയുടെ സ്വത്ത് പോലും അവിടെ നഷ്ടപ്പെടുത്താൻ അനുവാദമുള്ളൂ.
.jpg)
Comments
Post a Comment