റമദാനിലെ തറാവീഹ്: ഇമാം അബുൽ ബഖാ കമാലുദ്ധീൻ ദമീരി (رحمه الله)



ഭാഗം 8️⃣7️⃣  

ഇമാം അബുൽ ബഖാ കമാലുദ്ധീൻ ദമീരി (رحمه الله)

ഹിജ്റ - 808


أبو البقاء كمال الدين الدميري الشافعي رحمه الله - 808 هــ

وهي عشرون ركعة بعشر تسليمات؛ لما روي البيهقي

النجم الوهاج في شرح المنهاج📚 ج-2  308- 310



ശാഫിഈ മദ്ഹബ്

ഇമാം അബുൽ ബഖാ കമാലുദ്ധീൻ ദമീരി (رحمه الله) രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം പത്ത് സലാം കൊണ്ട്2️⃣0️⃣റക്അത്തുകളാണ്. അപ്രകാരം തന്നെയാണ്  ഇമാം ബൈഹഖി (رحمه الله) ഹദീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുൻകാല നൂറ്റാണ്ടുകളിൽ കഴിഞ്ഞു പോയ പല ഇമാമീങ്ങളും  തെളിവുദ്ധരിച്ചതു പോലെ ഇമാം ബൈഹഖി (رحمه الله) റിപ്പോർട്ട് ചെയ്ത ഇരുപത് റക്അത്ത് സ്വഹാബത്ത് നിസ്കരിച്ചതാണ് ഇമാം അബുൽ ബഖാ കമാലുദ്ധീൻ ദമീരി (رحمه الله)യും തറാവീഹ് ഇരുപത് റകഅത്തുകൾ ആണെന്നതിന് തെളിവായി കൊണ്ടു വരുന്നത്.

ഇമാം നവവി (رحمه الله) പോലുള്ള വലിയ പണ്ഡിതന്മാർ ഇതിൻറെ പരമ്പര സ്വഹീഹാണെന്ന് രേഖപ്പെടുത്തിയതും തറാവീഹിനെ സംബന്ധിച്ച ഈയൊരു പരമ്പരയിലെ ആദ്യ ഭാഗങ്ങളിൽ നാം വായിച്ചതാണല്ലോ.

ഇമാം അബുൽ ബഖാ കമാലുദ്ധീൻ ദമീരി (رحمه الله) കേവലം ഒരു കർമ്മശാസ്ത്ര പണ്ഡിതർ (ഫഖീഹ്) മാത്രമല്ല, മറിച്ച് ചരിത്രം, ഭാഷാശാസ്ത്രം, പ്രകൃതിശാസ്ത്രം എന്നീ മേഖലകളിൽ വലിയ അറിവുള്ള വ്യക്തിയായിരുന്നു.

മുഴുവൻ പേര്: കമാലുദ്ദീൻ മുഹമ്മദ് ബിൻ മൂസ ബിൻ ഈസ അൽ-ദമീരി.ഹിജ്റ 742 (ക്രി.വർഷം 1341) ഈജിപ്തിലെ കെയ്റോയിൽ ആയിരുന്നു ജനനം.ശാഫിഈ കർമ്മശാസ്ത്രത്തിൽ വലിയ പണ്ഡിതനായിരുന്നു.

വിവിധ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രശസ്തം: ഹയാത്തുൽ ഹയവാൻ അൽ-കുബ്റാ : ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണിത്. മൃഗങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ്. മൃഗങ്ങളുടെ പേരുകൾ, അവയുടെ സവിശേഷതകൾ, അവയെക്കുറിച്ചുള്ള ഇസ്ലാമിക വിധികൾ (ഭക്ഷിക്കാൻ പാടുള്ളവയും ഇല്ലാത്തവയും), അതുമായി ബന്ധപ്പെട്ട കവിതകൾ, വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സമഗ്രമായ ഗ്രന്ഥങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

അൽ-നജ്മുൽ വഹാജ് ഫീ ശറഹിൽ മിൻഹാജ്:  ഈ ഗ്രന്ഥം, ഇമാം നവവി (رحمه الله) യുടെ പ്രശസ്തമായ 'മിൻഹാജ് അത്ത്വാലിബീൻ' എന്ന കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ വിശദീകരണമാണ്.

ഖുർആൻ വ്യാഖ്യാനം (തഫ്സീർ), ഹദീസ്, ഫിഖ്ഹ്, സാഹിത്യം എന്നിവയിൽ  അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നുആത്മീയ ചിന്തകൻ കൂടിയായിരുന്നു മഹാനവർകൾ. ലളിതമായ ജീവിതശൈലിയായിരുന്നു സ്വീകരിച്ചത്.

ഹിജ്റ 808-ൽ (ക്രി.വർഷം 1405) കെയ്റോയിൽ വെച്ചാണ് വഫാത്താകുന്നത്.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും