റമദാനിലെ തറാവീഹ്: ഇമാം അബു അബ്ദില്ല മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ദിമഷ്കി (رحمه الله)



ഭാഗം8️⃣1️⃣

  ഇമാം അബു അബ്ദില്ല മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ദിമഷ്കി (رحمه الله)

ഹിജ്റ - 780


أبو عبد الله محمد بن عبد الرحمن الدمشقي العثماني الشافعي رحمه الله 

فصل : ومن السنن صلاة التراويح في شهر رمضان ، عند أبي حنيفة والشافعي وأحمد وهي عشرون ركعة بشعر تسليمات

رحمة الأمة في اختلاف الأئمة📚 - ص :  49


 ശാഫിഈ മദ്ഹബ്

ഇമാം ദിമഷ്കി ( رحمه الله ) രേഖപ്പെടുത്തിയത് കാണുക; റമളാനിലെ 'തറാവീഹ്' നിസ്കാരം സുന്നത്താണ് .ഇമാം അബൂ ഹനീഫ (رحمه الله), ഇമാം ശാഫിഈ (رحمه الله ), ഇമാം അഹ്മദ് ബിൻ ഹമ്പൽ(رحمه الله) തുടങ്ങിയ ഇമാമുകൾ തറാവീഹ് നിസ്കാരം  2️⃣0️⃣റക്അത്തുകൾ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. തറാവീഹ് പത്ത് സലാമോടു കൂടി നിർവഹിക്കണം.

ഈ ഗ്രന്ഥത്തിന്റെ രചയിതാവായ മഹാനായ പണ്ഡിതനെക്കുറിച്ചുള്ള ലഘു വിവരണം:

ഇമാം അബൂ അബ്ദില്ല മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ (رحمه الله) ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തരായ പണ്ഡിതനും ഖാസിയുമായിരുന്നു.

'അൽ-ഉസ്മാനി അൽ-ദമിശ്ഖി' എന്ന പേരിലാണ് ബഹുമാനപ്പെട്ടവർ  അറിയപ്പെടുന്നത്.

ഹിജ്റ 727-ൽ (ക്രിസ്താബ്ദം 1327) സിറിയയിലെ ദമസ്കസിലാണ് ഇമാം അബൂ അബ്ദില്ല മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ (رحمه الله) ജനിച്ചത്.

സ്വഫ്ദിലെ ഖാസി ആയിരുന്നതിനാൽ പല ചരിത്ര രേഖകളിലും 'ഖാസി സ്വഫ്ദ്' (قاضي صفد) എന്നും മഹാനവർകൾ അറിയപ്പെടുന്നു.

മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അൽ-ഹുസൈൻ അൽ-ഉസ്മാനി. ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ) വിന്റെ പരമ്പരയിൽപ്പെട്ട ആളായതിനാലാണ് 'ഉസ്മാനി' എന്ന് വിളിക്കപ്പെടുന്നത്.

ബഹുമാനപ്പെട്ടവരുടെ ഏറ്റവും ശ്രദ്ധേയമായഗ്രന്ഥമാണ്  'റഹ്മത്തുൽ ഉമ്മ ഫീ ഇഖ്തിലാഫിൽ അഇമ്മ' (رحمة الأمة في اختلاف الأئمة).

നാല് പ്രമുഖ ഇമാമുകൾക്കിടയിലെ (അബൂഹനീഫ, മാലിക്, ഷാഫി, അഹ്‌മദ് ബിൻ ഹൻബൽ)(رحمه الله) കർമ്മശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങൾ ലളിതമായി പ്രതിപാദിക്കുക എന്നതാണ് ഈ കിതാബിന്റെ ഉദ്ദേശ്യം.

പണ്ഡിതന്മാർക്കിടയിലുള്ള ഇത്തരം വ്യത്യാസങ്ങൾ മുസ്‌ലിം ഉമ്മത്തിന് പ്രയാസമല്ല, മറിച്ച് അതൊരു അനുഗ്രഹവും സൗകര്യവുമാണ് എന്ന കാഴ്ചപ്പാടാണ് ഇമാം ദിമഷ്കി ( رحمه الله ) മുന്നോട്ടുവെക്കുന്നത്.

കർമ്മശാസ്ത്രം കൂടാതെ ഹദീസ്, തസവ്വുഫ് എന്നീ മേഖലകളിലും മഹാനവർകൾക്ക് അഗാധമായ അറിവുണ്ടായിരുന്നു. അവരുടെ ഗ്രന്ഥങ്ങൾ ഇന്നും ലോകത്ത് പല ഇടങ്ങളിലും പഠനത്തിനു വേണ്ടി ഉപയോഗിക്കുന്നു.

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും