ഒരു മയ്യിത്ത് സന്ദർശിക്കുന്ന ആളുടെ സംസാരം കേൾക്കുമോ ❓ ആ വ്യക്തിയെ കാണുമോ❓റൂഹിനെ മയ്യിത്തിന്റെ ശരീരത്തിലേക്ക് മടക്കപ്പെടുമോ❓
മരണപ്പെട്ടവരുടെ ലോകം ഭാഗം 1️⃣
ഒരു മയ്യിത്ത് സന്ദർശിക്കുന്ന ആളുടെ സംസാരം കേൾക്കുമോ ❓ ആ വ്യക്തിയെ കാണുമോ❓റൂഹിനെ മയ്യിത്തിന്റെ ശരീരത്തിലേക്ക് മടക്കപ്പെടുമോ❓
ഇബ്നുതൈമിയ മറുപടി നൽകുന്നു ✍🏼
മരണപ്പെടുന്നതോടെ ആ വ്യക്തിയുടെ കേൾവി ശക്തിയും, മറ്റു അറിയലുകളും നിലച്ചു പോകും ജീവിച്ചിരിക്കുന്നവരുടെ ഇടപെടലുകൾ മയ്യിത്തിന് അറിയാൻ കഴിയില്ല എന്നാണ് കേരളത്തിലെ ബിദഈ പ്രസ്ഥാനമായ വഹാബികളുടെ വിശ്വാസം. അതിനുവേണ്ടി അവർ വിശുദ്ധ ഖുർആനിലെ ആയത്തുകൾ പോലും പലപ്പോഴും ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. എന്നാൽ ഈ വിഷയത്തിൽ അഹ്ലുസ്സുന്നയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനാണ് ഈയൊരു കുറിപ്പ്.
അഹ്ലുസ്സുന്നയുടെ നിരവധി ഇമാമുകൾ സ്ഥിരപ്പെടുത്തിയ ഒരു കാര്യമായിട്ടും കേരളത്തിലെതടക്കം ആഗോള വഹാബി മൗദൂദി പ്രസ്ഥാനങ്ങൾ സർവ്വാദരണീയനായി അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ ഈ വിഷയസംബന്ധമായി എന്തു പറഞ്ഞു എന്ന് നമുക്ക് പരിശോധിക്കാം
ജീവിച്ചിരിക്കുന്നവരുടെ സംസാരങ്ങൾ മരിച്ചവർ കേൾക്കുമോ❓ ഈ വിഷയ സംബന്ധമായി ലോകത്തുള്ള സർവ്വ പുത്തൻ പ്രസ്ഥാനക്കാരുടെയും അവരുടെ ആദരണീയനായ പണ്ഡിതൻ ഇബ്നു തൈമിയ വിശദമായി രേഖപ്പെടുത്തിയത് കാണുക.
ഇബ്നുതൈമിയയോടുള്ള ചോദ്യം ഇങ്ങനെയാണ്
هَلْ الْمَيِّتُ يَسْمَعُ كَلَامَ زَائِرِهِ وَيَرَى شَخْصَهُ؟ وَهَلْ تُعَادُ رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَمْ تَكُونُ تُرَفْرِفُ عَلَى قَبْرِهِ فِي ذَلِكَ الْوَقْتِ وَغَيْرِهِ؟ وَهَلْ تَصِلُ إلَيْهِ الْقِرَاءَةُ وَالصَّدَقَةُ مِنْ نَاحِلِيهِ وَغَيْرِهِمْ سَوَاءٌ كَانَ مِنْ الْمَالِ الْمَوْرُوثِ عَنْهُ وَغَيْرِهِ؟ وَهَلْ تُجْمَعُ رُوحُهُ مَعَ أَرْوَاحِ أَهْلِهِ وَأَقَارِبِهِ الَّذِينَ مَاتُوا قَبْلَهُ سَوَاءٌ كَانَ مَدْفُونًا قَرِيبًا مِنْهُمْ أَوْ بَعِيدًا؟ وَهَلْ تُنْقَلُ رُوحُهُ إلَى جَسَدِهِ فِي ذَلِكَ الْوَقْتِ أَوْ يَكُونُ بَدَنُهُ إذَا مَاتَ فِي بَلَدٍ بَعِيدٍ وَدُفِنَ بِهَا يُنْقَلُ إلَى الْأَرْضِ الَّتِي وُلِدَ بِهَا؟ وَهَلْ يَتَأَذَّى بِبُكَاءِ أَهْلِهِ عَلَيْهِ؟ وَالْمَسْئُولُ مِنْ أَهْلِ الْعِلْمِ رَضِيَ اللَّهُ عَنْهُمْ الْجَوَابَ عَنْ هَذِهِ الْفُصُولِ - فَصْلًا فَصْلًا - جَوَابًا وَاضِحًا مُسْتَوْعِبًا لِمَا وَرَدَ فِيهِ مِنْ الْكِتَابِ وَالسُّنَّةِ وَمَا نُقِلَ فِيهِ عَنْ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ وَشَرْحَ مَذَاهِبِ الْأَئِمَّةِ وَالْعُلَمَاءِ: أَصْحَابِ الْمَذَاهِبِ وَاخْتِلَافِهِمْ وَمَا الرَّاجِحُ مِنْ أَقْوَالِهِمْ مَأْجُورِينَ إنْ شَاءَ اللَّهُ تَعَالَى
ഇബ്നു തൈയ്മയോടുള്ള ചോദ്യം ഇങ്ങനെ ചുരുക്കി വായിക്കാം:
ഒരു മയ്യിത്ത് സന്ദർശിക്കുന്ന ആളുടെ സംസാരം കേൾക്കുമോ ❓ ആ വ്യക്തിയെ കാണുമോ❓ റൂഹിനെ മയ്യത്തിന്റെ ശരീരത്തിലേക്ക് മടക്കപ്പെടുമോ❓സിയാറത്ത് ചെയ്യുന്ന സമയത്തും അല്ലാത്തപ്പോഴും റൂഹ് ഖബറിന് അടുക്കൽ തന്നെ ഉണ്ടാകുമോ❓ ഖുർആൻ പാരായണം അത് മയ്യിത്തിലേക്ക് എത്തുമോ❓ അതുപോലെ ചെയ്യപ്പെടുന്ന സ്വദഖയും മയ്യിത്തിലേക്ക് ചേരപ്പെടുമോ❓എന്നതടക്കം ഈ വിഷയവുമായി കൊണ്ടുള്ള മറ്റുപല കാര്യങ്ങളും ചേർത്തു കൊണ്ടായിരുന്നു ഇബ്നു തൈയ്മയോടുള്ള ചോദ്യം.
فَأَجَابَ:
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، نَعَمْ يَسْمَعُ الْمَيِّتُ فِي الْجُمْلَةِ كَمَا ثَبَتَ فِي الصَّحِيحَيْنِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: {يَسْمَعُ خَفْقَ نِعَالِهِمْ حِينَ يُوَلُّونَ عَنْهُ} . وَثَبَتَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ {أَنَّهُ تَرَكَ قَتْلَى بَدْرٍ ثَلَاثًا ثُمَّ أَتَاهُمْ فَقَالَ: يَا أَبَا جَهْلِ بْنَ هِشَامٍ يَا أُمَيَّةَ بْنَ خَلَفٍ يَا عتبة بْنَ رَبِيعَةَ يَا شَيْبَةَ بْنَ رَبِيعَةَ هَلْ وَجَدْتُمْ مَا وَعَدَكُمْ رَبُّكُمْ حَقًّا؟ فَإِنِّي وَجَدْت مَا وَعَدَنِي رَبِّي حَقًّا فَسَمِعَ عُمَرُ رَضِيَ اللَّهُ عَنْهُ ذَلِكَ فَقَالَ: يَا رَسُولَ اللَّهِ كَيْفَ يَسْمَعُونَ وَأَنَّى يُجِيبُونَ وَقَدْ جُيِّفُوا فَقَالَ: وَاَلَّذِي نَفْسِي بِيَدِهِ مَا أَنْتَ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَلَكِنَّهُمْ لَا يَقْدِرُونَ أَنْ يُجِيبُوا} ثُمَّ أَمَرَ بِهِمْ فَسُحِبُوا فِي قَلِيبِ بَدْرٍ وَكَذَلِكَ فِي الصَّحِيحَيْنِ عَنْ عَبْدِ اللَّهِ بْنِ عُمَرَ {أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَفَ عَلَى قَلِيبِ بَدْرٍ فَقَالَ: هَلْ وَجَدْتُمْ مَا وَعَدَكُمْ رَبُّكُمْ حَقًّا؟ وَقَالَ: إنَّهُمْ يَسْمَعُونَ الْآنَ مَا أَقُولُ} . وَقَدْ ثَبَتَ عَنْهُ فِي الصَّحِيحَيْنِ مِنْ غَيْرِ وَجْهٍ أَنَّهُ كَانَ يَأْمُرُ بِالسَّلَامِ عَلَى أَهْلِ الْقُبُورِ. وَيَقُولُ: {قُولُوا السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنْ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَمِنْكُمْ وَالْمُسْتَأْخِرِين نَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ اللَّهُمَّ لَا تَحْرِمْنَا أَجْرَهُمْ وَلَا تَفْتِنَّا بَعْدَهُمْ وَاغْفِرْ لَنَا وَلَهُمْ} *فَهَذَا خِطَابٌ لَهُمْ وَإِنَّمَا يُخَاطَبُ مَنْ يَسْمَعُ* *وَرَوَى ابْنُ عَبْدِ الْبَرِّ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: {مَا مِنْ رَجُلٍ يَمُرُّ بِقَبْرِ رَجُلٍ كَانَ يَعْرِفُهُ فِي الدُّنْيَا فَيُسَلِّمُ عَلَيْهِ إلَّا رَدَّ اللَّهُ عَلَيْهِ رُوحَهُ حَتَّى يَرُدَّ عَلَيْهِ السَّلَامَ.} . وَفِي السُّنَنِ عَنْهُ أَنَّهُ قَالَ: {أَكْثِرُوا مِنْ الصَّلَاةِ عَلَيَّ يَوْمَ الْجُمُعَةِ وَلَيْلَةَ الْجُمُعَةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ فَقَالُوا: يَا رَسُولَ اللَّهِ وَكَيْفَ تُعْرَضُ صَلَاتُنَا عَلَيْك؟ وَقَدْ أَرَمْت - يَعْنِي صِرْت رَمِيمًا - فَقَالَ: إنَّ اللَّهَ تَعَالَى حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ لُحُومَ الْأَنْبِيَاءِ} وَفِي السُّنَنِ أَنَّهُ قَالَ: {إنَّ اللَّهَ وَكَّلَ بِقَبْرِي مَلَائِكَةً يُبَلِّغُونِي عَنْ أُمَّتِي السَّلَامَ.} . فَهَذِهِ النُّصُوصُ وَأَمْثَالُهَا تُبَيِّنُ أَنَّ الْمَيِّتَ يَسْمَعُ فِي الْجُمْلَةِ كَلَامَ الْحَيِّ وَلَا يَجِبُ أَنْ يَكُونَ السَّمْعُ لَهُ دَائِمًا بَلْ قَدْ يَسْمَعُ فِي حَالٍ دُونَ حَالٍ كَمَا قَدْ يَعْرِضُ لِلْحَيِّ فَإِنَّهُ قَدْ يَسْمَعُ أَحْيَانًا خِطَابَ مَنْ يُخَاطِبُهُ وَقَدْ لَا يَسْمَعُ لِعَارِضٍ يَعْرِضُ لَهُ وَهَذَا السَّمْعُ سَمْعُ إدْرَاكٍ لَيْسَ يَتَرَتَّبُ عَلَيْهِ جَزَاءٌ وَلَا هُوَ السَّمْعُ الْمَنْفِيُّ بِقَوْلِهِ: {إنَّكَ لَا تُسْمِعُ الْمَوْتَى} فَإِنَّ الْمُرَادَ بِذَلِكَ سَمْعُ الْقَبُولِ وَالِامْتِثَالِ
مجموع الفتاوى لابن التيمية📚
ഇബിനുതൈമിയ മറുപടി നൽകിയ കാര്യങ്ങൾ ചുരുക്കത്തിൽ നമുക്ക് ഇങ്ങനെ വായിച്ചെടുക്കാം : അതെ, ജീവിച്ചിരിക്കുന്നവരുടെ സംസാരങ്ങൾ മൊത്തത്തിൽ മയ്യിത്ത് കേൾക്കുന്നതാണ് . ബുഖാരി മുസ്ലിമിൽ വന്ന റിപ്പോർട്ട് കൊണ്ട് സ്ഥിരപ്പെട്ടത് പോലെ ''മയ്യിത്ത് മറവ് ചെയ്തു പോകുന്ന ആളുകളുടെ ചെരുപ്പിന്റെ വാറിന്റെ ശബ്ദം ഖബറിലുള്ള മയ്യിത്ത് കേൾക്കും'' എന്നാണ് നബി ﷺ തങ്ങൾ പഠിപ്പിച്ചിട്ടുള്ളത്.
ബദറിൽ കൊല്ലപ്പെട്ടവരുടെ അടുക്കൽ ചെന്നുകൊണ്ട് അബൂ ജഹൽ അടക്കമുള്ളവരെ പേര് വിളിച്ചു കൊണ്ട് നിങ്ങളുടെ നാഥൻ വാഗ്ദാനം ചെയ്തത് നിങ്ങൾക്ക് കിട്ടിയില്ലേ എന്ന് നബി ﷺ തങ്ങൾ ചോദിച്ചു.എനിക്കെന്റെ റബ്ബ് വാഗ്ദാനം ചെയ്തത് കിട്ടി എന്നും നബി ﷺ തങ്ങൾ അവരോട് പറഞ്ഞു.
ഇത് കേട്ടപ്പോൾ സയ്യിദുനാ ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) ചോദിച്ചു അവർ മരണപ്പെട്ടു പോയില്ലേ പിന്നെ അവർ എങ്ങനെ കേൾക്കും? എങ്ങനെ ഉത്തരം നൽകും?നബി ﷺ തങ്ങൾ മറുപടി പറഞ്ഞു; എന്റെ ശരീരം ആരുടെ അധീനതയിൽ ആണോ അവനെ തന്നെ സത്യം (അല്ലാഹുവിനെ തന്നെ സത്യം ) അവരെക്കാൾ കൂടുതൽ കേൾക്കുന്നവരല്ല നിങ്ങൾ.
പക്ഷേ കൊല്ലപ്പെട്ടവർക്ക് മറുപടി പറയാൻ കഴിയില്ലെന്ന് മാത്രം.(അവിടെ കൊല്ലപ്പെട്ട് കിടക്കുന്ന അബൂജഹലും കൂട്ടരും നബി ﷺ പറഞ്ഞത് നന്നായി കേട്ടിട്ടുണ്ടെന്ന് ചുരുക്കം. ആ കാര്യം ഹബീബായ തങ്ങൾ തന്നെ സഹാബത്തിനെ ബോധ്യപ്പെടുത്തി കൊടുക്കുന്നു.)
നബി ﷺ തങ്ങളെ തൊട്ട് സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും സ്ഥിരപ്പെട്ടിട്ടുണ്ട് നബി ﷺ തങ്ങൾ ഖബറാളികൾക്ക് സലാം ചൊല്ലാൻ വേണ്ടി കൽപ്പിച്ചിട്ടുണ്ട് കൂടാതെ ഖബറാളികളുടെ അടുക്കലെത്തിയാൽ ഇങ്ങനെ പറയണം
قُولُوا السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنْ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إنْ شَاءَ اللَّهُ بِكُمْ لَاحِقُونَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَمِنْكُمْ وَالْمُسْتَأْخِرِين نَسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ اللَّهُمَّ لَا تَحْرِمْنَا أَجْرَهُمْ وَلَا تَفْتِنَّا بَعْدَهُمْ وَاغْفِرْ لَنَا وَلَهُمْ}
സലാം ചൊല്ലി കൊണ്ടുള്ള ഒരു പ്രാർത്ഥന ഖബറാളികൾക്ക് വേണ്ടി നിർവഹിക്കാൻ നബി ﷺ തങ്ങൾ കൽപ്പിച്ചിരുന്നു.
തുടർന്ന് ഇബ്നു തൈമിയ രേഖപ്പെടുത്തി ഈ പറഞ്ഞതൊക്കെ അവരോടുള്ള അഭിസംബോധനയാണ് തീർച്ചയായും അഭിസംബോധന ചെയ്യപ്പെടുക കേൾക്കുന്നവരോടാണ്.
വെള്ളിയാഴ്ച രാവും, പകലും സ്വലാത്തും ചൊല്ലിയാൽ അത് തങ്ങൾക്ക് പ്രദർശിപ്പിക്കപ്പെടും അതുകൊണ്ട് വെള്ളിയാഴ്ച സ്വലാത്ത് അധികരിപ്പിക്കണം എന്നുള്ള ഹദീസും,അതുപോലെ സുനനിൽ എന്റെ ഉമ്മത്തിന്റെ സലാം മലക്കുകൾ എനിക്ക് ഖബറിൽ എത്തിച്ചു തരും തുടങ്ങിയ നിരവധി തെളിവുകൾ രേഖപ്പെടുത്തിയ ശേഷം ഇബ്നു തൈമിയ പറയുന്നു.
ഇപ്പറഞ്ഞതും, ഇതുപോലെതുമായ 'നസ്സുകൾ' അത് വ്യക്തമാക്കുന്നു പൊതുവിൽ മയ്യിത്ത് ജീവിച്ചിരിക്കുന്നവരുടെ സംസാരം കേൾക്കുന്നതാണ്.
മയ്യിത്ത് എപ്പോഴും കേൾവി ഉണ്ടായിക്കൊള്ളണമെന്നില്ല ചില സമയങ്ങളിൽ കേൾക്കും ചില സമയങ്ങളിൽ കേൾക്കാതെയും ആവാം ഏതു പോലെ എന്നാൽ ജീവിച്ചിരിക്കുന്നവരിലും സംഭവിക്കുന്നതു പോലെ ജീവിച്ചിരിക്കുന്നവർ ചിലപ്പോൾ കേൾക്കും ചിലപ്പോൾ കേൾക്കുകയും ഇല്ലല്ലോ ചില പ്രത്യേക കാരണങ്ങൾ കൊണ്ട്.
(ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവർ തന്നെ അവർ ഏതെങ്കിലും കാര്യത്തിൽ ശ്രദ്ധ തിരിഞ്ഞു പോകുമ്പോൾ തൊട്ടടുത്തിരിക്കുന്നവർ പറയുന്നതുപോലും അവർ കേൾക്കാറില്ലല്ലോ. അതുപോലെ ചിലപ്പോൾ മയ്യിത്തിനും സംഭവിക്കാമെന്നാണ് ഇബ്നു തൈമിയ പറഞ്ഞിട്ടുള്ളത്. )
തുടർന്ന് ഇബ്നു തൈമിയ വീണ്ടും പറയുന്നു; ഈയൊരു കേൾവിയെ സംബന്ധിച്ചല്ല അല്ലാഹു ഖുർആനിൽ 'മരിച്ചവരെ കേൾപ്പിക്കുകയില്ല' എന്ന് പറഞ്ഞത്.ഖുർആനിൽ കേൾവി എന്നതിനെക്കുറിച്ച് പറഞ്ഞതിന്റെ അർത്ഥം അത് സ്വീകാര്യതയുടെയും, അനുസരിക്കുന്നതിന്റെയും കേൾവിയെ സംബന്ധിച്ചാണ്.
(ഉദാഹരണത്തിന് എന്റെ മകൻ ഞാൻ പറയുന്നത് കേൾക്കുന്നില്ല എന്ന് ഒരു പിതാവ് പറഞ്ഞാൽ അതിനർത്ഥം മകന് കേൾവി ശക്തി ഇല്ല എന്നതല്ലല്ലോ മറിച്ച് മകൻ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നില്ല എന്നാണ് എന്നാണതിനർത്ഥം.)
മരിച്ചവർക്ക് സ്വദക്ക ചെയ്താൽ ലഭിക്കുമോ എന്ന വിഷയത്തിൽ ഇബ്നു തൈമിയ പറഞ്ഞു; ദാനധർമ്മങ്ങൾ മയ്യിത്തിന് എത്തിക്കപ്പെടും എന്നതിൽ തർക്കമില്ല. അതേസമയം ശരീരം കൊണ്ട് ചെയ്യുന്ന അമലുകൾ അത് മയ്യിത്തിന് കിട്ടുമോ ഇല്ലയോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
എന്നാൽ സത്യം ദാന ധർമ്മങ്ങളായാലും, മറ്റു അമലുകളായാലും എല്ലാ കാര്യങ്ങളും മയ്യിത്തിന് അതിന്റെ ഗുണം കിട്ടും എന്നതാണ്. ഈ വിഷയവും വളരെ വിശദമായി സമർത്ഥിച്ചുകൊണ്ട് കൊണ്ട് മയ്യിത്തിന് വേണ്ടി ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ആ മയ്യിത്തിലേക്ക് എത്തിക്കപ്പെടും എന്ന് സ്ഥിരപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഫത്താവയിലൂടെ ഇബ്നു തൈമിയ ചെയ്തിട്ടുള്ളത്.
ആരാണ് ഇബ്നു തൈമിയ❓ എന്ന് ഒരുപക്ഷേ അറിയാത്ത വായനക്കാർക്ക് വേണ്ടി ചുരുങ്ങിയ രൂപത്തിൽ കുറിക്കാം. ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിന് തുടക്കം കുറിച്ച നേതാവായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പരിചയപ്പെടുത്തിയ അവരുടെ ആഗോള നേതാവാണ് ഇബ്നു തൈമിയ.
ബിദ്അത്തിനും, ഖുറാഫാത്തിനും എതിരെ പടവാളേന്തി ഇബിനു തൈമിയ എന്നും കേരളത്തിലെ വഹാബി പ്രസ്ഥാനം മുൻകാലങ്ങളിൽ എഴുതിവച്ചു.
ഖുർആനും, സുന്നത്തും ഇത്രകണ്ട് മനസ്സിലാക്കിയ മറ്റൊരു പണ്ഡിതനില്ല എന്നും ഇബ്നുതൈമിനെ കുറിച്ച് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം കേരളക്കരയെ പരിചയപ്പെടുത്തി.
ഈ നിലക്ക് എല്ലാം വഹാബി പ്രസ്ഥാനം പുകഴ്ത്തിയ ഇബ്നു തൈമിയയാണ് കേരള മുജാഹിദുകളുടെ 'മരണപ്പെട്ടവരുടെ കേൾവി' എന്ന വിഷയത്തെ സംബന്ധിച്ചുള്ള വിശ്വാസം കുണ്ടയോടെ പിഴുതെറിയുന്നത്.
ഖുർആനും, സുന്നത്തും ഇത്ര കണ്ടു മനസ്സിലാക്കി എന്ന് അവർ തന്നെ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ ഇത്ര കൃത്യമായി മരണപ്പെട്ടവരുടെ കേൾവിയെയും, അറിവിനെയും സംബന്ധിച്ച് പ്രമാണ ബന്ധിതമായി രേഖപ്പെടുത്തി വെച്ച സ്ഥിതിക്ക് ഇനി നമുക്ക് മറ്റു തർക്കങ്ങളിലേക്ക് പോകേണ്ടതില്ല.
അബൂ നവവി ✍🏼
00974 77882082
.jpg)
Comments
Post a Comment