റമദാനിലെ തറാവീഹ്: ഇമാം ഇബ്നു നഖീബ് (رحمه الله)
ഭാഗം 7️⃣4️⃣
ഇമാം ഇബ്നു നഖീബ് (رحمه الله)
ഹിജ്റ -769
شهاب الدين احمد ابن النَّقِيب الشافعي رحمه الله
ويندب التراويح، وهي كل ليلة من رمضان عشرون ركعة في الجماعة، ويسلم من كل ركعتين، فلو صلى أربعا بتسليمة لم يصح
عمدة السالك📚 - ص : 60
ശാഫിഈ മദ്ഹബ്
ഇമാം ഇബ്നു നഖീബ് (رحمه الله) റമദാൻ മാസത്തിലെ 'തറാവീഹ്' നിസ്കാരത്തെക്കുറിച്ച് കുറിച്ച് പറയുന്നത് ഇങ്ങനെ; 'റമദാനിലെ' എല്ലാ രാത്രിയിലും 2️⃣0️⃣ റക്അത്ത് തറാവീഹ് നിസ്കരിക്കൽ സുന്നത്താണ്.
തറാവീഹ് നിസ്കാരത്തിൽ എല്ലാ രണ്ട് റക്ക്അത്ത്കൾക്ക് ശേഷവും 'സലാം'വീട്ടണം. പിന്നീട് 'വിത്ർ' നിസ്കാരം ജമാഅത്തായി കൊണ്ട് നിസ്കരിക്കുകയും വേണം.
ഇമാം ഇബ്നു നഖീബ് അൽ-മിസ്രി (رحمه الله) ആ കാലത്തെ പ്രമുഖരായ ശാഫിഈ പണ്ഡിതരും,സൂഫിയുമായിരുന്നു.
മുഴുവൻ പേര്: ശിഹാബുദ്ദീൻ അഹ്‌മദ് ഇബ്നു ലുഅ്‌ലുഅ് ഇബ്നു അബ്ദില്ലാ അൽ-കൈറാനി അൽ-മിസ്രി (വഫാത്ത് : ഹിജ്റ 769 / ക്രിസ്താബ്ദം 1368)
ഇമാം ഇബ്നു നഖീബ് (رحمه الله) തങ്ങളുടെ പിതാവ് നഖീബ് (ഒരു സൈനിക മേധാവി) ആയിരുന്നതിനാലാണ് അവർ 'ഇബ്നു നഖീബ്' എന്ന് അറിയപ്പെടുന്നത്. കെയ്‌റോയിലാണ് (ഈജിപ്ത്) ജനിച്ചതും വളർന്നതും.
ആ കാലത്തെഏറ്റവും മികച്ച കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ഒരാളായിരുന്നു. ഖുർആൻ പണ്ഡിതൻ (മുഫസ്സിർ), ഭാഷാ വിദഗ്ധൻ എന്നീ നിലകളിലും മഹാനവർകൾ പ്രശസ്തരായിരുന്നു.
ഉംദത്തുസ്സാലിക് : ഏറ്റവും വിഖ്യാതമായ ഗ്രന്ഥമാണ്. ഉംദത്തുസ്സാലിക്കിന്റെ പ്രാധാന്യം ശാഫിഈ മദ്ഹബിലെ പ്രമുഖരായ ഇമാം നവവി (رحمه الله ), ഇമാം റാഫിഈ (رحمه الله) എന്നിവരുടെ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് ഇമാം ഇബ്നു നഖീബ് (رحمه الله) ഇത് രചിച്ചിരിക്കുന്നത്. പിൽക്കാലത്ത് വന്ന ഒട്ടനവധി പണ്ഡിതന്മാർ ഈ ഗ്രന്ഥത്തിന് വ്യാഖ്യാനങ്ങൾ (ശറഹ് ) എഴുതിയിട്ടുണ്ട്.

Comments
Post a Comment