സംഗീതം സ്ഥിരമാക്കിയവൻ സാക്ഷിക്ക് പറ്റില്ല



സംഗീതം-ഇസ്ലാമിക കാഴ്ചപ്പാട്-ഭാഗം 2️⃣2️⃣

സംഗീതം സ്ഥിരമാക്കിയവൻ സാക്ഷിക്ക് പറ്റില്ലന്ന് വിശുദ്ധ ഖുർആനിലെ ആയത്ത് വിശദീകരിച്ചുകൊണ്ട് ഇമാം ഖുർതുബി (رحمه الله) രേഖപ്പെടുത്തുന്നു:

الثالثة- الاشتغال بالغناء على الدوام سفه ترد به الشهادة، فإن لم يدم لم ترد. وذكر إسحاق بن عيسى الطباع قال: سألت مالك بن أنس عما يرخص فيه أهل المدينة من الغناء فقال: إنما يفعله عندنا الفساق.

ഇമാം ഖുർതുബി (رحمه الله) പറഞ്ഞു ഇതിൽ മൂന്നാമത്തേത്: നിരന്തരമായി പാട്ടിൽ മുഴുകുന്നത് സഫാഹത്താണ് (വിഡ്ഢിത്തമാണ്), അത് കാരണം കൊണ്ട് അത്തരക്കാരെ സാക്ഷിക്ക് പറ്റില്ല. എന്നാൽ നിരന്തരം ചെയ്യുന്നില്ലെങ്കിൽ (വല്ലപ്പോഴും മാത്രമാണെങ്കിൽ) അത്തരക്കാരുടെ സാക്ഷ്യം ദുർബലമാകില്ല.

ഇമാം ഇസ്ഹാഖ് ബിൻ ഈസാ അൽ-ത്വബ്ബാഅ് ( رحمه الله) പറഞ്ഞു: മദീനക്കാർ അനുവദനീയമാക്കിയ പാട്ടിനെക്കുറിച്ച് ഞാൻ മാലിക് ബിൻ അനസിനോട് ( رحمه الله) ചോദിച്ചു. അപ്പോൾ മഹാനവർകൾ പറഞ്ഞു: "നമ്മുടെ നാട്ടിൽ അത് ചെയ്യുന്നത് (ഫാസിഖുകളാണ്) ദുർമാർഗികളാണ്."

ഇമാം നവവി (رحمه الله) ഒരാളുടെ സാക്ഷിമൊഴി തള്ളപ്പെടുന്നത് എപ്പോഴാണെന്ന് ഇതിനെ മുൻനിർത്തി വിശദീകരിക്കുന്നു:

قال الإمام النووي في "روضة الطالبين":

"أما الغناء المعتاد... فإن اتخذه صناعة يغني للناس ويغشاه في المحافل، أو اتخذه الناس منه كفعل السفاء؛ ترد شهادته."

"സാധാരണ പാട്ടുകൾ ഒരാൾ തന്റെ തൊഴിലായി സ്വീകരിക്കുകയും, ജനങ്ങൾക്കായി സദസ്സുകളിൽ പാടി നടക്കുകയും, അത് ബുദ്ധിശൂന്യരായ ആളുകളുടെ പ്രവൃത്തി പോലെ ആയിത്തീരുകയും ചെയ്താൽ അവന്റെ സാക്ഷിമൊഴി തള്ളപ്പെടും."

ഹംമ്പലി മദ്ഹബിലെ പണ്ഡിതരായ ഇമാം ഇബ്നു ഖുദാമ (رحمه الله), ഈ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ഗായകരുടെ വിശ്വസനീയതയെക്കുറിച്ച് പറയുന്നത് കാണുക:

قال ابن قدامة في "المغني":

"فأما الذي يداوم عليه، ويجعل الغناء دأبه، أو يتخذه كسبًا؛ تسقط شهادته، لأن الغناء من اللعب المذموم."

"ഒരാൾ ഇത് പതിവാക്കുകയും, സംഗീതം തന്റെ ശീലമാക്കുകയും അല്ലെങ്കിൽ അതൊരു വരുമാന മാർഗ്ഗമാക്കുകയും ചെയ്താൽ അവന്റെ സാക്ഷിമൊഴി അസാധുവാകും. കാരണം സംഗീതം ആക്ഷേപിക്കപ്പെട്ട വിനോദങ്ങളിൽ പെട്ടതാണ്."

എപ്പോഴും പാട്ടിൽ മുഴുകിയ ആളുകളെ സാക്ഷിക്കു പോലും പറ്റില്ലെന്ന് പറയുമ്പോൾ ഈ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും എത്ര മാത്രമാണന്ന് അറിയിക്കുന്നു.

അബൂ നവവി ✍🏼
00974 77882082

Comments

Popular posts from this blog

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21