റമദാനിലെ തറാവീഹ്: ഇമാം ബദറുദ്ദീൻ ഐനി (رحمه الله)
ഭാഗം 8️⃣0️⃣
ഹിജ്റ -855
بدر الدين العيني رحمه الله
فصل في التراويح
قوله: (وهي) أي التراويح (سنة مؤكدة) ذكر القدوري لفظ الاستحباب، والأصح: أنها سنة مؤكدة لمواظبة الخلفاء الراشدين عليها، نص عليه صاحب الهداية وهي سنة الرجال والنساء، وقال بعض الروافض: سنة الرجال دون النساء، وقال بعضهم: سنة عمر رضي الله عنه. وعندنا: هي سنة رسول الله صلى الله عليه وسلم لأنه أقامها في بعض الليالي وبين العذر في ترك المواظبة، وهي خشية أن تكتب علينا، ثم واظب عليها الخلفاء الراشدون قوله: (خمس ترويحات) أي التراويح من جهة العدد: خمس ترويحات، كل ترويحة: أربع بتسلمتين، فالجميع عشرون ركعة وعند مالك: ست وثلاثون ركعة.
ولنا ما روى البيهقي بإسناد* *صحيح: "أنهم كانوا يقيمون على عهد عمر رضي الله عنه بعشرين ركعة، وعلى عهد عثمان وعلي رضي الله عنهما مثله وله:* *(ويجلس بين كل ترويحتين) هذا الجلوس مستحب، لعادة أهل الحرمين كذلك، غير أن أهل مكة يطوفون بين كل ترويحتين أسبوعاً، وأهل المدينة يصلون بدل ذلك أربع ركعات، وأهل كل بلدة بالخيار: يسبحون أو يهللون أو ينتظرون سكوتاً"، فصار إجماعاً
منحة السلوك في شرح تحفة الملوك- للعيني 📚- ص : 149
ഹനഫി മദ്ഹബ്
ഹനഫി മദ്ഹബിലെ വളരെ പ്രശസ്ത പണ്ഡിതരായ ഇമാം ബദറുദ്ദീൻ ഐനി (رحمه الله) തറാവീഹ് നിസ്കാരത്തെ പറ്റി മഹാനവർകളുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു; ഖുലഫാഉ റാശിദുകൾ പതിവായി ചെയ്തത് കൊണ്ട് തന്നെ റമദാനിലെ 'തറാവീഹ്' നിസ്കാരം ശക്തമായ സുന്നത്താണ്.
സ്ത്രീകൾക്കും,പുരുഷന്മാർക്കും ഒരു പോലെ സുന്നത്താണ് തറാവീഹ് നിസ്കാരം.നമ്മുടെ (ഹനഫി) മദ്ഹബിൽ തറാവീഹ് നിസ്കാരം നബി ﷺ യുടെ സുന്നത്താണ് കാരണം റസൂൽ ﷺ തങ്ങൾ ചില രാത്രികളിൽ തറാവീഹ് നില നിർത്തിയിരുന്നു.
പതിവാക്കാത്തതിൻറെ കാരണം അത് നിർബന്ധമാക്കപ്പെട്മോ എന്ന ഭയമാണ് എന്ന് നബി ﷺ വിശദീകരിച്ചിരുന്നു. പിന്നീട് ഖുലഫാഉ റാഷിദുകൾ തറാവീഹ് പതിവാക്കി
'തറാവീഹ്' നിസ്കാരത്തിൻറെ എണ്ണം അഞ്ച് തർവീഹ്കൾ ആകുന്നു. ഓരോ തർവീഹ്കൾ രണ്ട് സലാമോട് കൂടി നാല് റക്അത്തുകൾ ആണ് അങ്ങനെയാണ് തറാവീഹ് 2️⃣0️⃣ റക്അത്ത്കൾ ആകുന്നത്.
ഓരോ നാല് റക്അത്തുകൾ ക്കിടയിലും അല്പസമയം വിശ്രമിക്കണം അത് 'മുസ്തഹബ്ബ്' ആണ്.കാരണം ഇരു ഹറമുകളുടെ പതിവ് അപ്രകാരമായിരുന്നു
ആദ്യ കാലഘട്ടങ്ങളിൽ. മക്കക്കാരായ ആളുകൾ ഓരോ രണ്ട് തർവീഹ്കൾക്കിടയിലും "ത്വവാഫ്" ചെയ്യുന്ന പതിവുണ്ടായിരുന്നു . എന്നാൽ മദീനക്കാർ മക്കക്കാർ ചെയ്തിരുന്ന ത്വവാഫിന് പകരം നാലു റക്അത്ത് അധികം നിസ്കരിക്കുന്നവർ ആയിരുന്നു
ഇമാം മാലിക് (رحمه الله) മഹാനവർകളുടെ അടുക്കൽ തറാവീഹിൻറെ റക്അത്തുകൾ മുപ്പത്തിയാറ് ആകുന്നു എന്നാൽ നമ്മുടെ മദ്ഹബിൽ ഇതിനുള്ള തെളിവ് ഉമർ ബിൻ ഖത്താബ് (رضِىَ ٱللَّهُ عَنۡهُ) കാലഘട്ടത്തിൽ സ്വഹാബത്ത്2️⃣0️⃣ റക്അത്തുകൾ തറാവീഹ് നിസ്കരിച്ചു എന്ന ഇമാം ബൈഹഖി (رحمه الله) റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസാണ്.
ഇതുപോലെ തന്നെയാണ് ആണ് ഉസ്മാൻ ബിൻ അഫ്ഫാൻ (رضِىَ ٱللَّهُ عَنۡهُ ), അലി ബിൻ അബീത്വാലിബ് (رضِىَ ٱللَّهُ عَنۡهُ) തുടങ്ങിയ മഹാന്മാരുടെ കാലഘട്ടത്തിലും സ്വഹാബത്ത്2️⃣0️⃣ റക്അത്ത് തറാവീഹ് നിസ്ക്കരിച്ചവർ ആയിരുന്നു. അങ്ങനെ വരുമ്പോൾ അത് സ്വഹാബത്തിൽ നിന്നുള്ള 'ഇജ്മാഅ്' ആയി മാറുന്നു.
ലഘു ചരിത്രം:-
ഇമാം ബദറുദ്ദീൻ ഐനി (رحمه الله) ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതന്മാരിൽ ഒരാളാണ്
മുഴുവൻ പേര്: മഹ്മൂദ് ബിൻ അഹമ്മദ് ബിൻ മൂസ ബിൻ അഹമ്മദ്. 'ബദറുദ്ദീൻ' എന്നത് സ്ഥാനപ്പേരാണ്.
ഹിജ്റ 762-ൽ(ക്രിസ്താബ്ദം 1361) സിറിയയിലെ ഐൻതാബ് എന്ന സ്ഥലത്ത് ജനിച്ചു. ഈ സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് ബഹുമാനപ്പെട്ടവർ 'അൽ-ഐനി' എന്ന് അറിയപ്പെടുന്നത്.
ഹദീസ് , ഫിഖ്ഹ് (കർമ്മശാസ്ത്രം), ചരിത്രം, ഭാഷാശാസ്ത്രം എന്നീ മേഖലകളിൽ മഹാനവർകൾ അഗാധപാണ്ഡിത്യം പുലർത്തിയിരുന്നു. ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരായിരുന്നു അവർ .
ഉംദത്തുൽ ഖാരി (عمدة القاري): ഇമാം ബുഖാരി(رحمه الله) യുടെ 'സ്വഹീഹുൽ ബുഖാരി'ക്ക് എഴുതിയ വിപുലമായ വ്യാഖ്യാനമാണിത്. ഹാഫിള് ഇമാം ഇബ്നു ഹജർ അസ്ഖലാനി(رحمه الله) എഴുതിയ 'ഫത്ഹുൽ ബാരി'യോട് കിടപിടിക്കുന്ന ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു.
മഗാനി അൽ-അഖ്‌യാർ: ഹദീസ് നിവേദകരെ കുറിച്ചുള്ള പഠനം.
ഇഖ്ദുൽ ജുമാൻ: ഇസ്‌ലാമിക ചരിത്രത്തെ കുറിച്ചുള്ള വിജ്ഞാനകോശ സമാനമായ ഗ്രന്ഥം.
മിൻഹത്തുസ്സുലൂക്: 'തുഹ്ഫത്തുൽ മുലൂക്' എന്ന കർമ്മശാസ്ത്ര ഗ്രന്ഥത്തിന്റെ വ്യാഖ്യാനം.
ഇമാം ഇബ്നു ഹജർ അസ്ഖലാനിയും (رحمه الله) ഇമാം അൽ-ഐനിയും(رحمه الله) രണ്ടുപേരും സമകാലികരായിരുന്നു. സ്വഹീഹുൽ ബുഖാരിക്ക് ഇരുവരും വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
അറബി ഭാഷയ്ക്ക് പുറമെ തുർക്കിഷ് ഭാഷയിലും ഇമാം ബദറുദ്ദീൻ ഐനി (رحمه الله) പ്രാവീണ്യമുള്ളവനായിരുന്നു. ഹിജ്റ 855-ൽ (ക്രിസ്താബ്ദം 1451) കൈറോയിൽ വെച്ച് മഹാനവർകൾ വഫാതായി.
ചുരുക്കത്തിൽ, ഹനഫീ കർമ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും പിൽക്കാല പണ്ഡിതന്മാർക്ക് വലിയ അവലംബമാണ് ഇമാം ബദറുദ്ദീൻ ഐനി (رحمه الله)
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം ബദറുദ്ദീൻ ഐനി (رحمه الله) വളരെ കൃത്യമായി തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് രേഖപ്പെടുത്തി. ഖുലഫാഉ റാശിദുകൾ പതിവാക്കിയതും 20 റക്അത്തുകൾ ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
അബൂ നവവി✍️
00974 77882082

Comments
Post a Comment