റമദാനിലെ തറാവീഹ്: ഇമാം ശറഫുദ്ദീൻ മൂസൽ ഹുജ്ജാവി അൽ മഖ്ദസി (رحمه الله)
ഭാഗം 7️⃣5️⃣
ഇമാം ശറഫുദ്ദീൻ മൂസൽ ഹുജ്ജാവി അൽ മഖ്ദസി (رحمه الله)
ഹിജ്റ - 968
شرف الدين موسى الحجاوي المقدسي رحمه الله -
فصل : التراويح عشرون ركعة في رمضان يجهر فيها بالقراءة وفعلها جماعة أفضل ولا ينقص منها ولا بأس بالزيادة نصاً يسلم من كل ركعتين وإن تعذرت الجماعة صلى وحده ينوي في أول كل ركعتين فيقول أصلي ركعتين من التراويح المسنونة ويستريح بعد كل أربع بجلسة يسيرة ولا بأس بتركها
الإقناع في فقه الإمام أحمد📚 ج-1 - ص : 147
ഹംമ്പലി മദ്ഹബ്
ഇമാം ശറഫുദ്ദീൻ മൂസൽ ഹുജ്ജാവി അൽ മഖ്ദസി (رحمه الله) രേഖപ്പെടുത്തി ; 'തറാവീഹ്' നിസ്കാരം2️⃣0️⃣ റക്അത്തുകളാകുന്നു.അത് ജമാഅത്തായി നിസ്കരിക്കലാണ് ശ്രേഷ്ഠം.
തറാവീഹ് നിസ്കാരത്തിൽ ഖിറാഅത്ത് ഉയർത്തണം. അഹമ്മദ് ബിൻ ഹമ്പൽ (رحمه الله) വിൻറെ അഭിപ്രായത്തിൽ തറാവീഹ് ഇരുപത് റക്അത്തിൽ ചുരുക്കരുത് കൂട്ടുന്നതു കൊണ്ട് വിരോധമില്ല.
'തറാവീഹ്' എല്ലാ രണ്ട് റക്അത്ത് കൊണ്ടും സലാം വീട്ടേണ്ടതാണ് ജമാഅത്തായി നിസ്കാരത്തിന് ബുദ്ധിമുട്ടുള്ളവർക്ക് തനിച്ചും നിസ്കരിക്കാവുന്നതാണ്. കൂടാതെ എല്ലാ രണ്ടു റക്അത്ത്കളിലും ആദ്യത്തിൽ തറാവീഹിനു വേണ്ടിയുള്ള നിയ്യത്ത് ചെയ്യണം.
നിയ്യത്തിൻറെ രൂപം ഇങ്ങനെയാണ്"സുന്നത്താക്കപ്പെട്ട തറാവീഹിന് വേണ്ടി രണ്ട് റക്അത്ത് ഞാൻ നിസ്കരിക്കുന്നു".എല്ലാ നാല് റക്അത്ത്കളിലും ഒരല്പം വിശ്രമിക്കണം എന്നാൽ വിശ്രമം എടുക്കാത്തതിന് വിരോധവുമില്ല.
അൽ-ഇഖ്നാഅ് എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവായ ശറഫുദ്ദീൻ മൂസ അൽ-ഹിജാവി ഹംബലി മദ്ഹബിലെ ഏറ്റവും ആധികാരികമായ പണ്ഡിതന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
പൂർണ്ണനാമം: അബുൽ നജാ ശറഫുദ്ദീൻ മൂസ ബിൻ അഹ്മദ് ബിൻ മൂസ അൽ-ഹിജാവീ അൽ-മുഖദ്ദസി.
ഹിജ്റ 895-ൽ ഫലസ്തീനിലെ നാബ്ലസിനടുത്തുള്ള 'ഹിജ്ജ' എന്ന ഗ്രാമത്തിൽ ജനിച്ചു.
പ്രധാന ഗ്രന്ഥങ്ങൾ:-
ഇമാം ശറഫുദ്ദീൻ മൂസൽ ഹുജ്ജാവി അൽ മഖ്ദസി (رحمه الله) യുടെ രണ്ട് ഗ്രന്ഥങ്ങൾ ഇന്നും ഹംബലി മദ്ഹബ് പഠിക്കുന്നവർക്ക് ഒഴിവാക്കാനാവാത്തവയാണ്:
അൽ-ഇഖ്നാഅ് (الإقناع) ഹംബലി മദ്ഹബിലെ ഫത്വവകൾക്കായി ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കിതാബുകളിൽ ഒന്നാണിത്.
സാദുൽ മുസ്തഖ്നിഅ് (زاد المستقنع): ഹംബലി കർമ്മശാസ്ത്രത്തിലെ ഒരു സംക്ഷിപ്ത ഗ്രന്ഥമാണിത്.
ഹിജ്റ 968-ൽ സിറിയയിലെ ദമാസ്കസിലായിരുന്നു മഹാനവർകളുടെ വഫാത്ത്.

Comments
Post a Comment