ഒട്ടകസവാരിക്കിടയുള്ള പാട്ട്



സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട് - ഭാഗം 2️⃣3️⃣

അൻജശഃ (رضِىَ ٱللَّهُ عَنۡهُ) വിന്റെ ഒട്ടകസവാരിക്കിടയുള്ള പാട്ട് നബിﷺ തങ്ങൾ നിർത്തിക്കാനുള്ള കാരണം"


നബി ﷺ തങ്ങൾ സംഘമായി യാത്ര പോകുന്ന സമയത്ത് ഒട്ടകങ്ങളെ പാട്ടുപാടി തെളിച്ചു കൊണ്ടുപോകാൻ സ്വഹാബിയായ ഒരു കുട്ടി ഉണ്ടായിരുന്നു അവരുടെ പേരാണ് അൻജശഃ (رضِىَ ٱللَّهُ عَنۡهُ)

ഇനി ഇത് സംബന്ധിച്ച ഹദീസ് കാണാം:

عن أنس قال: كان رسول الله ﷺ في بعض أسفاره، وغلام أسود يقال له أنجشة يحدو، فقال له رسول الله ﷺ: يا أنجشة، رويدك سوقا بالقوارير

قوله صلى الله عليه وسلم

يا أنجشة رويدك سوقك بالقوارير وفي رواية ويحك يا أنجشة رويدا سوقك بالقوارير وفي رواية يا أنجشة لا تكسر القوارير يعني ضعفة النساء


അനസ് (رضِىَ ٱللَّهُ عَنۡهُ) വിൽ നിന്ന് നിവേദനം: അനസ് (رضِىَ ٱللَّهُ عَنۡهُ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ﷺ തങ്ങളുടെ ഒരു യാത്രയിലായിരുന്നു. സ്വഹാബിയായ അൻജശഃ (رضِىَ ٱللَّهُ عَنۡهُ) എന്ന് പേരുള്ള ഒരടിമ ബാലൻ സവാരി മൃഗങ്ങളെ വേഗത്തിലോടിക്കാൻ പാടുന്ന പാട്ട് പാടിക്കൊണ്ടിരുന്നു. അപ്പോൾ നബി ﷺ അൻജശ (رضِىَ ٱللَّهُ عَنۡهُ) വിനോട് പറഞ്ഞു: 'അല്ലയോ അൻജശഃ,(رضِىَ ٱللَّهُ عَنۡهُ) പളുങ്ക് പാത്രങ്ങളെ സാവധാനം തെളിക്കുക.

നബി (ﷺ) പറഞ്ഞു: "അൻജശ, പതുക്കെ! ആ സ്ഫടിക കുപ്പികളെ ഓടിച്ചു കൊണ്ടുപോകുക."

മറ്റൊരു നിവേദനത്തിൽ: "അയ്യോ, അൻജശ! പതുക്കെ! ആ സ്ഫടിക കുപ്പികളെ നിങ്ങൾ തെളിച്ച് കൊണ്ട് പോവുക (ഓടിച്ചുകൊണ്ടുപോകുക). വേറൊരു നിവേദനത്തിൽ: "അൻജശ, ആ സ്ഫടിക കുപ്പികൾ പൊട്ടിക്കരുത്." ഇവിടെ 'സ്ഫടിക കുപ്പികൾ' എന്നതുകൊണ്ട് നബി (ﷺ) ഉദ്ദേശിച്ചത് ദുർബലരായ സ്ത്രീകളെയാണ്.

قال العلماء سمي النساء قوارير لضعف عزائمهن تشبيها بقارورة الزجاج لضعفها وإسراع الانكسار إليها واختلف العلماء في المراد بتسميتهن قوارير على قولين ذكرهما القاضي وغيره أصحهما عند القاضي وآخرين وهو الذي جزم به الهروي وصاحب التحرير وآخرون أن معناه أن أنجشة كان حسن الصوت وكان يحدو بهن وينشد شيئا من
القريض والرجز وما فيه تشبيب فلم يأمن أن يفتنهن ويقع في قلوبهن حداؤه فأمره بالكف عن ذلك ومن أمثالهم المشهورة الغنا رقية الزنى قال القاضي هذا أشبه بمقصوده صلى الله عليه وسلم وبمقتضى اللفظ قال وهو الذي يدل عليه كلام أبي قلابة المذكور في هذا الحديث في مسلم

ഈ ഹദീസ് സംബന്ധിച്ച് അഹ്ലുസ്സുന്നയുടെ ഇമാമുകൾ പറഞ്ഞു: "സ്ത്രീകളെ 'ഖവാറീർ' (സ്ഫടിക കുപ്പികൾ) എന്ന് വിളിച്ചത് അവരുടെ നിശ്ചയദാർഢ്യത്തിൻ്റെ ബലഹീനത കാരണമാണ്. പെട്ടെന്ന് പൊട്ടിപ്പോകുന്നതും ദുർബലവുമായ സ്ഫടിക കുപ്പികളോട് അവരെ ഉപമിച്ചു."

സ്ത്രീകളെ 'ഖവാറീർ' എന്ന് വിളിച്ചതിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് അഹ്ലുസ്സുന്നയുടെ ഇമാമുകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം ഖാദി ഇയാദ് (رحمه الله) യും മറ്റുള്ളവരും അത് രണ്ട് അഭിപ്രായങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.

അവയിൽ ഇമാം ഖാദി ഇയാദ് (رحمه الله) വിനും മറ്റുള്ളവർക്കും ഏറ്റവും ശരിയായ അഭിപ്രായം, ഇമാം ഹറവി (رحمه الله), തഹ് രീറിൻ്റെ രചയിതാവ് തുടങ്ങിയവർ ഉറപ്പിച്ചു പറഞ്ഞതും ഇതാണ്: "അൻജശ (رضِىَ ٱللَّهُ عَنۡهُ) നല്ല ശബ്ദമുള്ളവരായിരുന്നു, അത് കൊണ്ട് തന്നെ മനോഹരമായ പാടാൻ കഴിവുള്ളവരായിരുന്നു.

സ്വഹാബിയായ അൻജശ (رضِىَ ٱللَّهُ عَنۡهُ) അവർക്കു വേണ്ടി കവിതകളും, പ്രണയഗീതങ്ങളും പാടിയിരുന്നു. ഇത് സ്ത്രീകളെ വഴിതെറ്റിക്കാനും ആ പാട്ടുകൾ അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാനും കാരണമായേക്കുമോ എന്ന് നബി (ﷺ) ഭയപ്പെട്ടു. അതിനാൽ അവിടുന്ന് അത് നിർത്താൻ അൻജശ (رضِىَ ٱللَّهُ عَنۡهُ) വിനോട് കൽപ്പിച്ചു."

(പാട്ടുകൾ എന്തുമാത്രം സ്വാധീനിക്കാൻ കഴിയുമെന്ന് ഇതിൽ നിന്നുതന്നെ വ്യക്തം. അതുകൊണ്ടുതന്നെ ആ കുട്ടിയോട് പാട്ടുപാടുന്നത് നിർത്താൻ നബി ﷺ ആവശ്യപ്പെട്ടു. ഇന്ന് പാട്ടുകാരായ ആളുകളുടെ ഫാൻസ് (ആരാധക വൃന്ദം) എന്തു മാത്രമുണ്ടെന്ന് നാം നേരിട്ട് കാണുന്ന കാലം കൂടിയാണല്ലോ).

അവരുടെ പ്രസിദ്ധമായ ചൊല്ലുകളിൽ ഒന്നാണ്: "പാട്ട് വ്യഭിചാരത്തിൻ്റെ മന്ത്രമാണ്. "ഇമാം ഖാദി ഇയാദ് (رحمه الله) പറഞ്ഞു: "ഇതാണ് നബി (ﷺ)യുടെ ഉദ്ദേശ്യത്തോടും ഈ വാക്യത്തിൻ്റെ ആശയത്തോടും കൂടുതൽ യോജിക്കുന്നത്." ബഹുമാനപ്പെട്ടവർ തുടർന്നു: "ഈ ഹദീസിലെ അബൂ ഖിലാബ (رضِىَ ٱللَّهُ عَنۡهُ) യുടെ വാക്കുകൾ സ്വഹീഹ് മുസ്ലിമിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഇതിനെയാണ് സൂചിപ്പിക്കുന്നത്."

മേൽ പറയപ്പെട്ട ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാമുകൾ നൽകുന്ന രണ്ടാമത്തെ അഭിപ്രായം:

والقول الثاني أن المراد به الرفق في السير لأن الإبل إذا سمعت الحداء أسرعت في المشي واستلذته فأزعجت الراكب وأتعبته فنهاه عن ذلك لأن النساء يضعفن عند شدة الحركة ويخاف ضررهن وسقوطهن

ഇവിടെ ഉദ്ദേശിക്കുന്നത്, ഒട്ടകങ്ങളെ തെളിക്കുന്നതിൽ മൃദുവായ സമീപനം സ്വീകരിക്കണമെന്നാണ്.

കാരണം, ഒട്ടകങ്ങൾ പാട്ട് കേട്ടാൽ വേഗത്തിൽ നടക്കാൻ തുടങ്ങും. അത് വാഹനത്തിൽ യാത്ര ചെയ്യുന്നവരെ അസ്വസ്ഥരാക്കുകയും, ക്ഷീണിപ്പിക്കുകയും ചെയ്യും.സ്ത്രീകൾ പെട്ടെന്നുള്ള ചലനങ്ങളിൽ ദുർബലരാകുകയും അവർക്ക് ദോഷം സംഭവിക്കാനും വീഴാനും സാധ്യതയുള്ളതുകൊണ്ട് നബി (ﷺ) അൻജശ (رضِىَ ٱللَّهُ عَنۡهُ) വിനെ അതിൽ നിന്ന് വിലക്കി.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (رحمه الله) ഈ കാര്യങ്ങൾ കൂടി രേഖപ്പെടുത്തുന്നു:

وفي هذه الأحاديث جواز الحداء وهو بضم الحاء ممدود وجواز السفر بالنساء واستعمال المجاز *وفيه مباعدة النساء من الرجال ومن سماع كلامهم إلا الوعظ ونحوه

شرح مسلم📚 للنووي رحمه الله

ഈ ഹദീസുകളിൽ, ഹുദാഅ് (ഒട്ടകങ്ങളെ നയിക്കുമ്പോൾ പാടുന്ന ഗാനം) അനുവദനീയമാണെന്നും, സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്നത് അനുവദനീയമാണെന്നും, സാങ്കൽപ്പിക ഭാഷയുടെ (അൽ-മജാസ്) ഉപയോഗം അനുവദനീയമാണെന്നും അറിയിക്കുന്നു.

കൂടാതെ, പ്രബോധനം (വഅള്) പോലുള്ള കാര്യങ്ങളിലൊഴികെ, സ്ത്രീകൾ പുരുഷന്മാരിൽ നിന്നും അവരുടെ സംഭാഷണങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്ന ആശയവും ഈ ഹദീസിൽ ഉണ്ട്.

മേൽപ്പറഞ്ഞതിന്റെ ചില വിശദീകരണങ്ങൾ കൂടി ഉൾപ്പെടുത്തുന്നു

അൽ-ഹദാഅ് (الحداء): ഒട്ടകങ്ങളെ കൂടുതൽ വേഗത്തിൽ നടത്താനായി പാടുന്ന പ്രത്യേക താളത്തിലുള്ള പാട്ടുകൾ. ഇത് ശബ്ദമുയർത്തി പാടുന്നത് അനുവദനീയമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

അൽ-മജാസ് (المجاز): ഒരു വാക്കിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അല്ലാതെ, ആലങ്കാരികമായി ഉപയോഗിക്കുന്ന രീതി. അഥവാ, രൂപകങ്ങൾ പോലെയുള്ള സാങ്കൽപ്പിക ഭാഷാ പ്രയോഗങ്ങൾ.

മുബാഅദത്തു നിസാഅ് മിനൽ രിജാൽ (مباعدة النساء من الرجال): സ്ത്രീകളും, പുരുഷന്മാരും തമ്മിൽ അകലം പാലിക്കുക എന്ന ആശയം. ഇത് ഇസ്‌ലാമിക വീക്ഷണത്തിലെ മാന്യതയും ലജ്ജയും പാലിക്കേണ്ടതിനെ സൂചിപ്പിക്കുന്നു.

വഅ്‌ള് (الوعظ): ഉപദേശം, പ്രസംഗം, പ്രബോധനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ സംഭാഷണം കേൾക്കാമെന്ന് ഈ വാക്യം വ്യക്തമാക്കുന്നു.

ഈ ഭാഗം ഏതാനും ഹദീസുകളിൽ നിന്ന് ലഭിക്കുന്ന ചില പ്രധാന പാഠങ്ങളെക്കുറിച്ചാണ് പറയുന്നത്. യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങൾ, സാമൂഹിക ഇടപെടലുകൾ, ഭാഷയുടെ ഉപയോഗം എന്നിവയെല്ലാം ' ഇതിൽ ഉൾപ്പെടുന്നു.

ഇമാം നവവി (رحمه الله) യുടെ ശറഹ് മുസ്‌ലിമിൽ ഈ കാര്യങ്ങളെല്ലാം സവിസ്തരം കൃത്യമായി രേഖപ്പെടുത്തി.


അബൂ നവവി ✍🏼
0097477882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21