റമദാനിലെ തറാവീഹ്: ഇമാം ഇബ്രാഹിം ബിൻ മുഹമ്മദ് ഹലബി (رحمه الله)



ഭാഗം 8️⃣8️⃣

ഇമാം ഇബ്രാഹിം ബിൻ മുഹമ്മദ് ഹലബി (رحمه الله)

ഹിജ്റ -956


إبراهيم بن محمد بن إبراهيم الحَلَبي الحنفي رحمه الله - 956 هـ

التراويح سنة مؤكدة في كل ليلة من رمضان بعد العشاء قبل الوتر وبعده بجماعة عشرون ركعة بعشر تسليمات وجلسة بعد كل أربع بقدرها والسنة فيها الختم مرة فلا يترك لكسل القوم وتكره قاعدا مع القدرة على القيام ويوتر بجماعة في رمضان فقط والأفضل في السنن المنزل إلا التراويح.

ملتقى الأبحر 📚- ص : 111


ഹനഫി മദ്ഹബ്

ഇമാം ഇബ്രാഹിം ബിൻ മുഹമ്മദ് ഹലബി (رحمه الله) തറാവീഹ് നിസ്കാരത്തെ കുറിച്ച് പറഞ്ഞതിങ്ങനെ; 'റമദാനിലെ എല്ലാ രാത്രികളിലും ഇശാഅ് നിസ്കാരത്തിന് ശേഷം, വിത്റിന് മുമ്പോ ശേഷമോ ആയി ജമാഅത്തായി നിർവഹിക്കൽ സുന്നത്ത് മുഅക്കദഃ (ശക്തമായ സുന്നത്ത്) ആണ് തറാവീഹ്. പത്ത് സലാമുകളിലായി2️⃣0️⃣ റക്അത്തുകളാണ് അത്. ഓരോ നാല് റക്അത്തുകൾക്ക് ശേഷവും ആ നാല് റക്അത്ത് നിസ്കരിക്കാൻ എടുത്ത സമയത്തോളം വിശ്രമിക്കാവുന്നതാണ്.

റമദാനിൽ ഒരു തവണ ഖുർആൻ ഖത്തം തീർക്കുക എന്നത് ഇതിലെ സുന്നത്തായ കാര്യമാണ്. ജനങ്ങളുടെ മടി കാരണം അത് ഉപേക്ഷിക്കാൻ പാടുള്ളതല്ല. നിൽക്കാൻ കഴിവുണ്ടായിരിക്കെ ഇരുന്നു നിസ്കരിക്കൽ കറാഹത്താണ്.

റമദാനിൽ മാത്രമാണ് വിത്ർ ജമാഅത്തായി നിർവഹിക്കേണ്ടത്. തറാവീഹ് ഒഴികെയുള്ള സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കുന്നതാണ് ഉത്തമം (തറാവീഹ് പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കലാണ് ഉത്തമം)."


ഇമാമിന്റെ ലഘു ചരിത്രം:

ഇബ്രാഹിം ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-ഹലബി (റഹിമഹുല്ലാഹ്) ഹനഫി കർമ്മശാസ്ത്രത്തിലെ (Hanafi Fiqh) പ്രശസ്ത പണ്ഡിതരാണ്.

സിറിയയിലെ ഹലബ് എന്ന സ്ഥലത്താണ്  ജനിച്ചത്. അതുകൊണ്ടാണ് 'അൽ-ഹലബി' എന്ന് വിളിക്കപ്പെടുന്നത്. ഹിജ്‌റ 956-ൽ (ക്രിസ്താബ്ദം 1549) ഇസ്താംബൂളിൽ വെച്ച് ഇമാം ഇബ്രാഹിം ബിൻ മുഹമ്മദ് ഹലബി (رحمه الله) വഫാതായി.

ഖുർആൻ വ്യാഖ്യാതാവും, ഹനഫി മദ്‌ഹബിലെ ആധികാരിക പണ്ഡിതരുമായിരുന്നു മഹാനവർകൾ. അവരുടെ പ്രധാന കിതാബ് : മുൽതഖൽ അബ്ഹുർ : ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ഔദ്യോഗിക നിയമസഹായിയായി ഈ ഗ്രന്ഥം ഉപയോഗിക്കപ്പെട്ടിരുന്നു.

ഹനഫി മദ്‌ഹബിലെ പ്രധാനപ്പെട്ട നാല് അടിസ്ഥാന ഗ്രന്ഥങ്ങളിലെ (അൽ ഖുദൂരി , അൽ മുഖ്തർ ,അൽ കൻസ് , അൽ വിഖായ ) വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇത് എഴുതിയിരിക്കുന്നത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും