റമദാനിലെ തറാവീഹ്: ഇമാം ജമാലുദ്ദീൻ അബ്ദുറഹ്മാൻ അസ്നവി (رحمه الله)



ഭാഗം 7️⃣7️⃣

ഇമാം ജമാലുദ്ദീൻ അബ്ദുറഹ്മാൻ അസ്നവി (رحمه الله)  

ഹിജ്റ -772


جمال الدين عبد الرحيم الإسنوي رحمه الله

فنقول  التراويح عشرون ركعة بعشر تسليمات ويسمى كل تسليمتين منها ترويحة فيكون مجموعها خمس ترويحات

طراز المحافل في ألغاز المسائل 📚- ص121


ശാഫിഈ മദ്ഹബ്

ഇമാം ജമാലുദ്ദീൻ അബ്ദുറഹ്മാൻ അസ്നവി (رحمه الله) റമളാനിലെ തറാവീഹ് നിസ്കാരത്തെ കുറിച്ച് രേഖപ്പെടുത്തി; 'തറാവീഹ്' നിസ്കാരം പത്ത് സലാമോട് കൂടി 2️⃣0️⃣ റക്അത്ത്കളാണ്.

ഓരോ നാല് റക്അത്ത് കഴിയുമ്പോഴും 'തർവീഹ്' എന്ന് പറയുന്നു. ആകെ അഞ്ച് തർവീഹ്കൾ ആണ് തറാവീഹ് നിസ്കാരത്തിൽ ഉള്ളത്.

ഇമാം ജമാലുദ്ദീൻ അസ്നവി (رحمه الله) ശാഫിഈ മദ്ഹബിലെ പ്രഗത്ഭനായ പണ്ഡിതരാണ് അവരുടെ പൂർണ്ണനാമം: അബൂ മുഹമ്മദ് ജമാലുദ്ദീൻ അബ്ദുറഹീം ബിൻ ഹസൻ ബിൻ അലി അൽ-അസ്നവി എന്നാണ്. ഹിജ്റ 704-ൽ ഈജിപ്തിൽ ജനിച്ചു.

ശാഫിഈ മദ്ഹബിലെ സ്ഥാനം: ശാഫിഈ കർമ്മശാസ്ത്രത്തിൽ വലിയ സ്വാധീനമുള്ള പണ്ഡിതരാണ് ഇമാം അസ്നവി (رحمه الله). ഇമാം നവവി (رحمه الله), ഇമാം റാഫിഈ (رحمه الله) എന്നിവരുടെ ഗ്രന്ഥങ്ങൾക്ക് മഹാനവർകൾ നൽകിയ വിശദീകരണങ്ങൾ ഇന്നും പണ്ഡിത ലോകത്ത് ചർച്ച ചെയ്യപ്പെടുന്നു.


പ്രധാന ഗ്രന്ഥങ്ങൾ:

ഇമാം ജമാലുദ്ദീൻ അസ്നവി (رحمه الله) നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ചിലത്: തിറാസുൽ മഹാഫിൽ (طراز المحافل) ഫിഖ്ഹിലെ സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായ രീതിയിൽ ഈയൊരു ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നിഹായത്തുസ്സൂൽ (نهاية السول): ഉസൂലുൽ ഫിഖ്ഹിലെ വിഖ്യാതമായ ഗ്രന്ഥം. മറ്റൊന്ന് ത്വബഖാത്തു ശാഫിഇയ്യ (طبقات الشافعية): ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരുടെ ജീവചരിത്രം വിവരിക്കുന്ന ഗ്രന്ഥം.

ഇമാം ജമാലുദ്ദീൻ അസ്നവി (رحمه الله) ഹിജ്റ 772-ൽ കെയ്റോയിൽ വെച്ച് വഫാതായി.

അബൂ നവവി✍️

00974 77882082

Comments

Popular posts from this blog

"നബി ﷺ തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവർ" ഭാഗം 21

കുഴലുകൾ, കമ്പി വാദ്യങ്ങൾ, ഡ്രമ്മുകൾ

സംഗീതോപകരണങ്ങൾ ഹലാൽ ആക്കുന്ന ചിലർ ഉണ്ടാകും