റമദാനിലെ തറാവീഹ്: ഇമാം യൂസുഫ് ബിൻ ഇബ്രാഹിം അർദബീലി ( رحمه الله )



ഭാഗം 7️⃣9️⃣

ഇമാം യൂസുഫ് ബിൻ ഇബ്രാഹിം അർദബീലി ( رحمه الله )

ഹിജ്റ - 779


يوسف بن إبراهيم الأردبيلي  رحمه الله - 779 هـ

والتراويح عشرون ركعة بعشر تسليمات ولو صلى أربعا بتسليمة أو قبل فرض العشاء بطلت

الأنوار 📚- ج-1 ص : 163


 ശാഫിഈ മദ്ഹബ്

ഇമാം യൂസുഫ് ബിൻ ഇബ്രാഹിം അർദബീലി (رحمه الله) വരികൾ ഇങ്ങനെ; 'തറാവീഹ്' നിസ്കാരം പത്ത് സലാമോട് കൂടി2️⃣0️⃣റക്അത്തുകൾ ആകുന്നു.

വല്ലവരും "ഒരു സലാം കൊണ്ട് നാലു റക്അത്ത് തറാവീഹ് നിസ്കരിക്കുകയോ, അതല്ല ഇശാഅ് നിസ്കാരത്തിന് മുമ്പ് നിർവഹിക്കുകയോ ചെയ്താൽ അത്തരത്തിലുള്ള നിസ്കാരം 'ബാത്തിൽ' ആണ്."

തറാവീഹ് നിസ്കാരം പരിഗണിക്കപ്പെടണമെങ്കിൽ ഇശാഅ് നിസ്കാരം കഴിഞ്ഞ ശേഷം മാത്രമേ സാധ്യമാകൂ എന്ന് കൂടി നമുക്ക് വ്യക്തമാകുന്നു അതോടൊപ്പം ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും സലാം വീട്ടേണ്ടതുമാണ്.

രണ്ട് റകഅത്തിൽ സലാം വീട്ടൽ: തറാവീഹ് ഓരോ രണ്ട് റകഅത്തിലും സലാം വീട്ടൽ നിർബന്ധമാണ്. മനപ്പൂർവ്വം നാല് റകഅത്ത് ഒരുമിച്ച് നിസ്കരിച്ചാൽ അത് ശരിയാവില്ലന്ന് ചുരുക്കം.

സമയം: ഇശാഅ് നിസ്കാരത്തിന് ശേഷമാണ് തറാവീഹിന്റെ സമയം ആരംഭിക്കുന്നത്. അതിന് മുൻപ് നിസ്കരിച്ചാൽ അത് തറാവീഹായി പരിഗണിക്കില്ല.

വഹാബി മൗദൂദി പുത്തൻ പ്രസ്ഥാനക്കാർ സാധാരണക്കാരെ പറ്റിക്കാൻ വേണ്ടി പറയാറുള്ള  11 റക്അത്തുകളെക്കാൾ നബി  ﷺ റമദാനിലും അല്ലാത്ത കാലത്തും വർദ്ധിപ്പിച്ചിരുന്നില്ല എന്ന ഹദീസിൽ നബി  ﷺ നാല് റക്അത്ത് നിസ്കരിച്ചു സലാം വീട്ടി വീണ്ടും നാല് റക്അത്തുകൾ നിസ്കരിച്ചു സലാം വീട്ടി എന്നാണ് ആ ഹദീസിൽ റിപ്പോർട്ട് ഉള്ളത്  എന്നാൽ രണ്ട് റക്അത്തുകൾ കൊണ്ട് തറാവീഹിന് സലാം വീട്ടേണ്ടതാണെന്ന്  ഇമാമുകൾ രേഖപ്പെടുത്തുന്നു. തറാവീഹ് ആയിക്കൊണ്ട് നാല് റക്കഅത്ത് ഒരുമിച്ച് നിസ്കരിച്ചാൽ അത് ബാത്തിലാണെന്ന് ചുരുക്കം

യുസഫ് ബിൻ ഇബ്രാഹിം അൽ-അർദബീലി (റഹിമഹുല്ലാഹ്)* *ശാഫിഈ മദ്ഹബിലെ പിൽക്കാല പണ്ഡിതന്മാരിൽ പ്രമുഖരും ആദരണീയ ഒരു വ്യക്തിത്വമാണ്.

ഇമാം അൽ-അർദബീലി: ലഘു പരിചയംപൂർണ്ണനാമം: ജമാലുദ്ദീൻ യൂസഫ് ബിൻ ഇബ്രാഹിം അൽ-അർദബീലി.

ഇറാനിലെ 'അർദബീൽ' എന്ന സ്ഥലത്താണ് ഇമാം യൂസുഫ് ബിൻ ഇബ്രാഹിം അർദബീലി ( رحمه الله ) ജനിച്ചത്.

ഹിജ്റ 779-ൽ(ക്രിസ്താബ്ദം 1377) മഹാനവർകൾ വഫാത്തായി.

'അൽ-അൻവാർ' ഇമാം യൂസുഫ് ബിൻ ഇബ്രാഹിം അർദബീലി ( رحمه الله ) യുടെ 'അൽ-അൻവാർ ലി അഅ്‌മാലിൽ അബ്രാർ' ശാഫിഈ ഫിഖ്ഹിലെ (കർമ്മശാസ്ത്രം) വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണിത്. ശാഫിഈ മദ്ഹബിലെ തന്നെ പ്രമുഖ ഗ്രന്ഥമായ ഇമാം നവവി (رحمه الله) യുടെ 'മിൻഹാജുത്വാലിബീൻ' അടിസ്ഥാനമാക്കി രചിക്കപ്പെട്ട ചുരുക്കരൂപമാണ് ഇത്.

ഇമാം അർദബീലി (رحمه الله) വെറുമൊരു പണ്ഡിതൻ മാത്രമായിരുന്നില്ല, മറിച്ച് വലിയൊരു സൂഫിയും ആബിദും കൂടിയായിരുന്നു. തഖ്‌വ (ഭയഭക്തി) ജീവിതത്തിൽ അതീവ സൂക്ഷ്മത പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു.

പാണ്ഡിത്യം:

ശാഫിഈ മദ്ഹബിലെ 'അസ്ഹാബുൽ വുജൂഹ്' (അഭിപ്രായ പ്രകടനത്തിന് അർഹരായവർ) കഴിഞ്ഞുള്ള പിൽക്കാല പണ്ഡിതന്മാരിൽ പ്രധാനിയായി ഇമാം അർദബീലി (رحمه الله) യെ കണക്കാക്കുന്നു. ഇന്നും ഫത്‌വകൾ നൽകാൻ ശാഫിഈ പണ്ഡിതന്മാർ അവലംബിക്കുന്ന വിശ്വസ്ത ഗ്രന്ഥങ്ങളിൽ ഒന്നാണിത്.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും