റമദാനിലെ തറാവീഹ്: ഇമാം ഹസൻ ബിൻ അഹ്മദ് ബിൻ അബ്ദില്ല ബിൻ അൽ-ബന്ന (رحمه الله)
ഭാഗം 9️⃣
ഇമാം ഹസൻ ബിൻ അഹ്മദ് ബിൻ അബ്ദില്ല ബിൻ അൽ-ബന്ന (رحمه الله)
ഹിജ്റ - 471
ഇമാം അൽ ഹസൻ ബിൻ അഹ്മദ് ബിൻ അബ്ദില്ല ബിൻ അൽ-ബന്ന (رحمه الله) എഴുതിയ 'കിതാബുൽ മുഖ്നഅ് ശർഹു മുഖ്തസറുൽ ഖിറഖി' എന്ന ഗ്രന്ഥത്തിൽ തറാവീഹ് നിസ്കാരത്തെ പറ്റി പറഞ്ഞ ഭാഗങ്ങൾ കാണാം:
الحسن بن أحمد بن عبد الله بن البنا
وقيام شهر رمضان عشرون ركعة ودليلنا ما روى ابن عباس رضي الله عنه عن النبي صلى الله عليه وسلم أنه صلى في شهر رمضان عشرين ركعة. وعن عمر بن الخطاب رضي الله عنه أنه أمر أن يصلي بالناس خمس ترويحات.
كتاب المقنع شرح مختصر الخرقي📚 - ج 1 ص: 408*
(ഹംമ്പലി മദ്ഹബ്)
ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം ഹസൻ ബിൻ അഹ്മദ് ബിൻ അബ്ദുല്ലാഹ് (رحمه الله) രേഖപ്പെടുത്തുന്നു; റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകളുടെ എണ്ണം 2️⃣0️⃣ ആണ്.
ഇതിന് നമ്മുടെ തെളിവ് നബി ﷺ ഇരുപത് റക്അത്ത് നിസ്കരിച്ചു എന്ന് മഹാനായ ഇബ്നു അബ്ബാസ് (رضِىَ ٱللَّهُ عَنۡهُ) നെ തൊട്ട് റിപ്പോർട്ട് ചെയ്തു വന്ന ഹദീസാണ്".
കൂടാതെ ഉമർ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) അഞ്ച് തർവീഹ്കളെ കൊണ്ട് 'തറാവീഹ്' നിസ്കരിക്കുവാൻ സ്വഹാബികളോട് കൽപ്പിച്ചു .ഒരു തർവീഹ് നാല് റക്അത്ത് ആണ് അതായത് 20 റക്അത്തുകൾ. ഇങ്ങനെയാണ് ബഹുമാനപ്പെട്ടവർ തറാവീഹ് നിസ്കാരത്തെക്കുറിച്ച് രേഖപ്പെടുത്തിയത്.
ഒരു 'തർവീഹത്ത്' എന്നാൽ നാല് റക്അത്തുകൾ ചേർന്നതാണ്. അഞ്ച് തർവീഹത്തുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 5 \times × 4 = 20 റക്അത്തുകൾ എന്നാണ്.
ഇമാം ഹസൻ ബിൻ അഹ്മദ് ബിൻ അബ്ദുല്ലാഹ് (رحمه الله) ജനനം: ഹിജ്റ 396-ൽ ബഗ്ദാദിൽ ജനിച്ചു. വഫാത്: ഹിജ്റ 471-ൽ ആയിരുന്നു.വലിയൊരു പണ്ഡിതനും മുഹദ്ദിസും (ഹദീസ് പണ്ഡിതർ) ചരിത്രകാരനുമായിരുന്നു മഹാനവർകൾ.
ഇമാം ഇബ്നുൽ ബന്ന (رحمه الله )യുടെ പ്രധാന കിതാബുകൾ ഇവയാണ് അൽ-മുഖ്നഅ് ശർഹു മുഖ്തസറുൽ ഖിറഖി: ഇതാണ് ഏറ്റവും പ്രശസ്തമായ കർമ്മശാസ്ത്ര ഗ്രന്ഥം. കിതാബു ശറഫി അസ്ഹാബിൽ ഹദീസ്: ഹദീസ് പണ്ഡിതന്മാരുടെ പദവിയെക്കുറിച്ച് എഴുതിയത്. ഫളാഇലു ശഅ്ബാൻ: ശഅ്ബാൻ മാസത്തിന്റെ മഹത്വത്തെക്കുറിച്ച് എഴുതിയതാണ്.
അബൂ നവവി ✍️
00974 77882082

Comments
Post a Comment