റമദാനിലെ തറാവീഹ്: ഇമാം ശൈഖുൽ ഇസ്ലാം സക്കരിയ്യൽ അൻസാരി (رحمه الله)



ഭാഗം9️⃣9️⃣

ഇമാം ശൈഖുൽ ഇസ്ലാം സക്കരിയ്യൽ അൻസാരി (رحمه الله) 

ഹിജ്റ -  926

شيخ الاسلام زكريا الأنصاري رحمه الله- 926 هـــ

وجمهور الأصحاب أن التراويح أفضل من الرواتب ما عدا ركعتي الفجر، والوتر وأطال في بيانه .... وهي عشرون ركعة بعشر تسليمات في كل ليلة من رمضان والأصل فيها خبر الصحيحين عن عائشة رضي الله عنها أنه صلى الله عليه وسلم صلاها ليالي فصلوها معه ثم تأخر وصلى في بيته باقي الشهر وقال خشيت أن تفرض عليكم ... الخ.

اسنى المطالب📚 - ص : 200


ശാഫിഈ മദ്ഹബ്

മഹാനരായ ഇമാം ഇബ്നു ഹജർ ഹൈതമി (رحمه الله ) യുടെ ഉസ്താദ് കൂടിയായ സുപ്രസിദ്ധ പണ്ഡിതരായ ഇമാം ശൈഖുൽ ഇസ്ലാം സക്കരിയ്യൽ അൻസാരി (رحمه الله) അവർ തറാവീഹ് നിസ്കാരത്തെക്കുറിച്ച് രേഖപ്പെടുത്തി;

ശാഫിഈ മദ്ഹബിലെ ബഹു ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം സുബ്ഹിയുടെ സുന്നത്ത് നിസ്കാരവും, വിത്ർ നിസ്കാരവും ഒഴിച്ച് ബാക്കിയുള്ള റവാത്തിബ് സുന്നത്ത് നിസ്കാരത്തെക്കാൾ ശ്രേഷ്ഠമാണ് "തറാവീഹ്" നിസ്കാരം എന്നതാണ്.

എല്ലാ റമദാനിലെ രാത്രികളിലും പത്ത് സലാം കൊണ്ട് 2️⃣0️⃣റക്അത്താണ് 'തറാവീഹ്' നിസ്കാരം നിർവഹിക്കേണ്ടത്. തറാവീഹ് നിസ്കാരത്തിൻറെ അടിസ്ഥാനം ബുഖാരിയും ,മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസ് ആണ്.

മഹതിയായ ആയിഷ ബീവി (رضي الله عنها ) യിൽ നിന്നുള്ള റിപ്പോർട്ടിൽ  കാണാം ; നബി ﷺ തങ്ങളും, സ്വഹാബത്തും ഏതാനും രാത്രികളിൽ 'തറാവീഹ്' നിസ്കരിച്ചു. ഈ നിസ്ക്കാരം ഉമ്മത്തിന് നിർബന്ധമാക്കപ്പെടുമോ എന്ന ഭയം കാരണം പിന്നെ നബി ﷺ നിസ്കാരത്തിനായി പള്ളിയിലേക്ക് വന്നില്ല വീട്ടിൽ നിന്നായിരുന്നു നബി ﷺ തങ്ങൾ നിസ്കരിച്ചത്.

ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി (رحمه الله) ലഘു ചരിത്രം:

അറേബ്യൻ വിജ്ഞാനലോകത്തെ സൂര്യതേജസ്സായിരുന്ന ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി (رحمه الله) അവരുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതരും,മുജദ്ദിദും ആയിരുന്നു മഹാനവർകൾ.

ഹിജ്‌റ 823-ൽ ഈജിപ്തിലെ ശർഖിയ പ്രവിശ്യയിലുള്ള സകരിയ്യ എന്ന ഗ്രാമത്തിൽ ജനിച്ചു.

ഇമാമിന്റെ പൂർണ്ണനാമം: സൈനുദ്ദീൻ അബു യഹ്‌യ സകരിയ്യ ബിൻ മുഹമ്മദ് ബിൻ അഹ്മദ് അൽ-അൻസാരി.

ഹിജ്‌റ 926-ൽ (ഏകദേശം 103-ാം വയസ്സിൽ) കെയ്‌റോയിൽ വെച്ച് മഹാനവർകൾ വഫാത്തായി.

ഖുർആൻ, ഹദീസ്, ഫിഖ്ഹ് (കർമ്മശാസ്ത്രം), ഭാഷാശാസ്ത്രം തുടങ്ങിയ സകല വിജ്ഞാനശാഖകളിലും അഗാധമായ പാണ്ഡിത്യം നേടി.

ഉസ്താദ്മാർ : വിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ-അസ്ഖലാനി (رحمه الله) ബഹുമാനപ്പെട്ടവരുടെ പ്രധാന ഉസ്താദ് ആണ് .


ശിഷ്യന്മാർ:

ലോകപ്രശസ്തരായ പണ്ഡിതന്മാർ ഇമാം ശൈഖ് സക്കരിയ്യൽ അൻസാരി (رحمه الله) യുടെ അടുക്കലിൽ നിന്ന്  അറിവ് നുകർന്നിട്ടുണ്ട്. ഇമാം ഇബ്നു ഹജർ അൽ-ഹൈതമി (رحمه الله), ഇമാം ഷംസുദ്ദീൻ അർ-റംലി (رحمه الله), ഖത്വീബ് അശ്ശർബീനി (رحمه الله) തുടങ്ങിയവർ പ്രമുഖരാണ്.

വിജ്ഞാനത്തിന്റെഎല്ലാ ശാഖകളിലുമുള്ള മികവ് പരിഗണിച്ച് പണ്ഡിതലോകം ഇമാം സക്കരിയ്യൽ അൻസാരി (رحمه الله) വിന് നൽകിയ ആദരസൂചകമായ പദവിയാണ് ''ശൈഖുൽ ഇസ്‌ലാം''

ശാഫിഈ മദ്ഹബിലെ പിൽക്കാല ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട കിതാബ് ആണ് അസ്നൽ മത്വാലിബ്: ഇമാം നവവി (رحمه الله ) യുടെ 'റൗളത്തുൽ ത്വാലിബീൻ' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.

ഫത്‌ഹുൽ വഹാബ്: ഇമാം തന്നെ എഴുതിയ 'മൻഹജുത്തുല്ലാബ്' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം.


ഗായത്തുൽ വുസൂൽ: ഉസൂലുൽ ഫിഖ്ഹിലെ പ്രധാന ഗ്രന്ഥം.

ഇമാം ശൈഖുൽ ഇസ്ലാം സക്കരിയ്യൽ അൻസാരി (رحمه الله) കേവലം ഒരു പണ്ഡിതർ മാത്രമായിരുന്നില്ല, വലിയൊരു സൂഫി കൂടിയായിരുന്നു. പകൽ സമയം ക്ലാസുകൾക്കും ഭരണപരമായ കാര്യങ്ങൾക്കും നീക്കിവെച്ച മഹാനവർകൾ രാത്രികാലങ്ങളിൽ ആരാധനകളിൽ മുഴുകുമായിരുന്നു.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും