സംഗീതം: പണ്ഡിത ലോകത്തിന്റെ ഇജ്മാഅ് (ഏകോപനം)

 


സംഗീതം: ഇസ്ലാമിക കാഴ്ചപ്പാട്,ഭാഗം 2️⃣6️⃣

ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ പാട്ടിനെ വെറുക്കുകയും അതിനെ തടയുകയും ചെയ്യുന്നതിൽ ഒറ്റക്കെട്ടാണ്.

قال الطبري: فقد أجمع علماء الأمصار على كراهة الغناء والمنع منه. وإنما فارق الجماعة إبراهيم بن سعد وعبيد الله العنبري، وقد قال رسول الله صلى الله عليه وسلم: (عليكم بالسواد الأعظم. ومن فارق الجماعة مات ميتة جاهلية). قال أبو الفرج: وقال القفال من أصحابنا: لا تقبل شهادة المغني والرقاص. قلت: وإذ قد ثبت أن هذا الأمر لا يجوز فأخذ الأجرة عليه لا تجوز. وقد ادعى أبو عمر بن عبد البر الإجماع على تحريم الأجرة على ذلك. وقد مضى في الانعام عند قوله:" وعنده مفاتح الغيب" «١» [الانعام: ٥٩] وحسبك.

ഇമാം ത്വബരി (رحمه الله) പറഞ്ഞു: എല്ലാ പ്രദേശങ്ങളിലെയും പണ്ഡിതന്മാർ പാട്ടിനെ വെറുക്കുകയും അതിനെ തടയുകയും ചെയ്യുന്നതിൽ ഇജ്മാആയിട്ടുണ്ട്. (ഏകാഭിപ്രായക്കാരായിട്ടുണ്ട്).

ഇബ്റാഹീം ബിൻ സഅ്ദും (رضِىَ ٱللَّهُ عَنۡهُ) ഉബൈദുല്ലാഹ് അൽ-അൻബരിയും (رضِىَ ٱللَّهُ عَنۡهُ) മാത്രമാണ് ഈ അഭിപ്രായത്തിനെതിരായുള്ളത്. റസൂൽ (ﷺ) പറഞ്ഞിട്ടുണ്ട്: 'നിങ്ങൾ വലിയ കൂട്ടത്തോടൊപ്പം ചേരുക, അൽജമാഅത്തിനെ (പണ്ഡിതന്മാരുടെ ഏകഖണ്ഡമായ അഭിപ്രായത്തെ) ആരെങ്കിലും വേർപിരിഞ്ഞാൽ, അവൻ ജാഹിലിയ്യാ മരണംവരിച്ചു എന്ന്. ഇമാം അബുൽ ഫറജ് (رحمه الله) പറഞ്ഞു: "നമ്മുടെ അസ്ഹാബിൽപെട്ട ഇമാം ഖഫ്ഫാൽ (رحمه الله)പറഞ്ഞു: 'ഗായകരുടെയും നൃത്തം ചെയ്യുന്നവരുടെയും സാക്ഷ്യം സ്വീകരിക്കില്ല.'"

ഞാൻ (ഇമാം ത്വബരി (رحمه الله) പറയുന്നു: "ഈ കാര്യം അനുവദനീയമല്ലെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക്, അതിന് പ്രതിഫലം വാങ്ങുന്നതും അനുവദനീയമല്ല. അതിൻ്റെ പ്രതിഫലം നിഷിദ്ധമാണെന്ന് ഇമാം അബൂ ഉമർ ഇബ്നു അബ്ദിൽ ബർ (رحمه ഇജ്മാഅ് (ഏകകണ്ഠമായ) ആയ അഭിപ്രായമാണെന്ന് പറഞ്ഞിട്ടുണ്ട്.

 അവൻ്റെ പക്കലാണ് അദൃശ്യത്തിൻ്റെ താക്കോലുകൾ' [അൽ-അൻആം: 59] എന്ന വചനത്തിൻ്റെ വ്യാഖ്യാനത്തിൽ ഇതിനെക്കുറിച്ച് മുമ്പ് ചർച്ച ചെയ്തിട്ടുണ്ട്. ഇത് തന്നെ നിങ്ങൾക്ക് മതി."

  📚 تفسير القرطبي

പണ്ഡിത ലോകത്തിന്റെ ഇജ്മാഅ് (ഏകോപനം)

ഇസ്‌ലാമിക ലോകത്തെ ഭൂരിഭാഗം പണ്ഡിതന്മാരും സംഗീതത്തെ നിഷിദ്ധമായോ അല്ലെങ്കിൽ വെറുക്കപ്പെട്ട കാര്യമായോ ആണ് കണക്കാക്കുന്നത് എന്ന് ഇമാം ത്വബ്രി (رحمه الله) വ്യക്തമാക്കുന്നു. ചുരുക്കം ചില പണ്ഡിതന്മാർ മാത്രമാണ് ഇതിൽ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത്.

[5/7/2026 11:40 PM] Abu Thahir Nk: *അതുകൊണ്ടുതന്നെ ജമാഅത്തിനൊപ്പം (സംഘം) നിൽക്കുക: ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് സ്ഥാപിക്കാൻ ഇമാം ത്വബ്രി (رحمه الله) ഒരു ഹദീസിനെ തെളിവായി കൊണ്ടുവരികയും ചെയ്തിരിക്കുന്നു. മുസ്ലിം ഉമ്മത്തിൻ്റെ പൊതുവായ പാത പിന്തുടരേണ്ടതിൻ്റെ പ്രാധാന്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു കാര്യം ഹറാമാണെങ്കിൽ അതിലൂടെ സമ്പാദിക്കുന്ന വരുമാനവും ഹറാമായിരിക്കും എന്നത് തീർച്ചയാണ്. സംഗീത പരിപാടികൾ നടത്തി പണം വാങ്ങുന്നത് പണ്ഡിതന്മാർ വിലക്കിയിട്ടുണ്ട്. കാരണം അത് കടുത്ത തെറ്റാണ് ഇത് പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട കാര്യവുമാണ്.

അബൂ നവവി ✍🏼

00974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21