പാടുന്ന സ്ത്രീകളെ വാങ്ങുന്നവർ

 


സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് ഭാഗം2️⃣4️⃣

പാടുന്ന സ്ത്രീകളെ വാങ്ങുന്നതിനെ ഇമാം മാലിക് (رحمه الله) എതിർത്തു


وذكر أبو الطيب طاهر بن عبد الله الطبري قال: أما مالك بن أنس فإنه نهى عن الغناء وعن استماعه، وقال: إذا اشترى جارية ووجدها مغنية كان له ردها بالعيب، وهو مذهب سائر أهل المدينة، إلا إبراهيم بن سعد فإنه حكى عنه زكريا الساجي أنه كان لا يرى به بأسا.


അബൂത്വയ്യിബ് താഹിർ ബിൻ അബ്ദില്ലാഹ് അത്തബരി ( رحمه الله) പറഞ്ഞു: "ഇമാം മാലിക് ബിൻ അനസ് ( رحمه الله) പാട്ട് നിരോധിച്ചിരുന്നു. പാടുന്ന സ്ത്രീകളെ വാങ്ങുന്നതിനെയും മഹാനവർകൾ എതിർത്തു.

ഒരു വേലക്കാരിയെ വാങ്ങിയ ശേഷം അവൾ പാട്ടുകാരിയാണെന്ന് കണ്ടാൽ, അതൊരു ന്യൂനതയായി കണക്കാക്കി അവളെ തിരികെ നൽകാൻ അവകാശമുണ്ടെന്ന് ഇമാം മാലിക്  ( رحمه الله) പറഞ്ഞു. ഇത് ഇബ്റാഹീം ബിൻ സഅദ് (رحمه الله) ഒഴികെയുള്ള എല്ലാ മദീനക്കാരുടെയും അഭിപ്രായമാണ്.

ഇബ്റാഹീം ബിൻ സഅദിനെ ( رحمه الله) ക്കുറിച്ച് സകരിയ്യ അസ്സാജി ( رحمه الله) രേഖപ്പെടുത്തിയത് അവർക്ക് അതിൽ കുഴപ്പമില്ലായിരുന്നു എന്നാണ്.

മാലിക്കി മദ്ഹബിന്റെ ഇമാമായ ഇമാം മാലിക് ബിൻ അനസ് (رحمه الله)  സംഗീതം കേൾക്കുന്നതിനോട് കർക്കശമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പാട്ടു പാടുന്നത് ഒരു 'ന്യൂനത'യായി മഹാനവർകൾ കണ്ടു. കച്ചവട നിയമപ്രകാരം ഒരു വസ്തുവിന് പോരായ്മയുണ്ടെങ്കിൽ അത് തിരിച്ചുനൽകാൻ അവകാശമുണ്ട്. ഒരു ദാസി ഗായികയാണെന്നത് അക്കാലത്തെ മദീനയിലെ ഭൂരിഭാഗം പണ്ഡിതന്മാരും ഒരു കുറവായാണ് പരിഗണിച്ചിരുന്നത്. മദീനയിലെ ഭൂരിഭാഗം പണ്ഡിതന്മാരും (അഹ്ലുൽ മദീന) ഇതേ അഭിപ്രായക്കാരായിരുന്നു.

പഴയ കാലത്ത് പാട്ടുകാരികളെ വാങ്ങിയിരുന്നുവെങ്കിൽ ഇക്കാലത്ത് പാട്ടുകാരികളെ വലിയ സംഖ്യകൾ കൊടുത്തു ഒന്നോ രണ്ടോ മണിക്കൂർ പരിപാടികൾക്ക് വേണ്ടി ക്ഷണിക്കുന്നു. ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടിൽ പാട്ടുപാടുന്ന സ്ത്രീകളെ കണ്ടാൽ ന്യൂനതയായി കണ്ടിരുന്നുവെങ്കിൽ ഇക്കാലത്ത് പാട്ടുകാരികൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള കാഴ്ചയാണ് നാം കാണുന്നത്.

ചില സംഗീത ഉപകരണങ്ങൾ യുദ്ധങ്ങളിൽ ഉപയോഗിക്കുന്നതിന്  ഇളവ് നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് കാണുക

قال ابن العربي: فأما طبل الحرب فلا حرج فيه، لأنه يقيم النفوس ويرهب العدو. وفي اليراعة تردد. والدف مباح.

الجوهري وربما سموا قصبة الراعي التي يزمر بها هيرعة ويراعة

ഇമാം ഇബ്നുൽ അറബി ( رحمه الله) പറഞ്ഞു: യുദ്ധത്തിനുള്ള ഡ്രം (തബല) ഉപയോഗിക്കുന്നതിൽ തെറ്റില്ല, കാരണം അത് മനസ്സിന് ധൈര്യം നൽകുകയും ശത്രുവിനെ ഭയപ്പെടുത്തുകയും ചെയ്യുന്നു. 'യറാഅ'യുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. 'ദഫ്' അനുവദനീയമാണ്.

ഇമാം ജൗഹരി ( رحمه الله) പറഞ്ഞു: "ചിലപ്പോൾ ഇടയൻ ഊതുന്ന ഓടക്കുഴലിന് 'ഹിർഅ' എന്നും 'യറാഅ' എന്നും അവർ പേര് നൽകും."

ഇമാം ഖുർതുബി (رحمه الله) 📚

അബൂ നവവി✍🏼

0097477882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21