പാട്ട് കേൾക്കൽ
സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം 2️⃣7️⃣
"പാട്ട് കേൾക്കാൻ വേണ്ടി ഒരുമിച്ചുകൂട്ടിയാൽ അവൻ വിഡ്ഢിയാണ്"
قال: وقال الشافعي: وصاحب الجارية إذا جمع الناس لسماعها فهو سفيه ترد شهادته، ثم غلظ القول فيه فقال: فهي دياثة. وإنما جعل صاحبها سفيها لأنه دعا الناس إلى الباطل، ومن دعا الناس إلى الباطل كان سفيها.
ഇമാം അബൂ ത്വയ്യിബ് അൽ-ത്വബരി (رحمه الله) പറഞ്ഞു: ശാഫിഈ (رحمه الله) പറഞ്ഞു: "ഒരു അടിമസ്ത്രീയുടെ ഉടമസ്ഥൻ അവളുടെ പാട്ട് കേൾക്കാൻ വേണ്ടി ആളുകളെ ഒരുമിച്ചുകൂട്ടിയാൽ അവൻ വിഡ്ഢിയാണ്, അവൻ്റെ സാക്ഷ്യം തള്ളപ്പെടും."
ശേഷം, ബഹുമാനപ്പെട്ടവർ അതിനെക്കുറിച്ച് കൂടുതൽ കടുത്ത ഭാഷയിൽ പറഞ്ഞു: "അത് 'ദിയാസത്ത്' ആകുന്നു (തൻ്റെ കുടുംബാംഗങ്ങളിലോ അതായത് ഭാര്യ-മക്കളിലോ സഹോദരിമാരിലോ മറ്റോ അവിഹിത ബന്ധങ്ങളോ വ്യഭിചാരം, അല്ലെങ്കിൽ മറ്റു ഹറാമായ ബന്ധങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള ധാർമ്മികമായ തിന്മകളോ സംഭവിക്കുമ്പോൾ, അതിൽ നിസ്സംഗത കാണിച്ച് , അതിനെ പ്രശനമാക്കാതെ അംഗീകരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പ്രവണത.)
അവളുടെ ഉടമസ്ഥനെ വിഡ്ഢിയാക്കിയത് അവൻ ആളുകളെ അസത്യത്തിലേക്ക് ക്ഷണിച്ചതു കൊണ്ടാണ്. അസത്യത്തിലേക്ക് ക്ഷണിക്കുന്നവൻ വിഡ്ഢിയാണ്.
📚 تفسير القرطبي
ഇന്ന് സമൂഹത്തിൽ ഗാനമേളകളുടെ പേരിൽ പാട്ട് സംഘടിപ്പിക്കുകയും അതിനായി ലക്ഷങ്ങൾ പൊടിക്കുകയും ഇത്തരം പ്രവർത്തനങ്ങളുടെ കോർഡിനേഷനുകൾ നടത്തുകയും ചെയ്യുന്നത് പലപ്പോഴും മുസ്ലിം നാമധാരികളാണ് എന്നതാണ് നാം കണ്ടുവരുന്നത്. അത്തരക്കാരുടെ സാക്ഷ്യം പോലും സ്വീകരിക്കപ്പെടുന്നില്ല എന്നത് എത്രമാത്രം ഗൗരവമുള്ള വിഷയമാണ്. ഈ രീതിയിലുള്ള പരിപാടികൾക്ക് സമയം ചെലവഴിക്കുന്നവർക്ക് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ ഇത്തരം ചരിത്രങ്ങൾ ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഒരാൾ തെറ്റ് ചെയ്യുന്നത് വ്യക്തിപരമായ കുറ്റമാണ്. എന്നാൽ, 'ആളുകളെ കൂട്ടിയിണക്കുക' എന്നത് ആ തെറ്റിനെ സമൂഹത്തിൽ പ്രചരിപ്പിക്കലാണ്.അനാവശ്യമായ കാര്യങ്ങളിലേക്കും (ബാത്വിലായ) അസത്യങ്ങളിലേക്കും ആളുകളെ ക്ഷണിക്കുന്നത് വഴി അയാൾ സമൂഹത്തിൽ തിന്മ വളർത്താൻ കാരണമാകുന്നു.
സത്യത്തിലേക്ക് വഴിനടത്തേണ്ടവൻ അസത്യത്തിലേക്ക് ആളുകളെ വിളിക്കുമ്പോൾ അയാൾ നീതിമാൻ എന്ന പദവിയിൽ നിന്ന് പുറത്താകുന്നു.
أبو الطيب طاهر بن عبد الله بن طاهر بن* *عمر الطبري الشافعي (348- 450هـ
ഹിജ്റ 348 ൽ ജനിച്ചു 450 വഫാത്തായ പ്രസിദ്ധ പണ്ഡിതരാണ് ഇമാം അബു ത്വയ്യിബ് ത്വബ് രി (رحمه الله)
സ്ത്രീകളുടെ പാട്ട് പുരുഷൻ കേൾക്കാൻ പാടില്ലന്നറിയിക്കുന്ന ഭാഗം
وقال أبو الطيب الطبري: أما سماع الغناء من المرأة التي ليست بمحرم فإن أصحاب الشافعي قالوا لا يجوز، سواء كانت حرة أو مملوكة
ഇമാം അബൂ ത്വയ്യിബ് ത്വബരി (رحمه الله) പറഞ്ഞു: "ഒരു പുരുഷന് 'മഹ്‌റം' (വിവാഹം നിഷിദ്ധമായ ബന്ധം) അല്ലാത്ത സ്ത്രീയുടെ പാട്ട് (അതായത് അന്യസ്ത്രീകൾ ) കേൾക്കുന്നതിനെക്കുറിച്ച്, ഇമാം ശാഫിഈ (رحمه الله) യുടെ അസ്ഹാബ് (അനുയായികൾ) അത് അനുവദനീയമല്ലെന്ന് പറഞ്ഞു. ആ സ്ത്രീ സ്വതന്ത്രയോ അടിമയോ ആകട്ടെ."
സ്ത്രീകളുടെ പാട്ട് പുരുഷൻ കേൾക്കാൻ പാടില്ലന്ന് ഇമാമുകൾ കൂടുതൽ വിശദീകരിച്ച ഭാഗങ്ങൾ ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ നമുക്ക് വായിക്കാം ഇൻശാ അല്ലാഹ്
അബൂ നവവി ✍🏼
00974 77882082
.jpg)
Comments
Post a Comment