റമദാനിലെ തറാവീഹ്: ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله)
ഭാഗം 8️⃣3️⃣
ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله)
ഹിജ്റ - 804
ابن الملقن رحمه الله
والتراويح وهي عشرون لغير أهل المدينة بعشر تسليمات*
التذكرة في الفقه الشافعي 📚- ص : 26
ശാഫിഈ മദ്ഹബ്
ശാഫിഈ മദ്ഹബിലെ പണ്ഡിതരായ ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله) റമദാനിലെ തറാവീഹ് നിസ്കാരത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; മദീനക്കാരല്ലാത്തവർക്ക് 'തറാവീഹ്' നിസ്കാരത്തിന്റെ റകഅത്തുകൾ
2️⃣0️⃣ ആകുന്നു അത് പത്ത് സലാമോടെ നിർവഹിക്കേണ്ടതാണ്.
കാരണം ഉത്തമ നൂറ്റാണ്ടു മുതൽ (രണ്ടാം നൂറ്റാണ്ടിൽ തന്നെ) മദീനയിൽ നടന്നുവന്ന തറാവീഹ് 36 റക്അത്തുകളാണ് നിസ്കരിച്ചു വന്നിരുന്നത്. അങ്ങനെ വരാനുള്ള കാരണം മുമ്പ് വിശദീകരിച്ചത് കൊണ്ട് വീണ്ടും ഇവിടെ ആവർത്തിക്കുന്നില്ല.
ആരാണ് ഇബ്നുൽ മുലഖിൻ (رحمه الله)?
ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله) ശാഫിഈ മദ്ഹബിലെ അതിപ്രശസ്ത പണ്ഡിതരാണ്.
മുഴുവൻ പേര്: അബൂ ഹഫ്‌സ് സിറാജുദ്ദീൻ ഉമർ ബിൻ അലി ബിൻ അഹ്മദ് അൽ-അൻസാരി. ജനനം: ഹിജ്റ 723-ൽ കെയ്റോയിൽ (ഈജിപ്ത്).
മഹാനവർകൾ പ്രമുഖ മുഹദ്ദിസും (ഹദീസ് പണ്ഡിതൻ) ഫഖീഹും ആയിരുന്നു.
ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله) വെറുമൊരു പണ്ഡിതൻ മാത്രമായിരുന്നില്ല, മറിച്ച് അക്കാലത്തെ ഏറ്റവും വലിയ ഗ്രന്ഥകർത്താക്കളിൽ ഒരാളായിരുന്നു. ഏകദേശം മുന്നൂറോളം ഗ്രന്ഥങ്ങൾ മഹാനവർകൾ രചിച്ചിട്ടുണ്ട്.
ഇതിൽ ഹദീസ്, ഫിഖ്ഹ്, ചരിത്രം, ഭാഷാശാസ്ത്രം എന്നിങ്ങനെ ഒട്ടനവധി മേഖലകൾ ഉൾപ്പെടുന്നു. വിശ്വപ്രസിദ്ധ പണ്ഡിതരായ ഇമാം ഇബ്നു ഹജർ അൽ-അസ്ഖലാനി (رحمه الله) ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله)വിന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ്.
ആ കാലഘട്ടത്തിൽ'ശൈഖുൽ ഇസ്‌ലാം' എന്ന പദവിയിൽ അവർ അറിയപ്പെട്ടിരുന്നു. ഈജിപ്തിലെ മുഖ്യ ഖാസിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാന ഗ്രന്ഥങ്ങൾ:-
ഇമാം ഇബ്‌നുൽ മുൽഖിൻ (رحمه الله) യുടെ കിത്താബുകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നവ ഇവയാണ്:തുഹ്ഫത്തുൽ മുഹ്താജ് (تحفة المحتاج): ഇമാം നവവിയുടെ 'മിൻഹാജി'ന് നൽകിയ വ്യാഖ്യാനമാണിത്.
അൽ ബദ്റുൽ മുനീർ (البدر المنير): ഹദീസ് ശാസ്ത്രത്തിലെ ഏറ്റവും ആഴത്തിലുള്ള ഗവേഷണ ഗ്രന്ഥങ്ങളിൽ ഒന്നാണിത്.
അത്തദ്കിറ (التذكرة):. ഇത് ശാഫിഈ കർമ്മശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങൾ പ്രതിപാദിക്കുന്ന ലഘുഗ്രന്ഥമാണ്.
ഹിജ്റ 804-ൽ ഇമാം 81-ാം വയസ്സിൽ കെയ്റോയിൽ വെച്ചാണ് വഫാത്തായത്.
.jpg)
Comments
Post a Comment