റമദാനിലെ തറാവീഹ്: ഇമാം ഇസ്മായിൽ ബിൻ അബിബക്കർ മുഹമ്മദ് മുഖ് രി (رحمه الله)
ഭാഗം 8️⃣9️⃣
ഇമാം ഇസ്മായിൽ ബിൻ അബിബക്കർ മുഹമ്മദ് മുഖ് രി (رحمه الله)
ഹിജ്റ - 837
إسماعيل بن أبي بكر بن عبد الله بن محمد المقري ـ
صلاة التراويح وهي عشرون ركعة ينوي بإحرام كل ركعتين التراويح أو قيام رمضان فلو صلى أربعا بتسليمة لم يصح.
روض الطالب📚 ج- 1 ص : 159
ശാഫിഈ മദ്ഹബ്
റമദാൻ മാസത്തിലെ തറാവീഹിനെ സംബന്ധിച്ച് ഇമാം ഇസ്മായിൽ ബിൻ അബിബക്കർ മുഹമ്മദ് മുഖ് രി (رحمه الله) പറയുന്നത് ഇങ്ങനെ; 'തറാവീഹ്' നിസ്കാരം2️⃣0️⃣റക്അത്തുകളാണ് ഓരോ രണ്ട് റക്അത്ത്കളുടെയും തക്ബീറത്തുൽ ഇഹ്റാമോടു കൂടി "തറാവീഹ് എന്നോ ഖിയാമു റമദാൻ" എന്നോ നിയ്യത്ത് ചെയ്യണം.
വല്ലവരും "ഒരു സലാം കൊണ്ട് നാല് റക്അത്തുകൾ" തറാവീഹ് നിസ്കരിച്ചാൽ അത് സ്വഹീഹ് ആകുന്നതല്ല. അതായത് നാലു റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ സ്വഹീഹാവുകയില്ല എന്ന് ചുരുക്കം.
പുത്തൻ വാദികൾ പലപ്പോഴും തറാവീഹ് എട്ടാണ് അതല്ല 11 ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉദ്ധരിക്കാറുള്ള (വിത്ർ നിസ്കാരത്തെ സംബന്ധിച്ചുള്ള ഹദീസ്) അതിൽ വ്യക്തമായി കാണാം നബി ﷺ നാല് റക്അത്തുകൾ നിസ്കരിച്ച് സലാം വീട്ടി വീണ്ടും നാല് റക്അത്തുകൾ നിസ്കരിച്ചു..
അവസാനം മൂന്ന് റക്അത്തുകൾ നിസ്കരിച്ചു എന്ന്.. ഈ ഹദീസ് തെളിവ് ഉദ്ധരിക്കുന്നവർ ആകട്ടെ രണ്ട് റക്അത്തുകൾ വീതം നിസ്കരിച്ചു ശേഷം സലാം വീട്ടുകയും ആണ് ചെയ്യുന്നത്. കാരണം അവർക്ക് പോലും അറിയാം തറാവീഹ് നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ച് ഒറ്റ സലാം വീട്ടിയാൽ മതിയാകില്ല എന്നകാര്യം.
സുന്നത്തായ മറ്റു നിസ്കാരങ്ങൾ അല്ലെങ്കിൽ വിത്ർ നിസ്കാരം ഇങ്ങനെ ഉള്ള നിസ്കാരങ്ങൾ നാലു റക്അത്ത് ഒന്നായി നിസ്കരിച്ചു സലാം വീട്ടുന്നതുപോലെ ഒരുമിച്ച് നാല് റക്അത്തുകൾ നിസ്കരിച്ചാൽ തറാവീഹ് സ്വഹീഹാവുകയില്ല. മറിച്ച് ഓരോ രണ്ട് റക്അത്തിലും സലാം വീട്ടേണ്ടതാണ്.
ആരാണ് ഇമാം ഇസ്മാഈൽ ബിൻ അബീബക്കർ അൽ-മുഖ്രി(رحمه الله)
യമനിൽ നിന്നുള്ള പ്രശസ്ത പണ്ഡിതർ. ഹിജ്റ 755-ൽ ജനിച്ചു 837-ൽ വഫാത്തായി.
പൂർണ്ണനാമം: ഇസ്മാഈൽ ബിൻ അബീബക്കർ ബിൻ അബ്ദില്ലാഹ് അൽ-മുഖ്രി. 'ഷറഫുദ്ദീൻ' എന്ന ലഖബിൽ (ബിരുദം) അവർ അറിയപ്പെടുന്നു. യമനിലെ 'زبيد' (സബീദ്) എന്ന സ്ഥലത്തെ ഖാസിയായിരുന്നു ബഹുമാനപ്പെട്ടവർ.
കർമ്മശാസ്ത്രം (ഫിഖ്ഹ് ), അറബി ഭാഷാ വ്യാകരണം (നഹ് വ് ), ചരിത്രം, കവിത എന്നീ മേഖലകളിൽ ഒരുപോലെ മഹാനവർകൾ തിളങ്ങിനിന്നു.
ഇമാം മുഖ്രി (رحمه الله) രചിച്ച ഗ്രന്ഥങ്ങൾ
റൗദത്തു ത്വാലിബ്: ഇമാം നവവി (رحمه الله) യുടെ 'റൗദത്തു ത്വാലിബീൻ' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ സംഗ്രഹമാണിത്. ഇത് ശാഫിഈ മദ്‌ഹബിലെ വളരെ പ്രധാനപ്പെട്ട ഒരു അവലംബ ഗ്രന്ഥമാണ്.
ഉൻവാനുശ്ശറഫ് അൽ വാഫി : ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഗ്രന്ഥരചനയായിരുന്നു രചനയാണിത്. ഈ ഗ്രന്ഥം നേരെ വായിച്ചാൽ ഒരു വിഷയം (ഫിഖ്ഹ്), വശങ്ങളിലൂടെ വായിച്ചാൽ മറ്റ് വിഷയങ്ങൾ (ചരിത്രം, വ്യാകരണം, കവിത മുതലായവ) എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വിജ്ഞാനശാഖകൾ ഒരേ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചു.
ഇർഷാദുൽ ഗാവി: കർമ്മശാസ്ത്രത്തിലെ മറ്റൊരു പ്രധാന കിതാബാണ് .
ഇമാം ഇസ്മാഈൽ ബിൻ അബീബക്കർ അൽ-മുഖ്രി (رحمه الله) രചനകൾ വളരെ സൂക്ഷ്മവും എന്നാൽ അർത്ഥവത്തുമാണ്. കുറഞ്ഞ വാക്കുകളിൽ വലിയ കാര്യങ്ങൾ വിശദീകരിക്കുന്ന ശൈലിയാണ് ഗ്രന്ഥ രചന . മുകളിൽ നൽകിയ തറാവീഹിന്റെ ഉദാഹരണത്തിൽ തന്നെ, എങ്ങനെ നിസ്കരിക്കണം, എന്ത് നിയ്യത്ത് വെക്കണം, എന്ത് ചെയ്താൽ ബാത്വിലാകും (നിസ്കാരം ശരിയാവില്ല) എന്ന് വളരെ ചുരുങ്ങിയ വാക്കുകളിൽ മഹാനവർകൾ വ്യക്തമാക്കിയിട്ടുണ്ട്.

Comments
Post a Comment