റമദാനിലെ തറാവീഹ്: ഇമാം സിറാജുദ്ദീൻ ബുൽഖീനി (رحمه الله)



ഭാഗം 8️⃣5️⃣

ഇമാം സിറാജുദ്ദീൻ ബുൽഖീനി (رحمه الله)

ഹിജ്റ - 805


      

سراج الدين البُلْقِيني  رحمه الله

باب قيام شهر رمضان

وفي "الصحيحين" أن النبي -صلى الله عليه وسلم- قال: "من قام رمضان  إيمانا واحتسابا غفر له ما تقدم من ذنبه واستمر العمل علي التراويح ووقتها بعد فعل العشاء وهي عشرون ركعة بعشر تسليمات، ولأهل المدينة ست وثلاثون ركعة، لا لغيرهم

التدريب في الفقه الشافعي 📚- ج 1 - ص : 256


 ശാഫിഈ മദ്ഹബ്

ഇമാം സിറാജുദ്ദീൻ ബുൽഖീനി (رحمه الله ) തറാവീഹിനെ സംബന്ധിച്ച് രേഖപ്പെടുത്തി; നബി ﷺപറഞ്ഞു; "റമദാൻ മാസത്തിൽ ആരെങ്കിലും വിശ്വസിച്ചു കൊണ്ടും, പ്രതിഫലം കാംക്ഷിച്ചു നിസ്കരിച്ചു കഴിഞ്ഞാൽ അവൻറെ മുൻകാല പാപങ്ങൾ എല്ലാം പൊറുക്കപ്പെടും". ഇത് ബുഹാരി മുസ്ലിം ഹദീസ് ഗ്രന്ഥങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തറാവീഹ് നിസ്കാരത്തിൻറെ സമയം ഇശാഅ് നിസ്കാരം കഴിഞ്ഞ ശേഷമാണ് .'തറാവീഹ്' പത്ത് സലാം കൊണ്ട്2️⃣0️⃣റക്അത്തുകളാണ്. മദീനക്കാർ ആയവർക്ക് മാത്രം മുപ്പത്തിയാറ് റക്അത്തുകളാണ് തറാവീഹ് നിസ്കാരം.

മാലിക്കി മദ്ഹബിൽ തറാവീഹ് നിസ്കാരം എന്തുകൊണ്ടാണ് 36 റക്അത്തുകൾ വന്നതെന്ന് ഈ പരമ്പരയുടെ തുടക്കത്തിൽ നിരവധി തവണ ആവർത്തിച്ച് വിശദമാക്കിയതാണല്ലോ അതുകൊണ്ടു തന്നെ വീണ്ടും അത് ആവർത്തിക്കുന്നില്ല.

മഹാനരായ ഇമാം സിറാജുദ്ദീൻ അൽ-ബുൽഖീനി (رحمه الله) ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരിൽ ഒരാളാണ്.

പൂർണ്ണനാമം: സിറാജുദ്ദീൻ അബൂ ഹഫ്‌സ് ഉമർ ബിൻ റസ്‌ലാൻ അൽ-ബുൽഖീനി. എന്നാണ് . ഹിജ്റ 724-ൽ ഈജിപ്തിലെ 'ബുൽഖീന' എന്ന ഗ്രാമത്തിലാണ് ജനിച്ചത്..ആ കാലഘട്ടത്തിലെ 'ശൈഖുൽ ഇസ്ലാം' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.

ശാഫിഈ കർമ്മശാസ്ത്രത്തിൽ (ഫിഖ്ഹ്) അഗാധമായ അറിവുള്ളവരായിരുന്നു ഇമാം സിറാജുദ്ദീൻ ബുൽഖീനി (رحمه الله). ഹദീസ് , തഫ്സീർ, ഭാഷാശാസ്ത്രം എന്നീ മേഖലകളിലും അവർ അതുല്യരായിരുന്നു.

ലോക പ്രശസ്തരായ പല പണ്ഡിതന്മാരും മഹാനവർകളുടെ ശിഷ്യന്മാരാണ്. അതിൽ ഏറ്റവും പ്രമുഖർ: ഹാഫിള് ഇബ്നു ഹജർ അൽ-അസ്ഖലാനി (رحمه الله)യാണ് (ഫത്ഹുൽ ബാരിയുടെ രചയിതാവ്). ഇമാം വലിയുദ്ദീൻ അൽ-ഇറാഖി (رحمه الله).മറ്റൊരു ശിഷ്യനാണ്.


 പ്രധാനകിതാബുകൾ:-

ഇമാം സിറാജുദ്ദീൻ ബുൽഖീനി (رحمه الله) യുടെ കിതാബുകൾ ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാർക്ക് വലിയ അവലംബമായിരുന്നു:

അൽ-തദ്‌രീബ് (التدريب): ഇത് ഇമാം നവവി (رحمه الله) യുടെ 'മിൻഹാജിന്' മഹാനവർകൾ  നൽകിയ വ്യാഖ്യാനത്തിന്റെ ഭാഗമാണ്.

മഹാസിനുൽ ഇസ്തിലാഹ്: ഹദീഥ് ശാസ്ത്രത്തിലെ പ്രധാന കിതാബാണ്.

ഇമാം നവവി (رحمه الله) ക്ക് ശേഷം ശാഫിഈ മദ്ഹബിലെ നിയമങ്ങളെ ക്രോഡീകരിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ബുൽഖീനി കുടുംബം (പ്രത്യേകിച്ച് ഇമാം സിറാജുദ്ദീൻ അൽ-ബുൽഖീനി (رحمه الله) വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിനയവും സൂക്ഷ്മതയും നിറഞ്ഞ ജീവിതമായിരുന്നു മഹാനവർകളുടെത്. 

ഹിജ്റ 805-ലാണ് ഇമാം ബുൽഖീനി (رحمه الله)  വഫാത്താകുന്നത്.


Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും