റമദാനിലെ തറാവീഹ്: ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിൻ കാസിം അൽ ഖസ്സി (رحمه الله)
ഭാഗം 9️⃣7️⃣
ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിൻ കാസിം അൽ ഖസ്സി (رحمه الله)
ഹിജ്റ - 918
أبو عبد الله محمد بن قاسم بن محمد بن محمد الغَزِّي رحمه الله
والثالث : صلاة التراويح وهي عشرون ركعة بعشر تسليمات في كل ليلة من رمضان وجملتها خمس ترويحات وينوي الشخص في كل ركعتين منها سنة التراويح أو قيام رمضان.
فتح القريب المجيب في شرح ألفاظ التقريب 📚- ص : 72
ശാഫിഈ മദ്ഹബ്
ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിൻ കാസിം അൽ ഖസ്സി (رحمه الله) തറാവീഹ് നിസ്കാരത്തെ കുറിച്ച് രേഖപ്പെടുത്തിയത് ഇങ്ങനെ; റമദാനിലെ എല്ലാ രാത്രികളിലും പത്ത് സലാമോട് കൂടി 2️⃣0️⃣റക്അത്തുകളാണ് 'തറാവീഹ്'.
ആകെ അഞ്ച് തർവീഹ്കളാണ് തറാവീഹ് നിസ്കാരത്തിൽ ഉള്ളത് ഓരോ രണ്ട് റക്അത്തിലും തക്ബീറത്തുൽ ഇഹ്റാമോടെ 'തറാവീഹ്ൻറെ സുന്നത്ത്' എന്നോ, അല്ലെങ്കിൽ 'ഖിയാമു റമദാൻറെ' സുന്നത്ത് എന്നോ നിയ്യത്ത് ചെയ്യണം.
ബഹുമാനപ്പെട്ട ഇമാം അബൂ അബ്ദില്ലാ മുഹമ്മദ് ബിൻ കാസിം അൽ ഖസ്സി (رحمه الله) തറാവീഹ് നിസ്കാരത്തിൻറെ രീതി, റക്അത്തുകളുടെ എണ്ണം, നിയ്യത്ത് ചെയ്യേണ്ട രൂപം ഇവ കൃത്യമായി ഈ നിലക്ക് പഠിപ്പിച്ചതായി കാണാം
എട്ടും പതിനൊന്നും ഇങ്ങനെയുള്ള പുതിയ പതിപ്പ് മുസ്ലിം നൂറ്റാണ്ടുകളിലെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ പ്രമാണമാക്കിക്കിയില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
പ്രശസ്ത ശാഫിഈ കർമ്മശാസ്ത്ര പണ്ഡിതരും ഗ്രന്ഥകാരനുമായ ഇമാം ഇബ്നു ഖാസിം അൽ-ഗസ്സി (റഹിമഹുല്ലാഹ്) യെക്കുറിച്ചുള്ള ലഘു ചരിത്രം:
മുഴുവൻ പേര് : അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്നു ഖാസിം ബ്നു മുഹമ്മദ് ബ്നു മുഹമ്മദ് അൽ-ഗസ്സി അൽ-ശാഫിഈ.
ഹിജ്റ 859-ൽ*ഫലസ്തീനിലെ ഗാസയിൽ ജനിച്ചു. ഈ പേരിലേക്ക് ചേർത്താണ് ബഹുമാനപ്പെട്ട വരെ 'അൽ-ഗസ്സി' എന്ന് അറിയപ്പെടുന്നത്. ഹിജ്റ 918-ൽ (ക്രിസ്താബ്ദം 1512) കെയ്റോയിൽ വെച്ച് വഫാതായി.
പ്രാഥമിക മതവിദ്യാഭ്യാസം ഗാസയിൽ നിന്നാണ് പൂർത്തിയാക്കിയത്. ഖുർആൻ മനഃപാഠമാക്കിയ ശേഷം വിജ്ഞാന സമ്പാദനത്തിനായി മഹാനവർകൾ ഈജിപ്തിലെ അൽ-അസ്ഹർ സർവ്വകലാശാലയിലേക്ക് യാത്ര തിരിച്ചു. അവിടെ വെച്ച് അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്മാരിൽ നിന്ന് കർമ്മശാസ്ത്രം (ഫിഖ്ഹ്), ഹദീസ്, ഭാഷാശാസ്ത്രം എന്നിവയിൽ അഗാധമായ പാണ്ഡിത്യം നേടി.
പ്രധാന ഗ്രന്ഥം:-
ഫത്‌ഹുൽ ഖരീബ് അൽ-മുജീബ്' (فتح القريب المجيب). ഇത് ഇമാം അബൂ ശുജാഅ് (رحمه الله) രചിച്ച 'അൽ-ഗായത്തു വത്തഖ്‌രീബ്' എന്ന പ്രശസ്തമായ ലഘുഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്.
ഇമാം ഇബ്നു ഖാസിം അൽ-ഗസ്സിയും(رحمه الله) , 'തഫ്സീറുൽ ജലാലൈനി'ന്റെ രചയിതാക്കളിൽ ഒരാളായ ജലാലുദ്ദീൻ അൽ-മഹല്ലിയും (رحمه الله) ഒരേ കാലഘട്ടത്തിൽ ജീവിച്ചവരാണ്.
അബൂ നവവി✍️
00974 77882082

Comments
Post a Comment