റമദാനിലെ തറാവീഹ്: ഇമാം യൂസുഫ് ബിൻ ഉമർ അൽ ഖാദൂരി (رحمه الله)
ഭാഗം7️⃣8️⃣
ഇമാം യൂസുഫ് ബിൻ ഉമർ അൽ ഖാദൂരി (رحمه الله)
ഹിജ്റ -832
يوسف بن عمر بن يوسف الكادوري رحمه الله
وأما الكلام في كمّيتها :- فنقول إنها مقدرة بعشرين ركعة عندنا وعند الشافعي .
جامع المضمرات📚 - ج 2 - ص: 203
ഹനഫി മദ്ഹബ്
ഇമാം യൂസുഫ് ബിൻ ഉമർ അൽ ഖാദൂരി (رحمه الله) തറാവീഹ്' നിസ്കാരത്തിൻറെ റക്അത്തുകൾ സംബന്ധിച്ച് മഹാനവർകൾ ഇങ്ങനെ രേഖപ്പെടുത്തി ; 'തറാവീഹ് നിസ്കാരം 2️⃣0️⃣റക്അത്തുകൾ കൊണ്ട് നമ്മുടെ മദ്ഹബിലും,(ഹനഫി) അതു പോലെ ഇമാം ശാഫിഈ (رحمه الله) തങ്ങളുടെ അടുക്കലും പരിഗണിക്കപ്പെടുന്നു.'
തറാവീഹ് നിസ്കാരം ഹനഫീ മദ്ഹബിലെ റക്അത്തുകൾ എത്രയാണെന്നും, അതോടൊപ്പം തന്നെ ശാഫിഈ മദ്ഹബിലെ തറാവീഹിൻറെ റക്അത്തുകളുടെ എണ്ണവും ബഹുമാനപ്പെട്ടവർ രേഖപ്പെടുത്തിവെക്കുന്നു.
ഇമാം യൂസുഫ് ബിൻ ഉമർ അൽ ഖാദൂരി (رحمه الله) ഹനഫി കർമ്മശാസ്ത്രത്തിലെ അറിയപ്പെടുന്ന ഒരു പണ്ഡിതരായിരുന്നു. 'ജാമിഉൽ മുദ്‌മറാത്ത്' അവരുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇമാമിന്റെ മുഴുവൻ പേര്: യൂസഫ് ബിൻ ഉമർ ബിൻ യൂസഫ് അൽ-കാദൂരി.ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന മേഖലയിലായിരുന്നു ബഹുമാനപ്പെട്ടവരുടെ പ്രവർത്തനം.
പ്രധാന കിത്താബ്: ജാമിഉൽ മുദ്‌മറാത്ത് (جامع المضمرات) ഈ ഗ്രന്ഥം ഹനഫി ഫിഖ്‌ഹിൽ വളരെ ആധികാരികമായി കണക്കാക്കപ്പെടുന്നു.മുഖ്തസർ അൽ-ഖുദൂരിയുടെ വ്യാഖ്യാനം: ഹനഫി മദ്‌ഹബിലെ ഏറ്റവും അടിസ്ഥാനപരമായ ഗ്രന്ഥമാണ് ഇമാം ഖുദൂരിയുടെ 'മുഖ്തസർ'. ഈ ഗ്രന്ഥത്തിന് എഴുതപ്പെട്ട ഏറ്റവും മികച്ച വിശദീകരണങ്ങളിൽ (ശറഹ് ) ഒന്നാണ് അൽ-കാദൂരിയുടെ 'ജാമിഉൽ മുദ്‌മറാത്ത്'.
പിൽക്കാലത്ത് വന്ന ഒട്ടുമിക്ക ഹനഫി പണ്ഡിതന്മാരും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഇമാം യൂസുഫ് ബിൻ ഉമർ അൽ ഖാദൂരി (رحمه الله) യെ ഉദ്ധരിക്കാറുണ്ട്. ചരിത്രപരമായ സ്ഥാനം ഹനഫി മദ്‌ഹബിലെ നിയമങ്ങൾ ക്രോഡീകരിക്കുന്നതിലും അവ വിശദീകരിക്കുന്നതിലും വലിയ പങ്ക് വഹിച്ച പണ്ഡിതനാണ് അവർ.
അബൂ നവവി✍️
00974 77882082
.jpg)
Comments
Post a Comment