റമദാനിലെ തറാവീഹ്: ഇമാം ശംസുദ്ദീൻ മുഹമ്മദ് ഖുഹ്സ്ഥാനി (رحمه الله)



ഭാഗം 8️⃣6️⃣

ഇമാം ശംസുദ്ദീൻ മുഹമ്മദ് ഖുഹ്സ്ഥാനി (رحمه الله)

ഹിജ്റ -953


شمس الدين محمد القُهُسْتَاني رحمه الله

سن التراويح على الصحيح للرجال والنساء جميعاً سنة مؤكدة بإجماع الصحابة ومن بعدهم من الأئمة منكرها مبتدع ضال مردود الشهادة

جامع الرموز شرح الوقاية📚


ഹനഫി മദ്ഹബ്

ഹനഫി പണ്ഡിതരായ ഇമാം ശംസുദ്ദീൻ മുഹമ്മദ് ഖുഹ്സ്ഥാനി (رحمه الله) 'തറാവീഹ്' നിസ്കാരത്തെക്കുറിച്ച് രേഖപ്പെടുത്തി; സ്വഹീഹായ അഭിപ്രായമനുസരിച്ച് സ്ത്രീകൾക്കും, പുരുഷന്മാർക്കും തറാവീഹ് നിസ്കാരം 'മുഅക്കദായ സുന്നത്താണ്" അത് സ്വഹാബത്തിൻറെയും, അവർക്ക് ശേഷം വന്ന ഇമാമുകളുടെയും  'ഇജ്മാഅ്' കൊണ്ട് സ്ഥിരപ്പെട്ടതാണ്.

അതു കൊണ്ടു തന്നെ തറാവീഹ് നിസ്കാരം നിഷേധിക്കുന്നവൻ പുത്തൻ വാദിയും, പിഴച്ചവനും, സാക്ഷിക്ക് പറ്റാത്ത വ്യക്തിയുമാണ്.

തറാവീഹ് എന്ന ഒരു പ്രത്യേക നിസ്കാരം ഇല്ലെന്നും അത് കേവലം സാധാരണ രാത്രി നിസ്കാരത്തിൻറെ മറ്റൊരു പേര് മാത്രമാണെന്നും വാദിക്കുന്നവരെ കുറിച്ച് മഹാനവർകൾ അത്തരം ആളുകൾ പുത്തൻ വാദികളും,പിഴച്ചവനും, സാക്ഷിക്കു പോലും പറ്റാത്തവരും ആണെന്ന് ശക്തമായ ഭാഷയിലൂടെ രേഖപ്പെടുത്തുന്നു.

തറാവീഹ്, വിത്റ്,തഹജ്ജുദ് ഇതൊക്കെ ഓരേ നിസ്കാരത്തിന്റെ വ്യത്യസ്ത പേരുകൾ ആണെന്ന് വാദിക്കുന്ന ബിദ്അത്തുകാർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ അത്തരം വാദക്കാർ പിഴച്ചവരാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാനവർകൾ രേഖപ്പെടുത്തി വെച്ചു.

ഇമാം ശംസുദ്ദീൻ മുഹമ്മദ് അൽ-ഖുഹുസ്താനി (رحمه الله) ഹനഫി കർമ്മ ശാസ്ത്രത്തിലെ ( ഫിഖ്ഹ് ) അതിപ്രശസ്തരായ പണ്ഡിതരാണ്.

പൂർണ്ണനാമം ശംസുദ്ദീൻ മുഹമ്മദ് ബിൻ ഹുസാം അൽ-ദീൻ അൽ-ഖുഹുസ്താനി മധ്യേഷ്യയിലെ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ/തുർക്ക്മെനിസ്ഥാൻ മേഖല) 'ഖുഹുസ്താൻ' എന്ന സ്ഥലത്താണ് മഹാനവർകൾ ജനിച്ചത്.


പ്രധാന കിത്താബ്: 

ജാമിഅ് അൽ-റുമൂസ് (جامع الرموز) ഹനഫി മദ്ഹബിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ 'വിഖായത്തുൽ രിവായ' എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണിത്.

ഹിജ്റ പത്താം നൂറ്റാണ്ടിലാണ് (മരണം ഹിജ്റ 962 / ക്രിസ്തുവർഷം 1555) അവർ ജീവിച്ചിരുന്നത്.കേവലം ഒരു ഫഖീഹ് (കർമ്മശാസ്ത്ര പണ്ഡിതൻ) മാത്രമല്ല, മറിച്ച് തഫ്സീർ, ഹദീസ്, യുക്തിചിന്ത (Logic) തുടങ്ങിയ വ്യത്യസ്ത ശാഖകളിലും അഗാധമായ അറിവുള്ള വ്യക്തിയായിരുന്നു.

ബുഖാറയിലെ പണ്ഡിതന്മാരിൽ പ്രമുഖരായിരുന്നു ഇമാം ശംസുദ്ദീൻ മുഹമ്മദ് ഖുഹ്സ്ഥാനി (رحمه الله)  സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾക്ക് ലളിതമായി പരിഹാരം കണ്ടെത്തുന്നതിൽ ദീർഘവീക്ഷണം പുലർത്തിയിരുന്നു. കർമ്മശാസ്ത്രപരമായ അഭിപ്രായങ്ങളിൽ വളരെ സൂക്ഷ്മത പുലർത്തുന്നയാളായിരുന്നു ബഹുമാനപ്പെട്ടവർ.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും